Widgets Magazine 

27
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ടെഹ്‌റാൻ! സൈനിക പശ്ചാത്തലമില്ലാത്ത ആ ‘മിസൈൽ മാൻ’ ഇറാന്റെ പടത്തലവനാകുമ്പോൾ; പശ്ചിമേഷ്യയിൽ കളി മാറും...


മണിക്കൂറിൽ 150 കി.മീ വേഗതയിൽ കാറ്റടിച്ചേക്കാം; അർണബ് ചുഴലിക്കാറ്റ് തീരത്തേക്ക്; ലക്ഷക്കണക്കിന് ആളുകളെ ഒഴുപ്പിച്ചു, ട്രെയിനുകൾ റദ്ദാക്കി...


പാചകപ്പുരയിലെ തവി കൊണ്ട് പൊലീസിനെ തലയ്ക്കടിച്ചു വീഴ്ത്തി; തേനിയിൽ സിനിമയെ വെല്ലുന്ന കൂട്ട ജയിൽ ചാട്ടം, ഇടുക്കിയിലും പാലക്കാട്ടും അതീവ ജാഗ്രത...


പേരാമ്പ്ര മരക്കാടി തോട്ടിൽ ജലമലിനീകരണം; വെള്ളം കടുംചുവപ്പ് നിറമായതിൽ പ്രദേശവാസികൾ പരിഭ്രാന്തിയിൽ...


മുടി മുറിച്ച് രൂപം മാറി വീടുവിട്ട കൊല്ലത്തെ 12കാരനെ ഒടുവിൽ ഗോവയിൽ കണ്ടെത്തി: അമ്മയെ പിരിഞ്ഞ വിഷമമോ..?

ഇന്ത്യന്‍ സ്‌കൂളുകളിലെ പാഠപുസ്തകങ്ങള്‍ ഏകീകരിക്കാനൊരുങ്ങുന്നു

14 JANUARY 2016 09:13 AM IST
മലയാളി വാര്‍ത്ത.

രാജ്യത്തെ മുഴുവന്‍ ഇന്ത്യന്‍ സ്‌കൂളുകളിലെയും പാഠപുസ്തകങ്ങള്‍ ഏകീകരിക്കാന്‍ ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍സ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. ഇതോടൊപ്പം പാഠപുസ്തകങ്ങളുടെ വിലയും ഏകീകരിക്കുമെന്ന് ബോര്‍ഡ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഇതിനായി മസ്‌കത്ത് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഇന്ത്യന്‍ സ്‌കൂളുകളിലെയും പ്രിന്‍സിപ്പല്‍മാരുടെ യോഗം കഴിഞ്ഞമാസം വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍, ചില സ്‌കൂളുകളില്‍ നിലവിലെ പാഠപുസ്തകങ്ങള്‍ സ്റ്റോക്കുണ്ട്. ഈ സ്‌കൂളുകളില്‍ വരുന്ന അധ്യയന വര്‍ഷം ഭാഗികമായി മാത്രമേ ഏകീകരണം നടപ്പാക്കൂ. എന്നാല്‍, തൊട്ടടുത്ത വര്‍ഷം മുതല്‍ രാജ്യത്തെ 19 ഇന്ത്യന്‍ സ്‌കൂളുകളിലും ഒരേ പാഠപുസ്തകങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. 

നിലവില്‍ പല ഇന്ത്യന്‍ സ്‌കൂളുകളിലും സി.ബി.എസ്.ഇ സിലബസിലെ തന്നെ വ്യത്യസ്ത പ്രസാധകരുടെ ടെക്സ്റ്റ് ബുക്കുകളാണ് അധ്യയനത്തിനായി ഉപയോഗിക്കുന്നത്. രക്ഷിതാക്കള്‍ ജോലിയും താമസവും മാറുന്നതിന് അനുസരിച്ച് സ്‌കൂള്‍ മാറേണ്ടിവരുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതോടൊപ്പം, വ്യത്യസ്തമായ വിലയാണ് പാഠപുസ്തകങ്ങള്‍ക്ക് ഓരോ സ്‌കൂളിലും ഈടാക്കുന്നത്. പുസ്തകങ്ങള്‍ ഏകീകരിക്കുന്നതോടെ ഇവയുടെ വിലയും ഏകീകരിക്കുന്നത് രക്ഷിതാക്കള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സന്‍ ജോര്‍ജ് അഭിപ്രായപ്പെട്ടു. രക്ഷിതാക്കളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു പാഠപുസ്തക ഏകീകരണം. ബോര്‍ഡിന്റെ തീരുമാനം മുഴുവന്‍ ഇന്ത്യന്‍ സ്‌കൂളുകളെയും അറിയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉപഭോക്തൃ ആശയവിനിമയത്തില്‍ വിപ്ലവകരമായ മാറ്റവുമായി കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ് ഓള്‍ ഇന്‍ സോണ്‍  (38 minutes ago)

