Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

വമ്പൻ ലോട്ടറിയുമായി ദുബൈ..അയ്യായിരം ഉത്‍പന്നങ്ങള്‍ക്ക് വില കുറയും

17 MAY 2022 09:31 PM IST
മലയാളി വാര്‍ത്ത

ഉപഭോക്താക്കളുടെ സന്തോഷവും സമൂഹത്തിന്റെ ക്ഷേമവും ലക്ഷ്യമിട്ട് മേയ് മാസത്തില്‍ ആകര്‍ഷകമായ ഡിസ്‍കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍കോപ്. ഭക്ഷ്യ, ഭക്ഷ്യേതര വിഭാഗങ്ങളിലായി അയ്യായിരം ഉത്‍പന്നങ്ങള്‍ക്ക് വില കുറയുമെന്നാണ് യൂണിയന്‍കോപിന്റെ പ്രഖ്യാപനം.

 

ഉപഭോക്താക്കളെ സന്തോഷിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രതിവാര, പ്രതിമാസ അടിസ്ഥാനത്തില്‍ ഓഫറുകള്‍ പ്രഖ്യാപിക്കുകയാണ് യൂണിയന്‍കോപ് ചെയ്യുന്നതെന്ന് വിശദവിവരങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് യൂണിയന്‍കോപ്പ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള വലിയ ഡിസ്‍കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള പ്രമോഷനുകള്‍ പ്രഖ്യാപിക്കാനുള്ള യൂണിയന്‍കോപിന്റെ പരിശ്രമങ്ങളുടെ ഭാഗമായാണിത്.

 

സമഗ്രവും വ്യത്യസ്‍തവുമായ വിവിധ ക്യാമ്പയിനുകള്‍ യൂണിയന്‍കോപ് മേയ് മാസത്തില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട നിത്യോപയോഗ സാധനങ്ങള്‍ക്കും ഭക്ഷ്യ ഉത്‍പന്നങ്ങള്‍ക്കും 65 ശതമാനം വരെ ഇതിന്റെ ഭാഗമായി വിലക്കുറവ് ലഭിക്കും. ദുബൈയുടെ വിവിധ ഭാഗങ്ങളിലായി പരന്നുകിടക്കുന്ന എല്ലാ യൂണിയന്‍കോപ് ശാഖകളിലൂടെയും കൊമേഴ്‍സ്യല്‍ സെന്ററുകളിലൂടെയും ഈ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താം.

 

ഈ ഓഫറുകള്‍ മേയ് മാസം ആദ്യം മുതല്‍ തന്നെ ലഭ്യമാകുന്നുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് യൂണിയന്‍കോപ് ശാഖകള്‍ നേരിട്ട് സന്ദര്‍ശിച്ചോ അല്ലെങ്കില്‍ സ്‍മാര്‍ട്ട് ഓണ്‍ലൈന്‍ സ്റ്റോര്‍ (മൊബൈല്‍ ആപ്) വഴിയോ അത് പ്രയോജനപ്പെടുത്താമെന്നും അല്‍ ബസ്‍തകി പറഞ്ഞു. ഓണ്‍ലൈന്‍ സ്റ്റോറിലും എല്ലാ പ്രമോഷണല്‍ ഓഫറുകളും ലഭിക്കും.

 

തെരഞ്ഞെടുക്കപ്പെട്ട പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ജ്യൂസുകള്‍, വെള്ളം, പാല്‍ ഉത്പന്നങ്ങള്‍, മാംസം, മധുരപലഹാരങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, അരി, എണ്ണ എന്നിങ്ങനെയുള്ള അയ്യായിരം ഉത്പന്നങ്ങള്‍ക്ക് ഈ ഓഫര്‍ ബാധകമാവുമെന്ന് മേയ് മാസത്തിലെ പ്രൊമോഷണല്‍ ഓഫറുകള്‍ വിശദീകരിച്ചുകൊണ്ട് യൂണിയന്‍കോപ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ പറഞ്ഞു.

 

ഉപഭോക്താക്കളുടെ താത്പര്യം മുന്‍നിര്‍ത്തി രൂപകല്‍പന ചെയ്‍ത മാര്‍ക്കറ്റിന് പദ്ധതികളുടെ ഭാഗമായാണ് ഇവയെല്ലാം ശ്രദ്ധാപൂര്‍വം വിഭാവനം ചെയ്‍തിരിക്കുന്നത്. ഒപ്പം ഉപഭോക്താക്കള്‍ക്ക് വിവിധങ്ങളായ അവസരങ്ങളൊരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണിത്. അതുകൊണ്ടുതന്നെ വ്യത്യസ്‍തമായ ഒരു ഷോപ്പിങ് അനുഭവമായിരിക്കും ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (22 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (30 minutes ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (37 minutes ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (39 minutes ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (48 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (53 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (57 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (1 hour ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (4 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (6 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (6 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (6 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (6 hours ago)

Malayali Vartha Recommends