Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ സർക്കാർ..അധികാരമേറ്റപ്പോൾ വി.ഡി. സതീശൻ സർക്കാർ സ്വീകരിച്ച നയം മാറ്റുന്നുവോ..


ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇനി ആക്രമണം അനുവദിക്കില്ല! 7000-ത്തിലേറെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ; ഐക്യരാഷ്ട്രസഭയിൽ ശക്തമായ മുന്നറിയിപ്പുമായി ജിസിസി


സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ നടത്തിയ വീഡിയോ ചിത്രീകരണം.. കടുവയുടെ ആക്രമണത്തിൽ 19കാരൻ കൊല്ലപ്പെട്ടു..ഫാംഹൗസ് ഉടമയെയും ടിക് ടോക്ക് കണ്ടന്റ് ക്രിയേറ്ററെയും പോലീസ് അറസ്റ്റ് ചെയ്തു..


പോലീസിനെ കുഴപ്പിച്ച് ആ നാൽവർ സംഘം..കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും, കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളോ മറ്റ് നിർണായക തൊണ്ടിമുതലുകളോ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല...


ട്രംപ് പിടിച്ചിട്ടും ട്രാപ്പ് നിന്നില്ല... എൻവിഡിയ മേധാവിയുടെ പതനം; ഹണിട്രാപ്പ് വർക്കാവുന്നതെങ്ങനെ? മുൻ റഷ്യൻ ചാരവനിതയുടെ വെളിപ്പെടുത്തൽ ലോകത്തെ ഞെട്ടിക്കുന്നു!

മകളെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് താക്കീത് നൽകി വിട്ടയച്ചു, കുവൈത്തിൽ നിന്നെത്തി അടിച്ചുകൊന്ന് പിതാവ് അന്നുതന്നെ നാട്ടിൽ നിന്ന് മടങ്ങി, യുവാവിനെ കൊലപ്പെടുത്തിയത് യൂട്യൂബ് ചാനലിലൂടെ പുറംലോകത്തെ അറിയിച്ച് പ്രവാസി...!!!

14 DECEMBER 2024 04:52 PM IST
മലയാളി വാര്‍ത്ത

സ്വന്തം മക്കളെ ഉപദ്രവിച്ചാൽ അത് ഏതൊരു ഒരച്ഛൻ അമ്മമാർക്കും അത് സഹിക്കാൻ പറ്റുന്ന കാര്യമല്ല. കുവൈത്തിൽ പ്രവാസിയായിരിക്കെ തന്റെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ നാട്ടിലെത്തി വകവരുത്തിയിരിക്കുകയാണ് ഒരച്ഛൻ. പന്ത്രണ്ടുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധുവിനെ പെൺകുട്ടിയുടെ പിതാവ് കൊലപ്പെടുത്തി അന്ന് വൈകിട്ടുതന്നെ കുവൈത്തിലേക്ക് മടങ്ങുകയും ചെയ്തു.

പൊലീസിൽ പരാതി നൽകിയിട്ടും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ താക്കീത് നൽകി വിട്ടയച്ചതാണ് പ്രവാസിയെ ഇത്തരമൊരു കൊലപാതകം നടത്താൻ പ്രേരിപ്പിച്ചത്. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിൽ ആണ് ഈ സംഭവം നടന്നത്. ഇതേ തുടർന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കൊലപാതകത്തിന് പിന്നിൽ ആരെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നാലെ സ്വന്തം യുട്യൂബ് ചാനലിലൂടെ പിതാവ് തന്നെയാണ് ബന്ധുവിനെ കൊലപ്പെടുത്തിയെന്ന് ഏറ്റുപറഞ്ഞതും. വിവരം പുറംലോകം അറിയുന്നതും.

15 വർഷങ്ങളായി കുവൈത്തിൽ ജോലിചെയ്യുന്ന പിതാവിനൊപ്പമായിരുന്നു ഭാര്യയും മകളും താമസിച്ചിരുന്നത്. എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ മകളെ നാട്ടിലുള്ള ഭാര്യയുടെ മാതാപിതാക്കളുടെ അടുത്താക്കി. എന്നാൽ പന്ത്രണ്ടുകാരിയായ മകളുടെ സംരക്ഷണച്ചുമതല ഭാര്യയുടെ ഇളയ സഹോദരിയെ ഏൽപ്പിച്ച് അടുത്തിടെ ഭാര്യമാതാവിനേയും അയാൾ കുവൈത്തിലേക്ക് കൊണ്ടുപോയി. ആദ്യം കുട്ടിയെ നോക്കുന്നതിൽ ഇവർ താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് കാരണം എന്താണെന്ന് വെളിപ്പെടുത്താതെ സംരക്ഷണ ചുമതല നിന്ന് ഒഴിഞ്ഞുമാറി. ഇതോടെ ഭാര്യയുടെ അമ്മ കുവൈത്തിൽ നിന്ന് നാട്ടിൽ തിരിച്ചെത്തി. ഈ സമയത്താണ് ബന്ധുവായ യുവാവ് പന്ത്രണ്ടുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് വ്യക്തമായത്.