16-ാം വയസ്സിൽ തുടങ്ങിയ സൗഹൃദം; എനിക്ക് നിന്നെ പരിപൂർണ വിശ്വാസമാണ്; ദിലീപിന് പിറന്നാൾ ആശംസകളുമായി നാദിർഷ!!!  (42 minutes ago)

സിബിഎല്‍ ആറാം സീസണ്‍ ഏഴാം മത്സരം; കോട്ടയത്ത് പള്ളാത്തുരുത്തിയുടെ കോട്ട തകര്‍ത്ത് അരോമ...  (42 minutes ago)

ജോസ് ആലുക്കാസ് പുതിയ വെബ്സൈറ്റ് അവതരിപ്പിച്ചു; ഓൺലൈൻ ആഭരണ ഷോപ്പിംഗ് കൂടുതൽ സുഗമമാകും  (50 minutes ago)

ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ടെഹ്‌റാൻ! സൈനിക പശ്ചാത്തലമില്ലാത്ത ആ ‘മിസൈൽ മാൻ’ ഇറാന്റെ പടത്തലവനാകുമ്പോൾ; പശ്ചിമേഷ്യയിൽ കളി മാറും...  (56 minutes ago)

ചേരാനല്ലൂര്‍ അപകടത്തില്‍ ജഡ്ജിയുടെ മകന്‍ കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട്യൂബ് നോക്കി  (59 minutes ago)

മണിക്കൂറിൽ 150 കി.മീ വേഗതയിൽ കാറ്റടിച്ചേക്കാം; അർണബ് ചുഴലിക്കാറ്റ് തീരത്തേക്ക്; ലക്ഷക്കണക്കിന് ആളുകളെ ഒഴുപ്പിച്ചു, ട്രെയിനുകൾ റദ്ദാക്കി...  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ 31 ഗ്രാം MDMA-യും കഞ്ചാവും ചരസ്സുമായി യുവാവ് പിടിയില്‍  (1 hour ago)

പാചകപ്പുരയിലെ തവി കൊണ്ട് പൊലീസിനെ തലയ്ക്കടിച്ചു വീഴ്ത്തി; തേനിയിൽ സിനിമയെ വെല്ലുന്ന കൂട്ട ജയിൽ ചാട്ടം, ഇടുക്കിയിലും പാലക്കാട്ടും അതീവ ജാഗ്രത...  (1 hour ago)

മുടി മുറിച്ച് രൂപം മാറി വീടുവിട്ട കൊല്ലത്തെ 12കാരനെ ഒടുവിൽ ഗോവയിൽ കണ്ടെത്തി: അമ്മയെ പിരിഞ്ഞ വിഷമമോ..?  (1 hour ago)

പേരാമ്പ്ര മരക്കാടി തോട്ടിൽ വൻ ജലമലിനീകരണം; വെള്ളം കടുംചുവപ്പ് നിറമായതിൽ പ്രദേശവാസികൾ പരിഭ്രാന്തിയിൽ...  (1 hour ago)

പ്രിയദര്‍ശിനി പദ്ധതിക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ച് സ്വകാര്യ ബസുടമകള്‍  (1 hour ago)

കഴക്കൂട്ടത്ത് ഫ്ലൈഓവറിൽ 100 കി.മീ വേഗതയിൽ പാഞ്ഞ കാറിന്റെ സ്റ്റിയറിംഗ് നിയന്ത്രിച്ച് മൂന്ന് വയസുള്ള കുഞ്ഞ്! മാതാപിതാക്കൾക്കെതിരെ പ്രതിഷേധം ശക്തം...  (1 hour ago)

കണ്ണൂരില്‍ സ്റ്റീല്‍ ബോംബ് സ്‌ഫോടനം; അന്വേഷണം ശക്തമാക്കി പൊലീസ്  (1 hour ago)

ജഡ്ജിയുടെ മകന്റെ മൊബൈലിൽ നിന്ന് നിർണായക തെളിവുകൾ; 'ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി'; 17കാരന്റെ മൊഴിയിൽ പൊലീസിന് കടുത്ത സംശയം!  (2 hours ago)

Malayali Vartha Recommends