Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

പ്രവാസികള്‍ക്ക് ആശ്വാസം.... വിസ മാറാന്‍ കിഷ് ദ്വീപില്‍ പോയി കഷ്ടപ്പെടേണ്ട; ഓണ്‍ലൈന്‍വഴി അപേക്ഷിച്ചാല്‍ വിസ പുതുക്കാം

05 JANUARY 2016 09:30 AM IST
മലയാളി വാര്‍ത്ത.

ഗള്‍ഫില്‍ പോകുന്നവരെ ഏറ്റവും വലയ്ക്കുന്ന ഒന്നാണ് വിസമാറാനായി മറ്റോരു രാജ്യത്തേയ്ക്ക് പോയി വരേണ്ടിവരുന്ന അവസ്ഥ. ഒരു ജോലിക്കായി വിസിറ്റ് വിസയെടുത്ത് ഗള്‍ഫില്‍ എത്തുന്നവരുടെ വിസ 3 മാസത്തിനകം തീരും. അത് കഴിഞ്ഞ് സ്ഥിരം വിസ ലഭിച്ചാല്‍ ആ രാജ്യം കടന്നതായുള്ള തെളിവ് വേണം. ഇതില്‍ ഏറ്റവും അധികം വലയുന്നത് യുഎഇയിലുള്ള പ്രവാസികളാണ്. അവര്‍ക്ക് പെട്ടെന്ന് പോയി വരാനും ചെലവ് കുറഞ്ഞതുമായ സ്ഥലമാണ് കിഷ് ദ്വീപ്. പേടിപ്പെടുത്തുന്ന വിമാനത്തില്‍ കിഷിലേക്കുള്ള യാത്ര ഏതൊരു പ്രവാസിയുടേയും മനസില്‍ മരിക്കാത്ത ഓര്‍മ്മ തന്നെയാണ്.
യുഎഇയിലെ പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായാണ് പുതിയ തീരുമാനം. വിസ മാറാന്‍ രാജ്യം വിടേണ്ട ആവശ്യമില്ലെന്നു യുഎഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
യു.എ.ഇ.യില്‍ വിസിറ്റിംഗ് വിസയില്‍ വരുന്നവര്‍ വിസാകാലാവധി കഴിഞ്ഞാല്‍ വിസപുതുക്കുന്നതിനും പുതിയ വിസക്ക് വേണ്ടി അപേക്ഷിക്കുന്നതിനും രാജ്യത്തിനു പുറത്തു പോകുന്നത് പലപ്പോഴും ഇറാന്റെ ഭാഗമായ കിഷ് ദ്വീപിലേക്കാണ്. യു.എ.ഇ.യില്‍ നിന്ന് കിഷ് ദ്വീപിലെത്താന്‍ വിമാനമാര്‍ഗ്ഗം ഏകദേശം അരമണിക്കൂര്‍ യാത്രാസമയം മതിയാകും. അതുകൊണ്ടാണ് ഈ ദ്വീപിലെത്തുന്നത്. എന്നാല്‍ തീവ്രവാദികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഇവിടെ എത്തുന്നത് പല പ്രശ്‌നങ്ങളും പ്രവാസികള്‍ക്ക് ഉണ്ടാക്കാറുണ്ട്. ഇതിനും പരിഹാരമാണ് യുഎഇയുടെ പുതിയ തീരുമാനം.
ഇതോടെ ഏതുതരം വിസയില്‍ വന്നവര്‍ക്കും പുതിയ വിസയിലേക്കു എളുപ്പത്തില്‍ മാറാന്‍ കഴിയും. രാജ്യത്തിനകത്തുനിന്നു തന്നെ ഇതിന് സാധിക്കുന്നതുകൊണ്ട് വിദേശികള്‍ക്കു വേഗത്തില്‍ വിസാനടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഏതുവിസയിലാണോ രാജ്യത്തു പ്രവേശിച്ചത് ആ വിസയുടെകാലാവധി അവസാനിക്കും മുന്‍പു തന്നെ സ്‌പോണ്‍സര്‍മാര്‍ക്കു വിസ മാറ്റിനല്‍കാനാകും. കാലാവധി തീരുംമുന്‍പ് വിസാ പ്രക്രിയകള്‍ പൂര്‍ത്തിയാക്കണം എന്നുമാത്രം. നിലവിലുള്ള വിസയുടെ നിശ്ചിതകാലാവധി കഴിഞ്ഞാല്‍ പിഴയൊടുക്കേണ്ടി വരും. രാജ്യത്തെ എല്ലാ താമസ കുടിയേറ്റ കാര്യാലയങ്ങളിലും വിസാമാറ്റം സാധ്യമാകുമെന്നു യുഎഇ അറിയിച്ചു.
യുഎഇയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഓണ്‍ലൈന്‍ വഴി വിസാനടപടികള്‍ പൂര്‍ത്തിയാക്കാനാകും. സൗകര്യപ്രദമായ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നതിലൂടെ സമയനഷ്ടം ഒഴിവാക്കാം. അപേക്ഷകര്‍ക്കു നിശ്ചയിച്ച ഫീസ് അടച്ചാല്‍ രാജ്യം വിടാതെതന്നെ വിസ ലഭിക്കും. സന്ദര്‍ശക വിസയിലെത്തിയവര്‍ ജോലി കിട്ടിയാല്‍ രാജ്യംവിടുകയാണു പതിവ്. സ്വദേശത്തേക്കോ സമീപരാജ്യങ്ങളിലേക്കോ കിഷ് ദ്വീപിലേക്കോ യാത്രചെയ്താണു പുതിയ വിസയില്‍ തിരിച്ചെത്തിയിരുന്നത്. ഈ ദുരിതം പ്രവാസി സമൂഹം പലപ്പോഴും യുഎഇയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നു. എന്നാല്‍ പരിഹാരം ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയവും ചില ഇടപെടല്‍ നടത്തി. ഇതോടെയാണ് യുഎഇ നയം മാറ്റത്തിന് തയ്യാറായത്.
