കണ്ണീരടക്കാനാവാതെ.... യുഎഇയിലെ ഫുജൈറയിലുണ്ടായ കാര്‍ അപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം

കണ്ണീരടക്കാനാവാതെ.... യുഎഇയിലെ ഫുജൈറയിലുണ്ടായ കാര്‍ അപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം
കണ്ണീരടക്കാനാവാതെ.... യുഎഇയിലെ ഫുജൈറയിലുണ്ടായ കാര്‍ അപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ രാമന്തളി സ്വദേശി എം.എന്‍.പി. ജലീല്‍ (43), പയ്യന്നൂര്‍ പെരളം സ്വദേശി സുബൈര്‍ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്.
ദുബായ് റോഡില്‍ മലീഹ ഹൈവേയിലാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച കാറിന്റെ ടയര്‍ പൊട്ടിയതാണ് അപകടത്തിനിടയാക്കിയത്. ഫുജൈറ കേന്ദ്രീകരിച്ച് ഫാന്‍സി ആഭരണ ബിസിനസ് നടത്തുകയായിരുന്നു ജലീലും സുബൈറും.
മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടക്കുകയാണ്.
അതേസമയം ഈ മാസം ആദ്യവാരത്തില്‍ അവധി കഴിഞ്ഞു ജിദ്ദയിലേക്ക് മടങ്ങാനിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി നാട്ടില്‍ മരിച്ചു. മലപ്പുറം കരുവാരകുണ്ട് കേരള മഞ്ഞള്‍പാറ സ്വദേശി കല്ലക്കല്‍ സിദ്ധീഖ് (54) ആണ് മരിച്ചത്. 30 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം ജിദ്ദയില്‍ ടൈലറിങ് കമ്പനിയില്‍ ജോലിക്കാരനായിരുന്നു. ജിദ്ദ നവോദയ ശറഫിയ ഈസ്റ്റ് യൂണിറ്റ് അംഗമായിരുന്നു.
"
https://www.facebook.com/Malayalivartha
























