നാട്ടിലേക്ക് നാളെ വരാനിരിക്കെ ഹൃദയാഘാതം മൂലം പ്രവാസി മലയാളി ദുബൈയില്‍ മരിച്ചു....

ഹൃദയാഘാതം മൂലം പ്രവാസി മലയാളി ദുബൈയില്‍ മരിച്ചു.... എടവണ്ണ അയിന്തൂര്‍ ചെമ്മല ഷിഹാബുദ്ദീന്‍(46) ആണ് മരിച്ചത്. ദുബൈയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ നടക്കാനിറങ്ങിയിരുന്നു.
പിന്നീട് സുഹൃത്തുക്കളുടെ റൂമില്‍ ഇരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത എമിറേറ്റ്‌സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണം സംഭവിച്ചു. നാളെ നാട്ടിലേക്ക് പോവാന്‍ ടിക്കറ്റ് എടുത്തിരുന്നു.
ഭാര്യ: റസീന (അരീക്കോട് മൂര്‍ക്കനാട്), മക്കള്‍: ഫാത്തിമ സിയ (എടവണ്ണ ഐ.ഒ.ഏച്.എസ്.എസ്- പ്ലസ് ടു വിദ്യാര്‍ഥിനി), സെല്ല, സഫ, മര്‍വ. പരേതനായ ചെമ്മല മുഹമ്മദിന്റെ മകനാണ്. മാതാവ്: നഫീസ.
https://www.facebook.com/Malayalivartha
























