Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

യാത്രയ്ക്കായി മണിക്കൂറുകൾ ബാക്കി നിൽക്കെ പൊടുന്നനെ എല്ലാം റദ്ദാക്കി...! രണ്ടിടങ്ങളിലേക്കുമായി നാല് ഷെഡ്യൂളുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്

09 FEBRUARY 2023 03:55 PM IST
മലയാളി വാര്‍ത്ത

എന്തിനാണ് ഇങ്ങനെയൊരു എയർലൈൻസ് എന്നാണ് എയർ ഇന്ത്യ എക്സ്പ്രസിനെ പറ്റി ഇപ്പോൾ പ്രവാസികൾ ചോദിക്കുന്നത്. യാത്രക്കാരെ ബുദ്ധിമൂട്ടിലാക്കുകയെന്ന കമ്പനിയുടെ നടപടികളാണ് ഇത്തരമൊരു ചോദ്യത്തിന് പിന്നിൽ. സാങ്കേതിക തകരാർ മൂലം പറന്നുയർന്ന വിമാനങ്ങൾ തിരിച്ചിറക്കണ്ടി വരുന്നത് അടുത്തിടെ പതിവ് സംഭവമാക്കുകയാണ്. ഒന്നല്ല രണ്ടല്ല ഇത്തരം സംഭവങ്ങൾ തുടർക്കഥയായകുകയാണ്.

ടിക്കറ്റെടുത്ത് യാത്രക്കായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കൊണ്ടിരിക്കുന്ന സമയത്ത് പ്രവാസികളെ വല്ലാതെ ബുദ്ധിമൂട്ടിലാക്കുന്ന തീരുമാനമാണ് വിമാനക്കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. എന്നുവേണ്ട പരാതികളു‌ടെ വൻ പ്രളയമാണ് എയർ ഇന്ത്യ എക്സ്പ്രസിനെതിരെ ഇപ്പോൾ ഉയരുന്നത്. വീണ്ടും ഇത്തരം തന്നെ തുടരുകയാണ്.

പ്രവാസികളെ വീണ്ടും ദുരിതത്തിലാക്കിയിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കിയാണ് പ്രവാസികൾക്ക് തിരിച്ചടിയായിരിക്കുന്നത്. യാത്രയ്ക്കായി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി നാട്ടിലെത്താനിമുന്ന പ്രവാസികളെയാണ് അധിക‍ൃതർ നിരാശരാക്കിയത്.വെള്ളി, തിങ്കൾ ദിവസങ്ങളിലെ ഷെഡ്യൂളുകളാണ് പൂർണമായും എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്.

ഫെബ്രുവരി 10 ന് കണ്ണൂരിൽ നിന്ന് കുവൈത്തിലേക്കും, കുവൈത്തിൽ നിന്ന് കണ്ണൂരിലേക്കുമുള്ള വിമാനവും ഫെബ്രുവരി 13 ന് കോഴിക്കോട് നിന്നും കുവൈത്തിലേക്കും, തിരിച്ച് കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കുമുള്ള ഷെഡ്യൂളുകളുമാണ് റദ്ദാക്കിയത്. രണ്ടിടങ്ങളിലേക്കുമായി നാല് ഷെഡ്യൂളുകൾ റദ്ദാക്കിയയോടെ ഈ ദിവസങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർ പ്രയാസത്തിലായി. അതേസമയം ഈ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മറ്റൊരു ദിവസത്തേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാമെന്ന് എയർ ഇന്ത്യ അറിയിച്ചു.

യാത്ര റദ്ദാക്കി മറ്റു വിമാനങ്ങളെ ആശ്രയിക്കുന്നവർക്ക് ടിക്കറ്റ് നിരക്ക് തിരികെ നൽകുമെന്നും അറിയിച്ചു. വിമാനം റദ്ദാക്കിയ കാര്യം യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് കുവൈത്തിൽനിന്ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ 2 വിമാന സർവീസ് ഉണ്ടായിരുന്നത് ഒന്നാക്കി കുറച്ചത്.

ഇതാദ്യമായല്ല എയർ ഇന്ത്യ എക്സ്പ്രസ് യാത്രയ്ക്ക് മണിക്കൂഖുകൾ മുമ്പേ സർവ്വീസുകൾ റദ്ദ് ചെയ്യുന്നത്. കഴിഞ്ഞ മാസം കുവൈത്തിൽ നിന്ന് രാവിലെ കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയ വാർത്തയും പുറത്തുവന്നിരുന്നു. രാവിലെ എട്ടിന് പുറപ്പെടുന്ന വിമാനമാണ് റദ്ദാക്കിയത്. ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് കാൻസൽ ചെയ്യാം. അല്ലെങ്കിൽ അടുത്ത വിമാനത്തിന് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

അതുപോലെ കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ ഒരുദിവസം മാത്രമാക്കി അധികൃതർ വെട്ടി ചുരുക്കിയിരിക്കിയിരുന്നു. ഞായർ, ചൊവ്വ ദിവസങ്ങളിലായി രണ്ട് സർവിസുകൾ ആണ് ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നത്. എന്നാൽ അത് ഇപ്പോൾ ഒരു ദിവസം മാത്രമാക്കി ചുരുക്കിയത്. അതോടൊപ്പം തന്നെ തിരക്കുള്ള കോഴിക്കോട്ടേക്ക് ആഴ്ചയിൽ‌ ഇപ്പോൾ അഞ്ച് ഷെഡ്യൂൾ ആണ് ഉള്ളത്. അത് നിലവിൽ തുടരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (5 minutes ago)

ബോൾട്ടൻ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച 10.30 ന് ആരംഭിക്കും...  (17 minutes ago)

പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (27 minutes ago)

മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...  (30 minutes ago)

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...  (51 minutes ago)

പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...  (1 hour ago)

ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...  (1 hour ago)

മോട്ടിവേഷൻ സ്പീക്കറായി സോഷ്യൽ മീഡിയയിൽ വൈറൽ!! യഥാർത്ഥ ജോലി തട്ടിപ്പ്... പാവപ്പെട്ട മനുഷ്യരെ വലവീശി പിടിച്ച് നേടിയത് കോടികൾ.. ഒടുവിൽ പോലീസ് വലയിലായി പാർവതി മായ ഷാജിയെന്ന പെരുംകള്ളി  (1 hour ago)

വിവാദ വിമാന യാത്ര;സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി  (1 hour ago)

ചില വ്യക്തികള്‍ നല്‍കുന്ന തെറ്റായ പ്രവണത പാര്‍ട്ടിയെ മുഴുവന്‍ ബാധിക്കുന്നുവെന്ന് ഇ പി ജയരാജന്‍  (2 hours ago)

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (3 hours ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (4 hours ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (4 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (4 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (5 hours ago)

Malayali Vartha Recommends