യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു... 148 യാത്രക്കാരെയും 5 ജീവനക്കാരെയും സുരക്ഷിതമായി വിമാനത്തില്‍ പുറത്തിറക്കി

യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു.148 യാത്രക്കാരുമായി യാത്രതിരിക്കാനൊരുങ്ങിയ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എഞ്ചിനാണ് തീപിടിച്ചത്. ഷിക്കാഗോയിലെ ഒഹെയര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
സിയാറ്റില്‍-ടകോമയിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ടാക്‌സിവേയില്‍ നില്‍ക്കുമ്പോഴാണ് തീപിടുത്തമുണ്ടായത്. ഉടന്‍ തന്നെ അഗ്‌നിശമന സേനയും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി തീയണച്ചു. 148 യാത്രക്കാരെയും 5 ജീവനക്കാരെയും സുരക്ഷിതമായി വിമാനത്തില്‍ പുറത്തിറക്കി. യാത്രക്കാര്‍ക്കായി മറ്റൊരു വിമാനത്തില്‍ യാത്ര പുനഃക്രമീകരിക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha
























