കുവൈത്തില്‍ കോവിഡ് ബാധിതര്‍ക്ക് അഞ്ച് ദിവസം ഹോം ക്വാറന്റീന്‍...കോവിഡ് ബാധിതരുടെ ഫോളോ അപ്പിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തി

കുവൈത്ത് ആരോഗ്യ മന്ത്രാലയം കോവിഡ് ബാധിതരുടെ ഫോളോ അപ്പിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തി. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ വ്യാപനം തടയാന്‍ അധികൃതര്‍ ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ശ്ലോനിക് ആപ്പിന് പകരം ഇമ്യൂണ്‍ ആപ്പ് ആണ് ഇനി നിരീക്ഷണത്തിനും ഫോളോ അപ്പിനും ഉപയോഗിക്കുക.
രോഗ സ്ഥിരീകരണം മുതല്‍ അഞ്ച് ദിവസം ഐസൊലേഷനില്‍ കഴിയണം. അതിന് ശേഷമുള്ള അഞ്ച് ദിവസം മാസ്‌ക് ധരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 1500ഓളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha






















