Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ടേക്ക് ഓഫ് കഴിഞ്ഞ് 2200 അടി ഉയരത്തിലെത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം കുത്തനെ കടലിലേയ്ക്ക്..സമുദ്രനിരപ്പിൽ നിന്നും ഏകദേശം 775 അടി ഉയരം വരെ എത്തിയപ്പോഴേക്കും വിമാനത്തിന്റെ നിയന്ത്രണം തിരിച്ചു കിട്ടിയിട്ടും പിന്നെ സംഭവിച്ചത്..

14 FEBRUARY 2023 12:46 PM IST
മലയാളി വാര്‍ത്ത

ദോഹയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ഖത്തർ എയർവേയ്സിന്റെ വിമാനം വൻ അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട കാര്യം കഴിഞ്ഞ ദിവസമായിരുന്നു പുറത്തു വന്നത്. പറന്നുയർന്ന വിമാനം നിയന്ത്രണം വിട്ട് കുത്തനെ കടലിലെക്ക് പതിക്കുകയായിരുന്നു. എന്നാൽ, സമുദ്രത്തിൽ പതിക്കുന്നതിനു മുൻപായി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത പൈലറ്റ് വിമാനത്തെ വലിയൊരു അപകടത്തിൽ നിന്നും രക്ഷിക്കുകയായിരുന്നു.

 

 

 

 

 

ടേക്ക് ഓഫ് ചെയ്യുമ്പോൾ വിമാനം നിയന്ത്രിച്ചിരുന്ന ഫസ്റ്റ് ഓഫീസർ, ഫ്ളൈറ്റ് ഡയറക്ടറുടെ സഹായമില്ലാതെ മാന്വൽ ഓപ്പറേഷൻ നടത്തുകയായിരുന്നു എന്നായിരുന്നു അതിനെ കുറിച്ചുള്ള ചില റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്. ഇപ്പോഴിതാ സമാനമായ ഒരു സംഭവം അമേരിക്കയിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഹവായിലെ മാവി വിമാനത്താവളത്തിൽ നിന്നും സാൻ ഫ്രാൻസിസ്‌കോയിലേക്ക്പോവുകയായിരുന്ന വിമാനമായിരുന്നു തലനാരിഴക്ക് രക്ഷപ്പെട്ടത്.

 

 

 

 

പറന്നുയർന്ന ബോയിങ് 777-200 വിമാനം 2200 അടി ഉയരത്തിൽ വരെ എത്തി എന്ന് ഫ്ളൈറ്റ് ട്രാക്കിങ് ഡാറ്റാ അനലിസ്റ്റ് പറയുന്നു. പിന്നീട് ഒരു മിനിട്ടിൽ 8600 അടി വേഗതയിൽ താഴേക്ക് പതിക്കുകയായിരുന്നുവത്രെ. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 775 അടി ഉയരം വരെ എത്തിയപ്പോഴേക്കും വിമാനത്തിന്റെ നിയന്ത്രണം തിരിച്ചു ലഭിക്കുകയും വിമാനം സാൻ ഫ്രാൻസിസ്‌കോയിലേക്ക് സുരക്ഷിതമായി പറക്കുകയും ചെയ്തു.

 

 

 

കനത്ത മഴയത്തായിരുന്നു വെറും 45 സെക്കന്റ് മാത്രം നീണ്ടുനിന്ന ഈ സംഭവവികാസങ്ങൾ സംഭവിച്ചത് എന്നത് അതിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു. മാത്രമല്ല, ഈ സംഭവവുമായി ബന്ധപ്പെട്ട എയർ ട്രാഫിക് റേഡിയോ കോളുകളിൽ ഒന്നിലും തന്നെ ഈ സംഭവം പരാമർശിക്കപ്പെട്ടിട്ടുമില്ല.

 

 

 

ഡിസംബർ 18 ന് നടന്ന ഈ സംഭവത്തെ തുടർന്ന് യുണൈറ്റഡ് എയർലൈൻസും ഫെഡറൽ ഏവിയേഷനും, എയർലൈൻസ് പൈലറ്റ്സ് അസ്സോസിയേഷനും ചേർന്ന് അന്ന് വിമാനം പറത്തിയ പൈലറ്റ് മാർക്ക് പ്രത്യേക പരിശീലനം നൽകി. അന്ന് വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റ്മാർക്കും കൂടി 25,000 മണിക്കൂറുകൾ വിമാനം പറത്തി പരിചയമുണ്ട്. എന്നിട്ടും അവർ ഈ അധിക പരിശീലന പരിപാടിയിൽ സഹകരിച്ചു എന്ന് റിപ്പോർട്ടുകൾ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 minutes ago)

ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പരിശോധന; 12384 പേരെ അറസ്റ്റ് ചെയ്തു; ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10128  (7 minutes ago)

വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി  (14 minutes ago)

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ  (18 minutes ago)

ശബരിമല തീർഥാടനം; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും സേവനം കാര്യക്ഷമമായി വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (31 minutes ago)

ദീർഘകാലമായുള്ള കായംകുളത്തുകാരുടെ ആവശ്യം നടപ്പിലാകുന്നു; ദേശീയപാതാ 66ൽ കായംകുളത്ത് ഉയരപ്പാത നിർമിക്കാൻ തത്വത്തിൽ ധാരണയായതായി മന്ത്രി പി.കെ ബഷീർ  (39 minutes ago)

പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (46 minutes ago)

ബോൾട്ടൻ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച 10.30 ന് ആരംഭിക്കും...  (58 minutes ago)

പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...  (1 hour ago)

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...  (1 hour ago)

പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...  (1 hour ago)

ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...  (1 hour ago)

മോട്ടിവേഷൻ സ്പീക്കറായി സോഷ്യൽ മീഡിയയിൽ വൈറൽ!! യഥാർത്ഥ ജോലി തട്ടിപ്പ്... പാവപ്പെട്ട മനുഷ്യരെ വലവീശി പിടിച്ച് നേടിയത് കോടികൾ.. ഒടുവിൽ പോലീസ് വലയിലായി പാർവതി മായ ഷാജിയെന്ന പെരുംകള്ളി  (2 hours ago)

വിവാദ വിമാന യാത്ര;സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി  (2 hours ago)

Malayali Vartha Recommends