Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

കിഴക്കൻ പ്രവിശ്യയിൽ ഉത്സവം തീർത്ത് "നവയുഗസന്ധ്യ 2K22" അരങ്ങേറി.

30 JANUARY 2023 08:27 PM IST
മലയാളി വാര്‍ത്ത

ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ കൊച്ചു കേരളം പറിച്ചു നട്ടത് പോലെ വർണ്ണവിസമയങ്ങളുടെ ഉത്സവം തീർത്ത "നവയുഗസന്ധ്യ 2K22" പ്രവാസികൾക്ക് ആവേശമായി ദമ്മാം ഉമ്മുൽ സാഹിക്കിൽ അരങ്ങേറി. നൂറുകണക്കിന് സ്ക്കൂൾ കുട്ടികൾ പങ്കെടുത്ത കളറിംഗ്, ചിത്രരചന മത്സരങ്ങളോടെയാണ് ഉച്ചയ്ക്ക് നവയുഗസന്ധ്യ ആരംഭിച്ചത്.

ഫുഡ് ഫെസ്റ്റിവൽ, ചിത്രപ്രദർശനം, പുസ്തകപ്രദർശനം, മെഡിക്കൽ ക്യാമ്പ്, നോർക്ക-പ്രവാസി ക്ഷേമനിധി ഹെൽപ്പ്ഡെസ്ക്ക് എന്നിവയും സജ്ജീകരിച്ചിരുന്നു. വിനോദ് കുഞ്ഞു, വില്യം പായിപ്പാട്, ഹഫ്‌സത് അഷറഫ്, സംവൃത സുരേഷ്, ഖദീജാ നാഫീല, ഷാലിൻ ഹബീബ് എന്നീ ചിത്രകാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

തുടർന്ന് അരങ്ങേറിയ, നാടൻ ശേലുള്ള നൃത്തകലാരൂപങ്ങൾ മുതൽ കാവുകൾ തീണ്ടുന്ന തെയ്യം വരെ അണിനിരന്ന സാംസ്ക്കാരിക ഘോഷയാത്ര സൗദിയിലെ പ്രവാസലോകത്തിനു വേറൊട്ടൊരു അനുഭവമായി. തിരുവാതിരയും, മാർഗ്ഗംകളിയും, ക്രിസ്തുമസ്സ് കരോൾ സംഘവും, ഒപ്പനയും, ശാസ്ത്രീയ, നാടൻ നൃത്തങ്ങളും, മനോഹരഗാനങ്ങളും, സിനിമാറ്റിക്ക് നൃത്താവിഷ്കാരങ്ങളും ഒക്കെ നിറഞ്ഞ കലാസന്ധ്യ കാഴ്ചക്കാരുടെ മനം നിറച്ചു.

കിഴക്കൻ പ്രവിശ്യയിലെ നൂറോളം കലാകാരന്മാർ നവയുഗസന്ധ്യ വേദിയിൽ അണി നിരന്നിരുന്നു. ഡോ. അമിതാ ബഷീർ, സാനിയ സ്റ്റീഫൻ എന്നിവർ കലാപരിപാടികൾക്ക് അവതാരകരായി. നവയുഗസന്ധ്യയോടനുബന്ധിച്ചു നടന്ന സാംസ്ക്കാരികസദസ്സിൽ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. കേരള റവന്യു മന്ത്രി കെ രാജൻ സമ്മേളനം ഉത്‌ഘാടനം ചെയ്തു. കേരള ഹൗസിങ് ബോർഡ്‌ ചെയർമാൻ മുഖ്യപ്രഭാഷണം നടത്തി. നവയുഗം അൽഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവം, സഫിയ അജിത്ത് അനുസ്മരണം നടത്തി.

സാംസ്ക്കാരിക സദസ്സിൽ വെച്ച് നവയുഗം കേന്ദ്രരക്ഷാധികാരി ഷാജി മതിലകം സഫിയ അജിത്ത് മെമ്മോറിയൽ സാമൂഹ്യപ്രതിബദ്ധത അവാർഡ് പ്രഖ്യാപനം നടത്തി. ശ്രീ: കെ രാജന് നവയുഗത്തിന്റെ സഫിയ അജിത്ത് അവാർഡ് ശ്രീ: പി. പി സുനീർ സമ്മാനിച്ചു. കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം ക്യാഷ് അവാർഡ് സമ്മാനിച്ചു.