പൊലീസിൽ പരാതി നൽകിയിട്ടും കാര്യമായ ഇടപെടലുകളുണ്ടായില്ല. പ്രതിയായ യുവാവിനെ താക്കീതുചെയ്ത് വിട്ടയച്ച പൊലീസ് പരാതിക്കാരെ ശകാരിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞതോടെയാണ് മകളെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ നാട്ടിലെത്തി ഇല്ലാതാക്കാൻ പിതാവ് തീരുമാനിച്ചത്. എല്ലാം അതീവ രഹസ്യമായി പ്ളാൻചെയ്തു. രാവിലെ ആന്ധ്രയിലെത്തിയ പിതാവ് പ്രതിയെ ഇരുമ്പുവടികൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അന്നുവൈകിട്ടുതന്നെ വിദേശത്തേക്ക് മടങ്ങി.

ഇതിനിടെയാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ കൊലപാതകം നടത്തിയത് താനാണെന്ന് ഇയാൾ ഏറ്റുപറഞ്ഞത്. പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. വ്യക്തമായ പ്ലാൻ തയാറാക്കിയാണ് യുവാവിനെ കൊലപ്പെടുത്താൻ കുവൈത്തിൽ നിന്ന് നാട്ടിലെത്തിയതും തിരിച്ച് മടങ്ങിയതും. ഉടൻതന്നെ പ്രതിയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ ഉണ്ടാകുമെന്നാണ് പോലീസ് അറിയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാർത്താസമ്മേളനത്തിനിടെ ഒഡീഷയിലെ ബിജെപി എംഎൽഎയുടെ വീഡിയോ വൈറൽ, ദൃശ്യങ്ങൾ എഐ നിർമിതമെന്ന് ഭാര്യയുടെ വിശദീകരണം  (6 minutes ago)

വാഹനപരിശോധനയ്ക്കിടെ വ്‌ളോഗര്‍ ഹൈദര്‍ മധൂര്‍ എംഡിഎംഎയുമായി പിടിയില്‍  (14 minutes ago)

ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇനി ആക്രമണം അനുവദിക്കില്ല! 7000-ത്തിലേറെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ; ഐക്യരാഷ്ട്രസഭയിൽ ശക്തമായ മുന്നറിയിപ്പുമായി ജിസിസി  (20 minutes ago)

ക്ഷേമ പെന്‍ഷന്റെ മസ്റ്ററിങ് കാലാവധി 30 വരെ നീട്ടി  (21 minutes ago)

വീണാ ജോര്‍ജിനെ രൂക്ഷമായി പരിഹസിച്ച് അബിന്‍ വര്‍ക്കി  (24 minutes ago)

ഇനിയാരും ആവർത്തിക്കരുത്... നെടുമങ്ങാട് ആശുപത്രിയിൽ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമ ശ്രമം; പരാതി നൽകിയതിന് പിന്നാലെ സീനിയർ ഡോക്ടർ അറസ്റ്റിൽ, ആരോഗ്യവകുപ്പിന്റെ സസ്‌പെൻഷനും  (33 minutes ago)

KERALA GOVERNMENT പുതുപുത്തൻ ആഡംബര കാറുകൾ  (50 minutes ago)

നാണം കെടുത്തിയ തോൽവി... കുൽദീപിന്റെ മോശം പ്രകടനത്തിന് പിന്നാലെ നിർണായക നീക്കം; ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ യുവ പേസർ ഗുർനൂർ ബ്രാറിന് അവസരം  (53 minutes ago)

TIK TOK VIDEO കടുവയെ ചുംബിച്ച് വീഡിയോയിട്ട ടിക് ടോക് താരം  (1 hour ago)

ഞെട്ടലോടെ യാത്രക്കാർ... ഫരീദാബാദിൽ വഴി കൊടുക്കാത്തതിന്റെ പേരിൽ വാക്കേറ്റം; പിന്നാലെ ലൈസൻസുള്ള റിവോൾവർ പുറത്തെടുത്ത് വെടിയുതിർത്തു, രണ്ട് സഹോദരങ്ങൾ ഗുരുതരാവസ്ഥയിൽ; ഡൽഹി പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ അറസ്റ്റ  (1 hour ago)

  വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപുതുക്കൽ... തിരുവനന്തപുരം ജില്ലയിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു  (1 hour ago)

Pangappara തെളിവുകൾ എവിടെ?  (1 hour ago)

ട്രംപ് പിടിച്ചിട്ടും ട്രാപ്പ് നിന്നില്ല... എൻവിഡിയ മേധാവിയുടെ പതനം; ഹണിട്രാപ്പ് വർക്കാവുന്നതെങ്ങനെ? മുൻ റഷ്യൻ ചാരവനിതയുടെ വെളിപ്പെടുത്തൽ ലോകത്തെ ഞെട്ടിക്കുന്നു!  (1 hour ago)

അത്യാധുനിക ‘ഡാവിഞ്ചി എക്സ്ഐ’ റോബോട്ടിക് സർജറി സംവിധാനത്തിന് കിംസ് ഹെൽത്തിൽ തുടക്കം...  (1 hour ago)

ഹഡില്‍ ഗ്ലോബലില്‍ വിസ്മയമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ഫാബ് ലാബിന്‍റെ നൂതന കലാപ്രതിഷ്ഠകള്‍  (2 hours ago)

Malayali Vartha Recommends