മക്കയില്‍ തീര്‍ത്ഥാടനത്തിനിടെ ആലപ്പുഴ സ്വദേശിയായ വീട്ടമ്മ മരിച്ചു.... ഖബറടക്കം മക്കയില്‍

മക്കയില്‍ തീര്‍ഥാടനത്തിനിടെ വീട്ടമ്മ മരിച്ചു. ആലപ്പുഴ വണ്ടാനം കണ്ണങ്ങേഴം സുഹറ ബീവിയാണ് (63) മരിച്ചത്. ഭര്‍ത്താവ് അബ്ദുല്‍ അസീസ്, സഹോദരി റംല എന്നിവരുള്‍പ്പെട്ട സംഘത്തോടൊപ്പമാണ് മക്കയിലേക്ക് പുറപ്പെട്ടത്.
ബുധനാഴ്ച അസുഖ ബാധിതയായതിനെ തുടര്‍ന്ന് മക്കയിലെ അല്‍നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും ശനിയാഴ്ച്ച പുലര്‍ച്ചെ മരിച്ചു. ഖബറടക്കം മക്കയില്‍.
അതേസമയം സന്ദര്‍ശന വിസയിലെത്തിയ മലയാളി വയോധിക സൗദിയില്‍ നിര്യാതയായി. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് നെട്ടയം സ്വദേശിനി പപ്പാട് ഭാരത് നഗര്‍ റഹ്മാന്‍ വീട്ടില്‍ സൈനബ (71) റിയാദില്‍നിന്ന്? 200 കിലോമീറ്ററകലെ അല്‍ഖുവയ്യയിലാണ് ഹൃദയാഘാതം മൂലമാണ് മരിച്ചത്.
അല്‍ഖുവയ്യയിലുള്ള മകന്‍ ഷഫീഖിന്റെ അടുത്ത് സന്ദര്‍ശക വിസയിലെത്തിയ അവര്‍ അസുഖ ബാധിതയായി അല്‍ ഖുവയ്യ ജനറല്‍ ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയില്‍ ആയിരുന്നു. മൃതദേഹം അല്‍ ഖുവയ്യയില്‍ ഖബറടക്കും.
"
https://www.facebook.com/Malayalivartha
