തൊഴില്‍ വിസയ്ക്ക് ആപ്പുറമുള്ളവയും പുതിയ സംവിധാനത്തിലൂടെ പുതുക്കാന്‍ കഴിയും. ട്രാന്‍സിറ്റ്, പലതവണ യാത്രചെയ്യാന്‍ കഴിയുന്ന വിസകള്‍, 90 ദിവസം കാലാവധിയുള്ള സന്ദര്‍ശകവിസ, 30 ദിവസത്തെ ഹ്രസ്വകാല വിസ, വിദ്യാഭ്യാസ വിസ, ചികില്‍സയ്ക്കുവേണ്ടി നല്‍കുന്ന വിസ, സമ്മേളനങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കുമായി നല്‍കുന്ന പ്രത്യേക പെര്‍മിറ്റുകള്‍, ടൂറിസ്റ്റ് വിസ, ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്കു ലഭിക്കുന്ന സന്ദര്‍ശക വിസകള്‍, 14 ദിവസം കാലാവധിയുള്ള മിഷന്‍ വിസ, പലതവണ യാത്രചെയ്യാനാകുന്ന മിഷന്‍ വിസകള്‍, വിനോദസഞ്ചാര മേഖലകളില്‍ നല്‍കുന്ന 60 ദിവസം കാലാവധിയുള്ള വിസകള്‍, 90 ദിവസം തങ്ങാനാകുന്ന മിഷന്‍ വിസ എന്നിവയെല്ലാം രാജ്യം വിടാതെ മാറാനാകും. സമയവും സാമ്പത്തിക ലാഭവുമാണ് ഈ നിയമം പ്രവാസികള്‍ക്കു സമ്മാനിക്കുന്നത്.
യു.എ.ഇയിലെ വിസ മാറ്റാനായി ഇറാന്‍ അധീനതയിലുള്ള കിഷ് ദ്വീപിലെത്തി വഞ്ചിതരാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന തിരിച്ചറില്‍ നിന്നാണ് ഈ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശന സമയത്തും ഈ വിഷയം ഇന്ത്യ ഉയര്‍ത്തിയിരുന്നതായി സൂചനയുണ്ട്.
വിസ പുതുക്കാനായി യാത്രാ ചെലവ് താരതമ്യേന കുറവായത് കാരണമാണ് നാട്ടില്‍ പോകാതെ കിഷ് തെരഞ്ഞെടുത്തിരുന്നത്. ദുബായ് വിമാനത്താവളത്തില്‍ നിന്നും ആകാശ മാര്‍ഗം മുപ്പത് മിനിറ്റ് സഞ്ചരിച്ചാല്‍ ഇവിടെയെത്താം. കിഷ് ദ്വീപിലെ വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങിയാല്‍ കാത്തിരിക്കുന്ന ബസുകള്‍ സൗജന്യമായി ഹോട്ടലുകള്‍ക്ക് മുന്നില്‍ എത്തിക്കും. പിന്നീടങ്ങോട്ടാണ് ചൂഷണം തുടങ്ങുന്നത്. അതേ സമയം വിസ മാറ്റുന്നതിനായി ഇവിടെ എത്തുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ള യുവതികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുമുണ്ട്. ഒരു ദിവസം ഇരുനൂറിലേറെ പേരാണ് വിസ മാറ്റുന്നതിന് വേണ്ടി മാത്രം കിഷ് ദ്വീപിലെത്തുന്നത്. ഇത് കിഷ് ദ്വീപിനെ തീവ്രവാദികളുടെ പറുദീസയുമാക്കി. പണമുണ്ടാക്കാന്‍ ഈ ദ്വീപിനേയും ഭീകരവാദികള്‍ ഉപയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ ദുബായില്‍ നിന്നുള്ള കിഷ് ദ്വീപ് യാത്ര പ്രവാസികള്‍ക്ക് ഭാവിയില്‍ പല പ്രശ്‌നവും ഉണ്ടാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (49 minutes ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (2 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (2 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (3 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (4 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (4 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (4 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (4 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (5 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (6 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (6 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (6 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (6 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (6 hours ago)

Malayali Vartha Recommends