സുഹൃത്തുക്കൾക്കൊപ്പം ജെബൽ ജെയ്സിൽ അവധി ആഘോഷിക്കാനെത്തി, മലയാളി യുവാവിനെ മലമുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി...!!!
യുഎഇയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. റാസൽഖൈമ ജെബൽ ജെയ്സ് മലയിൽ അവധി ആഘോഷിക്കാനെത്തിയ കണ്ണൂർ സ്വദേശി സായന്ത് മധുമ്മലി (32)നെ ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഫോട്ടോ എടുക്കുന്നതിനിടയിൽ അബദ്ധത്തിൽ കാൽ വഴുതി താഴേയ്ക്ക് പതിച്ചതാകാമെന്നാണ് കരുതുന്നത്.
ദുബായിലെ ഓട്ടോ വർക് ഷോപ്പിൽ ജോലി ചെയ്യുന്ന സായന്തും സുഹൃത്തുക്കളും യുഎഇയുടെ ദേശീയദിനത്തോടനുബന്ധിച്ച് അവധി ദിവസമായതിനാൽ ഞായറാഴ്ച വൈകിട്ടോടെയാണ് ജെബൽ ജെയ്സിൽ എത്തിയത്. തിങ്കളാഴ്ച പുലർച്ചെ സായന്തിനെ കാണാതായതിനെ തുടർന്ന് സുഹൃത്തുക്കൾ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ മലമുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിതാവ് രമേശൻ മാതാവ് സത്യ. ഭാര്യ: അനുശ്രീ. സഹോദരി സോണിമ. മൃതദേഹം ഇന്നലെ രാത്രി നാട്ടിലേയ്ക്ക് കൊണ്ടുപോയി.
https://www.facebook.com/Malayalivartha