Widgets Magazine 

12
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ പോലീസ് പൊളിച്ചു നീക്കിയ സമരപ്പന്തൽ പുന:സ്ഥാപിച്ച് ഡിവൈഎഫ്‌ഐ.... സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.സമരം തുടരുമെന്ന് സമരസമിതി നേതാക്കൾ


കാലാവസ്ഥാ വ്യതിയാനം കൊവിഡിനേക്കാൾ വിനാശകരം; ആഗോള ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ച് യു.എൻ; ബംഗാൾ ഉൾക്കടലിൽ വരും ദിവസങ്ങളിൽ പുതിയ ന്യൂനമർദ്ദവും...


ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; 'എല്ലാവരുമായും പ്രശ്നമെന്ന്' സുഹൃത്തിനോട് വെളിപ്പെടുത്തൽ...


ചക്രവാതചുഴി നിലനില്‍ക്കുന്നു.. 24 മണിക്കൂറിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത.. നവംബര്‍ 13-മുതൽ കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


അമിതമായി അധോവായു ; കാനഡയിൽ വാടകക്കാരായ ദമ്പതികളെ ഒഴിപ്പിക്കാൻ വീട്ടുടമയുടെ വിചിത്ര നീക്കം...

അപകടം വിളിച്ചുവരുത്തിയത്, ടേക്ക് ഓഫിനിടെ പിൻചിറകിൽ അപകടമുണ്ടായതിന് കാരണം വിമാനത്തിന്റെ ഭാര നിർണ്ണയത്തിൽ പൈലറ്റാനുണ്ടായ പിഴവ്, സംഭവത്തിന് പിന്നാലെ പൈലറ്റിനെ സസ്പെന്റ് ചെയ്ത് എയർ ഇന്ത്യ എക്സ്പ്രസ്...!!

25 FEBRUARY 2023 12:37 PM IST
മലയാളി വാര്‍ത്ത

എല്ലാവരേയും വളരെ ആശങ്കയുടെ മുൾ മുനയിൽ നിർത്തിയ സംഭവമായിരുന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ സാങ്കേതിക തകരാർ മൂലമുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ അടിയന്തര ലാൻഡിങ്. ടേക്ക് ഓഫിനിടെ വിമാനത്തിന് തകരാർ സംഭവിക്കാൻ കാരണം പൈലറ്റിന്റെ പിഴവാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പൈലറ്റിനെതിരെ നടപടി.

സംഭവത്തിൽ പൈലറ്റിന് സസ്പെന്റ് ചെയ്തിരിക്കുകയാണ്. ടേക്ക് ഓഫിനിടെ പിൻചിറകിൽ അപകടമുണ്ടായതിന് കാരണം വിമാനത്തിന്റെ ഭാര നിർണ്ണയത്തിൽ പൈലറ്റാനുണ്ടായ പിഴവാണെന്നാണ് വിലയിരുത്തൽ. ഇന്നലെയാണ് കരിപ്പൂരിൽ നിന്നും ദമാമിലേക്ക് പറന്നുയർന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് രണ്ടര മണിക്കൂറിന് ശേഷം അടിയന്തിരമായി തിരുവനന്തപുരത്തിറക്കേണ്ടി വന്നത്. രാവിലെ 9.44 ന് കരിപ്പൂരിൽ നിന്നും ടേക്ക് ഓഫ് ചെയ്തപ്പോൾ തന്നെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ട പൈലറ്റ് എയർട്രാഫിക് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു.

ആദ്യം കരിപ്പൂരിൽ തന്നെ അടിയന്തിരമായി ഇറക്കാൻ ശ്രമിച്ചെങ്കിലും അടിയന്തിര ലാൻഡിംഗിന് അനുമതി കിട്ടാത്തതിനെ തുടർന്ന് കൊച്ചിയിലേക്ക് പറന്നു. കൊച്ചിയിലും എമർജൻസി ലാൻഡിംഗ് അനുമതിയില്ലാത്തിനാലാണ് തിരുവനന്തപുരത്തിറക്കിയത്. ആദ്യം 11,10 ന് വിമാനത്തിന് അടിയന്തര ലാൻഡിംഗ് നടത്താൻ അനുമതി നൽകിയെന്ന വിവരം ലഭിച്ചെങ്കിലും ഇന്ധനം ഒഴുക്കിക്കളഞ്ഞ് ശേഷം അടിയന്തര ലാന്‍ഡിങ് നടത്തുമെന്ന വിവരം ലഭിക്കുകയായിരുന്നു.

തുടർന്ന് വിഴിഞ്ഞം ഭാഗത്തിനു മുകളിലൂടെ പറന്ന് വിമാനത്തിലെ ഇന്ധനം കടലിലൊഴുക്കുകയായിരുന്നു. പിന്നീട് തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി തന്നെ ലാൻഡ് ചെയ്യുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് അടിയന്തര ലാൻഡിങ്ങിന് തിരുവനന്തപുരം വിമാനത്താവളത്തിൽ എല്ലാം വിധ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.

