വാക്കു തര്‍ക്കം കയ്യാങ്കളിയായി.... സൗദിയില്‍ കൊല്ലം അഞ്ചല്‍ ഏരൂര്‍ സ്വദേശി കുത്തേറ്റ് ആശുപത്രിയില്‍, പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതത്തിലാക്കി പോലീസ്
സൗദിയില്‍ ഇന്നലെ കൊല്ലം അഞ്ചല്‍ ഏരൂര്‍ സ്വദേശി സോനുസോദരന് കുത്തേറ്റു. സൗദിയിലെ വാദിദവാസറില് വെച്ചായിരുന്നു സംഭവം.
സ്ഥാപനത്തില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ രണ്ട് സ്വദേശികള്‍ ആയ യുവാക്കള്‍ സോനുസോദരനുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പെടുകയായിരുന്നു. ഈ തര്‍ക്കം കത്തികുത്തില്‍ കലാശിച്ചു വ്യവസായ മേഖലയിലെ സ്പെയര്‍പാര്‍ട്സ് സ്ഥാപനത്തില്‍ ആണ് സോനു ജോലി ചെയ്യുന്നത്.
മുതുകിലും തോളിലും ആയാണ് അഞ്ച് കുത്തേറ്റിരിക്കുന്നത്. കുത്തേറ്റ ഇയാളെ റെഡ് ക്രസന്റ് ആശുപത്രിയിലേക്ക് മാറ്റി. യുവാവ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ പ്രതികളായവരെ കണ്ടെത്താല്‍ വേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസിയിലും സോനു പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha