കൊല്ലം സ്വദേശിയായ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു...

ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം സ്വദേശി ജിദ്ദയില്‍ നിര്യാതനായി. കൊല്ലം റോഡുവിള സ്വദേശി പുത്തന്‍ വീട്ടില്‍ ശിഹാബുദ്ദീന്‍ (46) ആണ് മരിച്ചത്.
റോഡുവിള പുത്തന്‍വീട് ജമാല്‍ - നബ്‌സ ബീവി ദമ്പതികളുടെ മകനാണ്. ജിദ്ദ ഹയ്യു സാമിറില്‍ കുടിവെള്ള കമ്പനി ജോലിക്കാരനായിരുന്നു. ന്യൂ ഏജ് ഇന്ത്യ ഫോറം പ്രവര്‍ത്തകനായിരുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചു.
അതേസമയം ഒമാനില്‍ നിന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ പ്രവാസി മലയാളി മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി പുല്ലാടിലെ ഇല്ലത്തുപറമ്പില്‍ ചന്ദ്രശേഖരന്‍ നായരുടെ മകന്‍ അനില്‍ കുമാര്‍ (54) ആണ് എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കവെ മരിച്ചത്.
ഒമാനിലെ റൂവിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അനില്‍ കുമാര്‍ തുടര്‍ ചികിത്സക്കായി ജനുവരി രണ്ടിനാണ് നാട്ടിലേക്ക് പോയത്. മസ്‌കത്ത് അല്‍ ക്വയറില്‍ സ്വകാര്യ സ്ഥാപനത്തില്‍ ആണ് ജോലി ചെയ്തിരുന്നത്
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളം വിങ്ങിന്റെ മെംബറായിരുന്ന അനില്‍ കുമാര്‍ 20 വര്‍ഷത്തോളമായി കുടുംബവുമൊത്ത് ഇന്ത്യന്‍ സ്‌കൂള്‍ ദാര്‍സൈത്തിന് സമീപത്തായിരുന്നു താമസിച്ചു വന്നിരുന്നത്.
" f
https://www.facebook.com/Malayalivartha