168 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തിരുവനന്തപുരത്ത് എത്തിയ ശേഷം വിമാനത്തിലെ യാത്രക്കാരെ ട്രാന്‍സിറ്റ് ലോഞ്ചിലേക്ക് മാറ്റി. ഹാങ്ങര്‍ യൂണിറ്റിലേക്ക് മാറ്റിയ വിമാനം തകരാര്‍ പരിഹരിച്ച ശേഷം കഴിഞ്ഞ ദിവസം നാലരയോടെ ദമാമിലേക്ക് തിരിച്ചു. സാങ്കേതിക തകരാറിന് കാരണം പൈലറ്റിന്‍റെ വീഴ്ചയാണെന്ന് എയര്‍ ഇന്ത്യയുടെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയതോടെ തിരുവനന്തപുരത്ത് നിന്ന് മറ്റൊരു പൈലറ്റാണ് വിമാനം നിയന്ത്രിച്ചത്.

സാങ്കേതിക തകരാർ മൂലം എയർഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങൾ തിരിച്ചിറക്കണ്ടി വരുന്നത് അടുത്തിടെ പതിവ് സംഭവമാക്കുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും ഇതിന് കൃത്യമായ വിശദീകരണം നൽകാൻ എയർ ഇന്ത്യയ്ക്ക് സാധിക്കുന്നില്ല. കാലപ്പഴക്കം ചെന്ന വിമാനങ്ങളാണ് വിമാനക്കമ്പനി ഉപയോഗിക്കുന്നതെന്നും ഇതിനോടകം തന്നെ പരക്കെ ആക്ഷേപം ഉയർന്നു കഴിഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നത് യാത്രക്കാരെ ഭയപ്പാടിലും ബുദ്ധിമൂട്ടിലുമാക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നവേഷൻസ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന ടി ആർ രഘുലാൽ അന്തരിച്ചു...  (20 minutes ago)

എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ പോലീസ് പൊളിച്ചു നീക്കിയ സമരപ്പന്തൽ പുന:സ്ഥാപിച്ച് ഡിവൈഎഫ്‌ഐ.... സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.സമരം തുടരുമെന്ന് സമരസമിത  (32 minutes ago)

ചേരാനല്ലൂര്‍ ബെൻസ് അപകട കേസിൽ 17കാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കുടുംബം ഹൈക്കോടതിയിൽ. ജയബാലകൃഷ്ണന്‍റെ മക്കൾ ഹര്‍ജി നൽകി  (8 hours ago)

ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ ജഡ്ജി നാളെ മുതൽ കോടതിയിലെത്തും. വാഹനാപകടക്കേസുകളാണ് ജഡ്ജി പരിഗണിക്കുന്നത്  (8 hours ago)

ജോലികഴിഞ്ഞ് വീട്ടിലെത്തിയ ഭാര്യ കണ്ടത് മരിച്ചു കിടക്കുന്ന ഭർത്താവിനെ; പൊട്ടിക്കരഞ്ഞ് പ്രവാസ ലോകം,പ്രവാസിയുടെ മരണം  (8 hours ago)

എൽപിഎസ്ടി ഉദ്യോ​ഗാർഥികളുടെ സെക്രട്ടറിയേറ്റ് പടിക്കലിലെ സമരപ്പന്തൽ രാത്രിയെത്തി പൊളിച്ചുമാറ്റി പൊലീസ്  (8 hours ago)

ആര്യ രാജേന്ദ്രനെ കോഴിക്കോട് സി.പി.എം ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തിയേക്കും  (8 hours ago)

ഫേസ്ബുക്കിൽ കിടന്ന് EX മുഖ്യന്റെ അഴിഞ്ഞാട്ടം, നിയമസഭയിൽ സതീശനോട് മുട്ടാൻ വിജയന് പേടിയെന്ന്, പ്രശാന്ത് IAS ഇറങ്ങി  (9 hours ago)

അമേരിക്കയുമായുള്ള സംഘർഷം; ഡ്രോണുകളും മിസൈലുകളും നിറഞ്ഞ പുതിയ ഭൂഗർഭ 'മിസൈൽ സിറ്റി' തുറന്ന് ഇറാൻ  (12 hours ago)

നോർക്കാ കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ്: അമിത പ്രീമിയം വർധന പിൻവലിക്കുക — ഓവർസീസ് എൻ സി പി  (12 hours ago)

ഒക്ടോബറിൽ വൈദ്യുത വാഹന വിൽപ്പനയിൽ വൻ മുന്നേറ്റം; ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പനയിൽ 48.49% വളർച്ച  (12 hours ago)

എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത മുന്‍ വോട്ടര്‍മാര്‍ക്കും ഫോം 6 സമര്‍പ്പിക്കാം: വ്യക്തത വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍  (13 hours ago)

ബിനാലെ ഏഴാം പതിപ്പ്- ക്യൂററ്റോറിയല്‍ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കദെർ അത്തിയ മുംബൈയില്‍  (13 hours ago)

അടിമാലി സെലീന വധക്കേസ്: ക്രൂരക്കൊലപാതകം നടത്തിയ പ്രതി ഗിരോഷിന് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി  (13 hours ago)

ചർച്ച വിജയം; സംസ്ഥാനത്തെ ഓട്ടോ-ടാക്സി പണിമുടക്ക് പിൻവലിച്ചു, ജനുവരി 1 മുതൽ പുതിയ നിരക്ക് നിലവിൽ വരും...  (13 hours ago)

Malayali Vartha Recommends