തങ്ങൾ പ്രവർത്തിയ്ക്കുന്ന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒൻപതു വ്യക്തിത്വങ്ങളെ ചടങ്ങിൽ വെച്ച് ആദരിച്ചു. ദമ്മാം ഇന്ത്യൻ എംബസ്സി വോളന്റീർ ടീം കോർഡിനേറ്റർ മിർസ സഹീർ ബൈഗ്, ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്ക്കൂൾ പ്രിൻസിപ്പൽ മെഹ്‌നാസ് ഫരീദ്, ഏറാം ഗ്രൂപ്പ് കമ്പനിയുടെ ഗ്രൂപ്പ് ഡയറക്റ്ററും സി.ഒ.ഒ യുമായ മധു ആർ കൃഷ്ണൻ, ജുബൈലിൽ ഇന്ത്യൻ എംബസി വളണ്ടിയർ ഡസ്കിന്റെ കോർഡിനേറ്റർ ജയൻ തച്ചൻപാറ, പ്രവാസി എഴുത്തുകാരനും, സാംസ്ക്കാരികപ്രവർത്തകനുമായ മാത്തുക്കുട്ടി പള്ളിപ്പാട്, വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ ശ്രീകുമാർ കായംകുളം, ആതുരശിശ്രൂഷരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നഴ്സുമാരായ അനിയമ്മ പൗലോസ്, ജൂബി ബഷീർ, "സൗദി പാട്ടു കൂട്ടം" അമരക്കാരനും നാടൻപാട്ട് കലാകാരനുമായ സന്തു സന്തോഷ്, എന്നിവരെയാണ് ആദരിച്ചത്.

നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ, നാസ് വക്കം (സാമൂഹ്യപ്രവർത്തകൻ), നൗഷാദ് അകോലത്തു (നവോദയ), സിദ്ധിക്ക് പാണ്ടികശാല (കെ എം സി സി), ഇ.കെ.സലിം (ഓ.ഐ.സി.സി) എന്നിവർ ചടങ്ങിൽ ആശംസപ്രസംഗം നടത്തി. ഉച്ചയ്ക്ക് നടന്ന മത്സരങ്ങളുടെ ഫലപ്രഖ്യാപനം സ്വാഗതസംഘം രക്ഷാധികാരി പ്രിജി കൊല്ലം നടത്തി.

ചിത്രരചന, കളറിംഗ്, കേക്ക് മേക്കിങ്, ക്യാരംസ് എന്നീ മത്സരങ്ങളിൽ വിജയിച്ചവർക്കും, പത്ത്, പ്ലസ്ടൂ പരീക്ഷകളിൽ ഉന്നതവിജയം വഹിച്ചവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. കലാപരിപാടികളിൽ പങ്കെടുത്തവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ സ്വാഗതവും, സംഘാടകസമിതി ജനറൽ കൺവീനർ ബിജു വർക്കി നന്ദിയും പറഞ്ഞു.

നവയുഗസന്ധ്യയ്ക്ക് നവയുഗം നേതാക്കളായ ഗോപകുമാർ, നിസ്സാം കൊല്ലം, ലത്തീഫ് മൈനാഗപ്പള്ളി, അരുൺ ചാത്തന്നൂർ, പ്രിജി കൊല്ലം, സഹീർഷാ, ഷിബുകുമാർ, ദാസൻ രാഘവൻ, സനു മഠത്തിൽ, ശരണ്യ ഷിബു, ഉണ്ണി മാധവം, അനീഷ കലാം, ബിനുകുഞ്ഞു, സജീഷ് പട്ടാഴി, സന്തോഷ് ചെങ്കോലിക്കൽ, മിനി ഷാജി, ജാബിർ, സംഗീത ടീച്ചർ, ഷീബ സാജൻ, റിയാസ്, സുശീൽ കുമാർ, ശാമിൽ നെല്ലിക്കോട്, വേലുരാജൻ, സാബു, സുരേന്ദ്രൻ, ജിതേഷ്, സാജി അച്ചുത്, ഉണ്ണികൃഷ്ണൻ, റഷീദ് പുനലൂർ, കൃഷ്ണൻ, റെജീൻ ചന്ദ്രൻ, സുകുപിള്ള, ശ്രീലാൽ, നൗഷാദ്, ബെക്കർ, മീനു അരുൺ, ബിനീഷ്, വർഗ്ഗീസ്, നന്ദകുമാർ, രാജൻ കായംകുളം എന്നിവർ നേതൃത്വം നൽകി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (5 minutes ago)

ബോൾട്ടൻ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച 10.30 ന് ആരംഭിക്കും...  (17 minutes ago)

പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (27 minutes ago)

മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...  (30 minutes ago)

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...  (51 minutes ago)

പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...  (1 hour ago)

ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...  (1 hour ago)

മോട്ടിവേഷൻ സ്പീക്കറായി സോഷ്യൽ മീഡിയയിൽ വൈറൽ!! യഥാർത്ഥ ജോലി തട്ടിപ്പ്... പാവപ്പെട്ട മനുഷ്യരെ വലവീശി പിടിച്ച് നേടിയത് കോടികൾ.. ഒടുവിൽ പോലീസ് വലയിലായി പാർവതി മായ ഷാജിയെന്ന പെരുംകള്ളി  (1 hour ago)

വിവാദ വിമാന യാത്ര;സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി  (1 hour ago)

ചില വ്യക്തികള്‍ നല്‍കുന്ന തെറ്റായ പ്രവണത പാര്‍ട്ടിയെ മുഴുവന്‍ ബാധിക്കുന്നുവെന്ന് ഇ പി ജയരാജന്‍  (2 hours ago)

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (3 hours ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (4 hours ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (4 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (4 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (5 hours ago)

Malayali Vartha Recommends