Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

അടുത്ത വർഷത്തോടെ വിമാനങ്ങളുടെ എണ്ണം ഉയർത്തും, വീണ്ടും നൂറ് എയർബസ് വിമാനങ്ങള്‍ കൂടി വാങ്ങാനൊരുങ്ങി എയർ ഇന്ത്യ

10 DECEMBER 2024 11:29 PM IST
മലയാളി വാര്‍ത്ത

ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം എയർ ഇന്ത്യ നവീകരണത്തിന്റ പാതയിലാണ്. അടുത്ത വർഷത്തോടെ വിമാനങ്ങളുടെ എണ്ണം ഉയർത്താനും സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കാനുമാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓര്‍ഡര്‍ ചെയ്ത 470 എയര്‍ബസ്, ബോയിങ് വിമാനങ്ങള്‍ക്ക് പുറമേ വീണ്ടും നൂറ് വിമാനങ്ങള്‍ കൂടി വാങ്ങാനൊരുങ്ങുകയാണ് വിമാനകമ്പനി. അധിക 100 എയർബസ് വിമാനങ്ങൾ എത്തുന്നത് എയർ ഇന്ത്യയുടെ വളർച്ചക്ക് കൂടുതൽ സഹായകരമാകും. ഇതിനോടകം വിമാനങ്ങൾ വാങ്ങുന്നതിന് ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു.

ടാറ്റ ഏറ്റെടുത്തതിന് ശേഷമുള്ള എയർ ഇന്ത്യയുടെ വിപുലീകരണത്തിൻ്റെ ഭാഗമായാണ് കൂടുതൽ വിമാനങ്ങൾക്ക് ഓർഡർ നൽകുന്നത്. വൈഡ് ബോഡി വിമാനമായ എ 350 പത്തെണ്ണവും നാരോ ബോഡി വിമാനങ്ങളായ എ 320 കുടുംബത്തില്‍ പെട്ട 90 വിമാനങ്ങളുമാണ് എയര്‍ ഇന്ത്യ പുതുതായി വാങ്ങുന്നത്. എ321 നിയോയും ഇതില്‍ ഉള്‍പ്പെടുന്നു. അധിക 100 എയർബസ് വിമാനങ്ങൾ വാങ്ങുന്നതോടെ കൂടുതൽ വളർച്ചയുടെ പാതയിൽ എയർ ഇന്ത്യയെ എത്തിക്കാനാകും ഇന്ത്യയെ ലോകത്തിൻ്റെ എല്ലാ കോണുകളിലേക്കും ബന്ധിപ്പിക്കുന്ന ഒരു ലോകോത്തര വിമാനക്കമ്പനിയായി കെട്ടിപ്പടുക്കുന്നതിനുള്ള ദൗത്യത്തിന് സംഭാവന നൽകാനും സഹായിക്കുമെന്ന് ടാറ്റ സൺസ് ആൻഡ് എയർ ഇന്ത്യ ചെയർമാൻ എൻ ചന്ദ്രശേഖരൻ വ്യക്തമാക്കി.

ഇന്ത്യയിൽ വിമാന യാത്രക്കാരുടെ എണ്ണം കുതിച്ചുയരുകയാണ്. ലോകത്തെ മികച്ച പല രാജ്യങ്ങളെയും മറികടക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്തെ വിമാനത്താവളങ്ങളിൽ ഒരുക്കുന്നുണ്ട്. ആഗോളതലത്തിൽ വിമാനയാത്രക്കാരായ യുവാക്കളുടെ എണ്ണം വർധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എയർ ഇന്ത്യ എയർ ക്രാഫ്റ്റ് നിര വിപുലീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

40 എ350 വിമാനങ്ങളും എ320 കുടുംബത്തില്‍ പെട്ട 210 വിമാനങ്ങളും ഉള്‍പ്പെടെ 250 എയര്‍ബസ് വിമാനങ്ങളാണ് നേരത്തെ എയര്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്തത്. പുതിയ ഓര്‍ഡര്‍ കൂടെ ചേര്‍ക്കുന്നതോടെ എയര്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്ത ആകെ എയര്‍ബസ് വിമാനങ്ങളുടെ എണ്ണം 350 ആയി. ഇതില്‍ ആറ് എ350 വിമാനങ്ങളാണ് ഇതുവരെ എയര്‍ ഇന്ത്യയ്ക്ക് ലഭിച്ചത്. ബോയിങ്ങിന്റെ 220 വൈഡ് ബോഡി, നാരോ ബോഡി വിമാനങ്ങളും കഴിഞ്ഞവര്‍ഷം എയര്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്തിരുന്നു. ഇതില്‍ 185 വിമാനങ്ങള്‍ കൂടിയാണ് ഇനി കിട്ടാനുള്ളത്.

റോള്‍സ് റോയ്‌സ് എക്‌സ്.ഡബ്ല്യു.ബി. എഞ്ചിനുകള്‍ കരുത്തേകുന്ന എയര്‍ബസ് എ350 വിമാനം ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് എയര്‍ ഇന്ത്യ. സുഖകരമായ ദീര്‍ഘദൂര-അന്താരാഷ്ട്ര യാത്രകള്‍ പ്രദാനം ചെയ്യാന്‍ എ350 വിമാനങ്ങള്‍ക്ക് കഴിയും. നിലവിൽ ഡൽഹിയിൽനിന്ന് ലണ്ടനിലേക്കും ന്യൂയോർക്കിലേക്കുമെല്ലാം ഈ വിമാനം നേരിട്ട് സർവീസ് നടത്തുന്നുണ്ട്. എ320 കുടുംബത്തിലെ വിമാനങ്ങള്‍ പ്രധാനമായും ആഭ്യന്തര-ഹ്രസ്വദൂര സര്‍വീസുകള്‍ക്കാണ് ഉപയോഗിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (32 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (45 minutes ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (55 minutes ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (1 hour ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (1 hour ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (2 hours ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (2 hours ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (2 hours ago)

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!  (2 hours ago)

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?  (2 hours ago)

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി  (2 hours ago)

മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...  (2 hours ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (2 hours ago)

ചേട്ടനും അനിയനും ചേർന്നാലും പിണറായിയെ വിരട്ടാനാവില്ല; ഫേസ്ബുക്ക് പോസ്റ്റുമായി വീണാ ജോർജ്...  (2 hours ago)

Malayali Vartha Recommends