സൗദി അറേബ്യയില്‍ കാര്‍ ട്രൈലറിന് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ടാക്‌സി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

സൗദി അറേബ്യയില്‍ കാര്‍ ട്രൈലറിന് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ടാക്‌സി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അല്‍ഖര്‍ജില്‍ രണ്ട് പതിറ്റാണ്ടിലേറെയായി ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന ആലുവ ദേശം സ്വദേശി ശംസുദ്ദീന്‍ തുമ്പലകത്ത് (52) ആണ് മരിച്ചത്.
ഹാഇലിലേക്കുള്ള യാത്രാമധ്യേ അല്‍ ഹുമിയാത്ത് എന്ന സ്ഥലത്തുണ്ടായ അപകടത്തിലായിരുന്നു അന്ത്യം സംഭവിച്ചത്്. ഹാഇലിലേക്ക് വാഹനവുമായി ഓട്ടം പോയതായിരുന്നു ശംസുദ്ദീന്‍.
അദ്ദേഹം ഓടിച്ചിരുന്ന കാര്‍ അല്‍ ഹുമിയാത്തില്‍ വെച്ച് ട്രൈലറിന് പിന്നിലിടിക്കുകയായിരുന്നു. മൃതദേഹം ഇപ്പോള്‍ അല്‍ഖസറ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയും മൂന്ന് പെണ്‍മക്കളുമുണ്ട്.
"
https://www.facebook.com/Malayalivartha
























