Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൈനയിൽ മനുഷ്യാവകാശലംഘനങ്ങൾ വർദ്ധിക്കുന്നു...യുഎസ് റിപ്പോർട്ട്..നിയമവിരുദ്ധമായ രീതിയിൽ കൊലപാതകങ്ങൾ നടന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു..തടവിലും ഇവർ വലിയ ക്രൂരതകൾക്കാണ് ഇരയാകുന്നത്...


മുഖ്യമന്ത്രി പിണറായി വിജയന്റെ അറസ്റ്റ് ദിവസങ്ങൾക്കകം, സംഭവിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ..കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസവും അറിയിച്ചു...കേന്ദ്രം നീക്കം തുടങ്ങിയോ...?


പാമ്പുകളെ കടത്താൻ ശ്രമിച്ച വിമാന യാത്രക്കാരൻ പിടിയിൽ...ബാ​ഗേജിൽ പത്ത് അനകോണ്ടകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് അറസ്റ്റിലായത്..ഞെട്ടി ഉദ്യോഗസ്ഥർ...അലറി വിളിച്ച് യാത്രക്കാർ..


തൃശ്ശൂര്‍ പൂരത്തിനിടെ പോലീസ് അഴിഞ്ഞാടിയതും ഭക്തര്‍ക്ക് നേരെ, അക്രമം അഴിച്ചുവിട്ടതും സര്‍ക്കാരിന്റെ താത്പര്യപ്രകാരമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്...3500 പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്... ഇവരില്‍ പലരും ആദ്യമായാണ് പൂരത്തിന് എത്തുന്നത്...


ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണം...ഇന്റലിജൻസ് വീഴ്ചയുടെ ഉത്തരവാദിത്തമേറ്റ് ഇസ്രയേൽ, മിലിറ്ററി ഇന്റലിജൻസ് മേധാവി മേജർ ജനറൽ ആഹറോൺ ഹലീവ രാജിവച്ചു...ആക്രമണം മുൻകൂട്ടി അറിയാനും തടയാനും കഴിഞ്ഞില്ല...

ആലപ്പുഴയില്‍ സ്‌കൂട്ടറില്‍ പോലീസ് വാഹനത്തെ പിന്തുടര്‍ന്നെത്തിയയാള്‍ എസ് ഐയെ വാള്‍ ഉപയോഗിച്ച് വെട്ടി ....പരിക്കേറ്റത് വകവയ്ക്കാതെ കത്തിയുമായി ആക്രമിച്ച പ്രതിയെ സാഹസികമായി കീഴടക്കി എസ്ഐ...

18 JUNE 2022 09:29 AM IST
മലയാളി വാര്‍ത്ത

സ്‌കൂട്ടറില്‍ പോലീസ് വാഹനത്തെ പിന്തുടര്‍ന്നെത്തിയയാള്‍ എസ് ഐയെ വാള്‍ ഉപയോഗിച്ച് വെട്ടി .... ആലപ്പുഴയില്‍ കത്തിയുമായി ആക്രമിച്ച പ്രതിയെ സാഹസികമായി കീഴടക്കി എസ്ഐ... കൈയ്യടിച്ച് സോഷ്യല്‍ മീഡിയ. ആലപ്പുഴ ജില്ലയിലെ നൂറനാടാണ് സംഭവം നടന്നത്.

നൂറനാട് പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയുടെ ചാര്‍ജുള്ള എസ് ഐ വി ആര്‍ അരുണ്‍ കുമാറിനാണ് (37) പരിക്കേറ്റത്. എന്നാല്‍ പരിക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെ എസ് ഐ പ്രതിയെ പിടികൂടി. നൂറനാട് മുതുകാട്ടുകര എള്ളുംവിളയില്‍ സുഗതന്‍ (48) ആണ് പിടിയിലായത്.

 



ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ പോലീസ് സ്റ്റേഷന് സമീപം പാറ ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം നടന്നത്. വൈകിട്ട് പട്രോളിങ് ഡ്യൂട്ടിക്കായി എസ് ഐ ജീപ്പില്‍ വരികയായിരുന്നു. ഡ്രൈവര്‍ മാത്രമാണ് കൂടെയുണ്ടായിരുന്നത്.

ജീപ്പിന് പിന്നാലെ സ്‌കൂട്ടറില്‍ വന്ന പ്രതി പാറ ജംഗ്ഷനില്‍ വെച്ച് ജീപ്പ് വേഗത കുറച്ച സമയം സ്‌കൂട്ടറില്‍ വട്ടം വെച്ചു. ജീപ്പില്‍ നിന്നും ഇറങ്ങിയ എസ്ഐയെ ഇയാള്‍ വാള്‍ ഉപയോഗിച്ച് കഴുത്തിന് വെട്ടാന്‍ ശ്രമിക്കുകയായിരുന്നു. ഇത് കൈകൊണ്ട് തടയുമ്പോള്‍ വിരലുകളില്‍ പരിക്കേല്‍ക്കുകയും ചെയ്തു.

 



എന്നാല്‍ പരിക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെ എസ്ഐ അക്രമിയെ സാഹസികമായി പിടികൂടി. വിരലുകളില്‍ മുറിവേറ്റത് കാരണം ഏഴ് സ്റ്റിച്ച് ഇടേണ്ടി വന്നിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് അരുണ്‍ കുമാര്‍ നൂറനാട് സ്റ്റേഷനില്‍ ചാര്‍ജ് എടുത്തത്.

സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എസ് ഐ അരുണിന്റെ സാഹസികതയെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണക്കുകൾ നിരത്തി അമേരിക്ക  (4 minutes ago)

കേന്ദ്രത്തിൽ നിന്ന് നീക്കങ്ങൾ തുടങ്ങി...  (50 minutes ago)

ഒളിപ്പിച്ച് കടത്താൻ ശ്രമം;  (57 minutes ago)

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു....  (2 hours ago)

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 1120 രൂപയുടെ കുറവ്  (2 hours ago)

ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണമാകാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍... കേസ് അടുത്ത മാസം 3 ലേക്ക് മാറ്റി  (2 hours ago)

പൂരം നിയന്ത്രിക്കാൻ പൂരം അറിയാത്ത പോലീസ്  (3 hours ago)

ഇസ്രയേലിന്റെ രഹസ്യ അറകൾ തകരുന്നു...  (3 hours ago)

സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍നിന്ന് 1.20 കോടിയുടെ സ്വര്‍ണ-വജ്രാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതിയുമായി പൊലീസ് തെളിവെടുത്തു....  (3 hours ago)

ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിട്ട് ഇന്റര്‍ മിലാന്‍...  (4 hours ago)

എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു  (4 hours ago)

ചാലക്കുടി മേലൂര്‍ പൂലാനിയില്‍ ഭര്‍ത്താവ് ഭാര്യയെ ഷോള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി... ഭര്‍ത്താവ് കസ്റ്റഡിയില്‍  (5 hours ago)

കള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍....  (5 hours ago)

ജെസ്‌ന തിരോധാനക്കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് വിധി പറഞ്ഞേക്കും...  (5 hours ago)

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി...ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വിഡിയോ കോണ്‍ഫറന്‍സ് അനുവദിക്കണമെന്ന കെജ്രിവാളിന്റെ അപേക്ഷ തള്ളി കോടതി  (6 hours ago)

Malayali Vartha Recommends