സങ്കടം അടക്കാനാവാതെ .... ബാഡ്മിന്റന്‍ കളിക്കിടെ കുഴഞ്ഞുവീണ് തിരുവനന്തപുരം സ്വദേശി ഒമാനിലെ ഗാലയില്‍ മരിച്ചു...

ഒമാനിലെ ഗാലയില്‍ ബാഡ്മിന്റന്‍ കളിക്കിടെ കുഴഞ്ഞുവീണ് തിരുവനന്തപുരം സ്വദേശി മരിച്ചു. ശ്രീകാര്യം സ്വദേശി പ്രശോഭ് മോഹനന്‍ (40) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം നടന്നത്.
ഗാലയിലെ അല്‍ നഹ്ദ ടവറിന് സമീപമുള്ള ബാഡ്മിന്റന്‍ കോര്‍ട്ടില്‍ കളിച്ച് കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ സഹകളിക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലുംജീവന്‍ നഷ്ടപ്പെട്ടിരുന്നു.
മികച്ച ക്രിക്കറ്റ് കളിക്കാരനായിരുന്ന പ്രശോഭ്, ഒമാന്‍ ക്രിക്കറ്റ് സി ഡിവിഷനില്‍ അല്‍വാദ് ട്രേഡിംഗ് ടീമിലെ അംഗമായിരുന്നു. ഭാര്യ: ലീന. മക്കള്‍: ഇഷാനി പ്രശോഭ്, തന്‍മയി പ്രശോഭ്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 2008 മുതല്‍ ഒമാനിലുള്ള പ്രശോഭ് സിവില്‍ എന്‍ജിനിയറായി ജോലി ചെയ്തുവരികയായിരുന്നു. കുടുംബം മസ്‌കത്തിലുണ്ട്.
"
https://www.facebook.com/Malayalivartha























