സൗദി അറേബ്യയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം, അവസാനമായി നാട്ടില്‍ പോയി മടങ്ങിയത് അഞ്ച് മാസം മുമ്പ്... വേദനയോടെ ഉറ്റവരും ബന്ധുക്കളും
സൗദി അറേബ്യയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം, അവസാനമായി നാട്ടില്‍ പോയി മടങ്ങിയത് അഞ്ച് മാസം മുമ്പ്... വേദനയോടെ ഉറ്റവരും ബന്ധുക്കളും.
കണ്ണൂര്‍ ശ്രീകണ്ഡപുരം സ്വദേശി കറ്റാടത്തു മൊയ്തീന് (38) ആണ് മരിച്ചത്. ഇരുചക്ര വാഹനത്തില്‍ ഡെലിവറിക്കായി പോകുമ്പോള്‍ റിയാദിലെ റൗദയില്‍ വെച്ചാണ് അപകടം ഉണ്ടായത്. സ്വദേശി ഓടിച്ചിരുന്ന കാറുമായി മൊയ്തീന്റെ ബൈക്ക് കൂട്ടി ഇടിക്കുകയായിരുന്നു.
അഞ്ചു വര്‍ഷമായി സൗദിയിലുള്ള മൊയ്തീന് അഞ്ചു മാസം മുന്‍പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്. പിതാവ്: പരേതനായ അബ്ദുള്ള. മാതാവ്: കാറ്റടത്ത് ആമിന ഉമ്മ. ഭാര്യ: ജുവൈരിയ. മക്കള്‍: ശിബില, ശിയാസ്, ശംല, സംറാസ്. മയ്യിത്ത് റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടികള്‍ തുടരുന്നു.
"
https://www.facebook.com/Malayalivartha