Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

പ്രവാസികളെ ചേർത്ത് പിടിച്ച് യു എ ഇ... 6 ബന്ധുക്കളെ കൊണ്ടുവരാം.. അറിയാം യുഎഇയിലെ ഈ മാറ്റങ്ങൾ

02 MARCH 2023 06:07 PM IST
മലയാളി വാര്‍ത്ത

 

പ്രതിമാസം 10,000 ദിർഹം ശമ്പളം ഉള്ളവർക്ക് പരമാവധി 5 ബന്ധുക്കളെ സ്പോൺസർ ചെയ്ത് യുഎഇയിലേക്കു കൊണ്ടുവരാവുന്ന രീതിയിൽ യു എ യിൽ പുതിയ നീക്കം . 15,000 ദിർഹം ശമ്പളം ഉള്ളവർക്ക് 6 പേരെയും സ്പോൺസർ ചെയ്യാനാകും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി യാണ് പുതിയ വീസ ചട്ടങ്ങൾ വിശദീകരിച്ചത്.

 

 

 

 

ബന്ധുക്കളുടെ പട്ടികയിൽ മാതാപിതാക്കൾ, സഹോദരങ്ങൾ, ഭാര്യയുടെ മാതാപിതാക്കൾ എന്നിവരാണ് ഉൾപ്പെടുക. ഇതുൾപ്പെടെ വീസ നിയമത്തിൽ പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. സാലറി സർട്ടിഫിക്കറ്റ്, 2 കിടപ്പുമുറി താമസ സൗകര്യമുള്ള വാടക കരാർ, 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവ അപേക്ഷയോടൊപ്പം കാണിച്ചിരിക്കണം. ബന്ധുക്കൾക്ക് ഒരു വർഷ കാലാവധിയുള്ള വീസയാണ് ലഭിക്കുക. തുല്യ കാലയളവിലേക്കു പുതുക്കാം.

 

 

 

 

നേരത്തെ ബന്ധുക്കളെ കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി 20,000 ദി‍ർഹമായിരുന്നത് വീസ നിയമ പരിഷ്കാരത്തിൽ 10,000 ആക്കി കുറച്ചിരുന്നു. ഇതിനു പുറമേയാണ് കൂടുതൽ പേരെ കൊണ്ടുവരാനുള്ള ഇളവ് ഇപ്പോൾ നൽകിയത്. എന്നാൽ, ഭാര്യയെയും മക്കളെയും സ്പോൺസർ ചെയ്യുന്നതിന് നിലവിലെ നിയമത്തിൽ മാറ്റം വരുത്തിയിട്ടില്ല. 3,000 ദിർഹം ശമ്പളവും താമസ സൗകര്യവും അല്ലെങ്കിൽ 4000 ദിർഹം ശമ്പളം എന്നതാണ് കുടുംബത്തെ കൊണ്ടുവരാനുള്ള ശമ്പള പരിധി.

 

 

 

ഗോൾഡൻ വീസ, ഗ്രീൻ വീസ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് നിയമാനുസൃത കാരണങ്ങളാൽ 6 മാസത്തിൽ കൂടുതൽ വിദേശത്തു തങ്ങാം. വീസ കാലാവധി തീരുന്നതിന് മുൻപ് നിശ്ചിത ഫീസ് അടച്ച് യുഎഇയിലേക്കു തിരിച്ചുവരാം. സാധുതയുള്ള പാസ്പോർട്ട് ഉണ്ടായിരിക്കണം. വിമാന ജീവനക്കാർ, നാവികർ, കപ്പൽ തൊഴിലാളികൾ എന്നിവർക്കും ഇളവ് ലഭിക്കും. യുദ്ധം, പ്രകൃതിക്ഷോഭം എന്നീ സന്ദർഭങ്ങളിലും ഇളവുണ്ട്.

 

 

 

 

രാജ്യത്തിനകത്തും പുറത്തുമുള്ള യുഎഇ വീസക്കാരുടെ പാസ്‌പോർട്ട്, തിരിച്ചറിയൽ കാർഡ് എന്നിവ നഷ്ടപ്പെട്ടാൽ അക്കാര്യം 3 പ്രവൃത്തി ദിവസത്തിനകം ഐസിപിയിൽ റിപ്പോർട്ട് ചെയ്യണം. വിദേശത്തുവച്ചാണ് നഷ്ടപ്പെട്ടതെങ്കിൽ സ്മാർട് സർവീസ് മുഖേന പ്രവേശനത്തിന് അപേക്ഷിക്കണം. വിദേശികളായ വിധവകൾ, വിവാഹമോചിതർ, ബിരുദാനന്തര പഠനം തുടരുന്ന വിദ്യാർഥികൾ, സ്വദേശികളുടെയോ വിദേശ പാസ്‌പോർട്ട് ഉടമകളുടെയോ ജീവിതപങ്കാളികൾ, മാതാപിതാക്കൾ, കുട്ടികൾ എന്നിവർക്കും ഈ ഇളവ് ലഭിക്കും.


