ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പൊളിച്ചു

ഞായറാഴ്ച യു.എ.ഇയില്‍ വനിതാദിനം ആചരിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് വനിതകളുടെ സംഭാവനകളെ പുകഴ്ത്തിയും സ്ത്രീകളുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടും ദുബൈ ഭരണാധികാരി രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട വിഡിയോയിലാണ് അദ്ദേഹം തന്റെ ചിന്തകള്‍ പങ്കുവച്ചത്.
ആഗസ്റ്റ് 28 ആണ് ഇമാറാത്തി വനിതാ ദിനമായി ആചരിക്കുന്നത്. സ്ത്രീകളുടെ നേട്ടങ്ങളെ സ്മരിക്കാനും പരിശ്രമങ്ങളെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ഈ ദിവസം ഉപയോഗപ്പെടുത്തുന്നത്. വനിതാ ദിനത്തോടനുബന്ധിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് പ്രത്യേക വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
എമിറേറ്റ്സിന്റെ മാതാവ് ഷെയ്ഖ ഫാത്തിമ ബിന്‍ത് മുബാറക്കിന്റെ പതിറ്റാണ്ടുകള്‍ നീണ്ട പ്രയത്നത്തിന് ഇമാറാത്തി വനിതാ ദിനത്തില്‍ ഞങ്ങള്‍ അഭിനന്ദനം അറിയിക്കുന്നതായി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
https://www.facebook.com/Malayalivartha























