വേര്‍പാട് താങ്ങാനാവാതെ... യു.കെയിലെ ബ്രൈറ്റണില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു... ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് ഇന്ന് യാത്ര ചെയ്യാനിരിക്കവെയായിരുന്നു ആകസ്മിക വിയോഗം

വേര്‍പാട് താങ്ങാനാവാതെ... യു.കെയിലെ ബ്രൈറ്റണില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു... ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് ഇന്ന് യാത്ര ചെയ്യാനിരിക്കവെയായിരുന്നു ആകസ്മിക വിയോഗം
എറണാകുളം കൂത്താട്ടുകുളം സ്വദേശികളായ ജോര്‍ജ് ജോസഫിന്റെയും ബീന ജോര്‍ജിന്റെയും മകള്‍ നേഹ ജോര്‍ജ് (25) ആണ് മരിച്ചത്. നേഹ യുകെയില്‍ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്നു. കുടുംബം വളരെയേറെ നാളായി ബ്രൈറ്റണില്‍ താമസിക്കുകയാണ്.
ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് ഇന്ന് യാത്ര ചെയ്യാനിരിക്കവെ ആയിരുന്നു ആകസ്മിക വിയോഗം.
ഓസ്‌ട്രേലിയയില്‍ സ്ഥിര താമസമാക്കിയ കോട്ടയം പാലാ സ്വദേശികളായ ബേബി എബ്രഹാം, ലൈസ ബേബി എന്നിവരുടെ മകന്‍ ബിനില്‍ ബേബിയും, നേഹയും തമ്മിലുള്ള വിവാഹം 2021 ഓഗസ്റ്റ് 21ന് നടന്നിരുന്നു. വിവാഹ ശേഷം ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിന്റെ സന്തോഷം പങ്കിടാനായി സഹൃത്തുക്കള്‍ക്ക് വിരുന്ന് നല്‍കിയ ശേഷം മടങ്ങിയെത്തിയതായിരുന്നു നേഹ.
ഇന്നലെ രാവിലെയാണ് കുഴഞ്ഞു വീണത്. തൊട്ടടുത്തുള്ള ആശുപത്രിയില്‍ ഉടന്‍ തന്നെ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് ജീവന്‍ നഷ്ടമായിരുന്നു.
അതേസമയം നേഹയുടെ നിര്യാണത്തില്‍ യുകെ ബ്രൈറ്റണിലെ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. യുകെയിലെ മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ചത്തിയ രണ്ട് മരണങ്ങളാണ് ഇന്നലെ ഒരു ദിവസം കൊണ്ടുണ്ടായത്. ബ്രിട്ടനിലെ ലീഡ്‌സില്‍ നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയാണ് ബസ് കാത്തു നില്‍ക്കുകയായിരുന്ന മലയാളി വിദ്യാര്‍ത്ഥി ഇന്നലെ മരിച്ചത്.
https://www.facebook.com/Malayalivartha
