വിദേശ നിക്ഷേപകർക്ക് യുഎഇയിൽ എത്തി നടപടികൾ പൂർത്തിയാക്കാൻ നേരിട്ട് വീസ നൽകുമെന്നും ഇതിനു ഗാരന്ററുടെയോ സ്പോ‍ൺസറുടെയോ ആവശ്യമില്ലെന്നും യുഎഇ. രാജ്യത്തെ നിക്ഷേപ അവസരങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐസിപി), ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് (ജിഡിആർഎഫ്എ) എന്നിവയുടെ ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തി ലോകത്തിന്റെ ഏതു കോണിലിരുന്നും ഓൺലൈൻ വഴി വീസയ്ക്ക് അപേക്ഷിക്കാം.

 

ബിസിനസിനു തിരഞ്ഞെടുക്കുന്ന മേഖല, നിക്ഷേപിക്കുന്ന തുക, യോഗ്യത എന്നിവ അനുസരിച്ച് ലഭിക്കുന്ന സേവനത്തിലും വ്യത്യാസമുണ്ടാകും. നിശ്ചിത തുക ഗാരണ്ടിയായി കെട്ടിവയ്ക്കണം. 60, 90, 120 ദിവസ കാലാവധിയുള്ള സിംഗിൾ, മൾട്ടിപ്പിൾ എൻട്രി വീസകളിൽ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം.

ഐസിപി സ്മാർട് ആപ്പിലോ വെബ്സൈറ്റിലോ പ്രവേശിച്ച് പൂരിപ്പിച്ച വീസ അപേക്ഷയോടൊപ്പം കളർ ഫോട്ടോ, പാസ്പോർട്ട് കോപ്പി എന്നിവ അറ്റാച്ച് ചെയ്ത് ആവശ്യമായ ഫീസ് അടച്ചാൽ ഇമെയിൽ വഴി വീസ ലഭിക്കും. നിശ്ചിത ദിവസത്തിനകം യുഎഇയിൽ എത്താൻ സാധിച്ചില്ലെങ്കിൽ വീസ കാലാവധി 60 ദിവസത്തേക്കു (ഒരു തവണ) പുതുക്കി നൽകും. സമർപ്പിച്ച അപേക്ഷയും രേഖകളും അപൂർണമാണെങ്കിൽ 30 ദിവസത്തിനകം നിരസിക്കും. ഗാരന്റി തുക നൽകിയിട്ടുണ്ടെങ്കിൽ 6 മാസത്തിനകം തിരികെ ലഭിക്കും. യുഎഇയിൽ മാറാവുന്ന വിധം 5 വർഷ കാലാവധിയുള്ള ചെക്കോ അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ ആയോ ആണ് തുക ലഭിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 minutes ago)

ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പരിശോധന; 12384 പേരെ അറസ്റ്റ് ചെയ്തു; ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10128  (6 minutes ago)

വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി  (13 minutes ago)

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ  (17 minutes ago)

ശബരിമല തീർഥാടനം; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും സേവനം കാര്യക്ഷമമായി വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (30 minutes ago)

ദീർഘകാലമായുള്ള കായംകുളത്തുകാരുടെ ആവശ്യം നടപ്പിലാകുന്നു; ദേശീയപാതാ 66ൽ കായംകുളത്ത് ഉയരപ്പാത നിർമിക്കാൻ തത്വത്തിൽ ധാരണയായതായി മന്ത്രി പി.കെ ബഷീർ  (38 minutes ago)

പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (45 minutes ago)

ബോൾട്ടൻ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച 10.30 ന് ആരംഭിക്കും...  (57 minutes ago)

പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...  (1 hour ago)

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...  (1 hour ago)

പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...  (1 hour ago)

ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...  (1 hour ago)

മോട്ടിവേഷൻ സ്പീക്കറായി സോഷ്യൽ മീഡിയയിൽ വൈറൽ!! യഥാർത്ഥ ജോലി തട്ടിപ്പ്... പാവപ്പെട്ട മനുഷ്യരെ വലവീശി പിടിച്ച് നേടിയത് കോടികൾ.. ഒടുവിൽ പോലീസ് വലയിലായി പാർവതി മായ ഷാജിയെന്ന പെരുംകള്ളി  (2 hours ago)

വിവാദ വിമാന യാത്ര;സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി  (2 hours ago)

Malayali Vartha Recommends