പ്രവാസിയായിരുന്ന തിരുവനന്തപുരം കവടിയാര്‍ സ്വദേശി നാട്ടില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണത്തിന് കീഴടങ്ങി...

സൗദി യാംബുവിലെ മുന്‍ പ്രവാസിയായിരുന്ന തിരുവനന്തപുരം കവടിയാര്‍ സ്വദേശി സൈനുദ്ദീന്‍ മുഹമ്മദ് ഫാസില്‍ (68) ചികിത്സയിലിരിക്കെ മരിച്ചു.1984 മുതല്‍ 2005 വരെ യാംബു റോയല്‍ കമീഷനിലെ അമേരിക്കന്‍ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു. ബ്രാഞ്ച് മാനേജര്‍ ആയി വിരമിച്ചാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടിലേക്ക് മടങ്ങിയത്. ജിദ്ദയിലും കുറച്ച് കാലം ബാങ്കില്‍ സേവനം അനുഷ്ഠിച്ചിരുന്നു.
നാട്ടില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്. യാംബുവില്‍ ജോലി ചെയ്തിരുന്ന ആദ്യകാലത്ത് പൊതുകാര്യങ്ങളിലും സംസ്‌കാരിക, കലാ രംഗത്തും സജീവമായിരുന്നു. പരിമിതമായ മലയാളികള്‍ മാത്രമുണ്ടായിരുന്ന ആദ്യ കാലത്ത് യാംബുവില്‍ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
പിതാവ്: പരേതനായ സൈനുദ്ദീന്‍ ഹാജി, മാതാവ് പരേതയായ ആസുമാ ബീവി. ഭാര്യ: മുംതാസ് ബീഗം, മക്കള്‍: മുഹമ്മദ് ഫയാസ് (യു.കെ), ഫാദിയ (മസ്‌കത്ത്).
"
https://www.facebook.com/Malayalivartha
























