എയര്‍ ഇന്ത്യ എക്‌സ് പ്രസ് തിരുവനന്തപുരം വിമാനം പറന്ന് 45 മിനിറ്റിന് ശേഷം അടിയന്തരമായി മസ്‌കത്തില്‍ തിരിച്ചിറക്കി

തിരുവനന്തപ്പുരത്തേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്പ്രസ് വിമാനം പറന്ന് 45 മിനിറ്റിന് ശേഷം അടിയന്തരമായി മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കി. ശനിയാഴ്ച നാലരയോടെയായിരുന്നു സംഭവം.
കുട്ടികളും സ്ത്രീകളുമടക്കം ഏകദേശം 160ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഫയര്‍ഫോഴ്‌സ്, സുരക്ഷ ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. ഒമാനില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ സി.ആര്‍ മഹേഷ് എം.എല്‍.എയും വിമാനത്തിലുണ്ട്.
സാങ്കേതിക തകരാറാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ശനിയാഴ്ച പത്തരയോടെ പുറപ്പെടേണ്ട വിമാനം വൈകി 3.45ഓടെയായിരുന്നു തിരുവനന്തപുരത്തേക്ക് പോയത്.
https://www.facebook.com/Malayalivartha
























