Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ടി.പി.ചന്ദ്രശേഖരൻ കൊലക്കേസ് പ്രതികൾക്കു നിയമവിരുദ്ധമായി ശിക്ഷയിളവ് നൽകാനുള്ള നീക്കം... ജയിൽ ഉദ്യോഗസ്ഥർക്കെതിരെ സർക്കാരിന്റെ പ്രതികാര നടപടി..സാധാരണഗതിയിൽ ഇളവു നൽകാനാകില്ല...

15 DECEMBER 2024 02:39 PM IST
മലയാളി വാര്‍ത്ത

ഇന്നും സി പി എം പാർട്ടിക്കും പ്രസ്ഥാനത്തിനും ഒരുപോലെ തലവേദനയാണ് ടി പി ചന്ദ്രശേഖരൻ . ഇപ്പോഴും അതിന്റെ അലയൊലികൾ അവസാനിച്ചിട്ടില്ല എന്ന് തന്നെ വേണം പറയാൻ . ടി.പി.ചന്ദ്രശേഖരൻ കൊലക്കേസ് പ്രതികൾക്കു നിയമവിരുദ്ധമായി ശിക്ഷയിളവ് നൽകാനുള്ള നീക്കം പൊളിഞ്ഞതിന്റെ പേരിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ സർക്കാരിന്റെ പ്രതികാര നടപടി. കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു ജില്ലാ പൊലീസ് മേധാവിക്കു കൈമാറിയ വിട്ടയക്കേണ്ടവരുടെ പട്ടിക ചോർന്നതോടെയാണു നീക്കം പുറത്തറിഞ്ഞത്.

കഴിഞ്ഞ ജൂണിൽ പട്ടിക കൈമാറിയ ജയിൽ ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ 6 മാസം കഴിഞ്ഞിട്ടും പിൻവലിക്കാത്ത സർക്കാർ, ഇവർക്കെതിരെ കടുത്ത ശിക്ഷാ നടപടിയെടുത്തു റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടു. ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായയ്ക്ക് ആഭ്യന്തര അഡിഷനൽ ചീഫ് സെക്രട്ടറി കൈമാറിയ കത്തിന്റെ പകർപ്പ് ‘മനോരമ’യ്ക്കു ലഭിച്ചു. ടി.പി കേസ് പ്രതികൾ പട്ടികയിൽ ഉൾപ്പെട്ടതെങ്ങനെയെന്നു കണ്ടെത്താൻ ‘ശ്രമിക്കാത്ത’ ആഭ്യന്തരവകുപ്പ്, പട്ടിക പുറത്തായതിന്റെ പേരിൽ മാത്രമാണു നടപടിക്കു മുതിരുന്നത്.ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത് എന്നിവരാണു ശിക്ഷയിളവു പട്ടികയിലുണ്ടായിരുന്നത്.

 

നീക്കം വിവാദമാതോടെ, കണ്ണൂർ ജയിൽ സൂപ്രണ്ടിന്റെ ചുമതല വഹിച്ചിരുന്ന ജോയിന്റ് സൂപ്രണ്ട് കെ.എസ്.ശ്രീജിത്, അസി.സൂപ്രണ്ട് ബി.ജി.അരുൺ, അസി. പ്രിസൺ ഓഫിസർ ഒ.വി.രഘുനാഥ് എന്നിവരെ ജൂൺ 17നു മുഖ്യമന്ത്രി നേരിട്ടു സസ്പെൻഡ് ചെയ്തു. ക്വട്ടേഷൻ കൊലപാതകം നടത്തിയവർക്കു സാധാരണഗതിയിൽ ഇളവു നൽകാനാകില്ല.രജീഷും ഷാഫിയും ഉൾപ്പെടെ 6 പ്രതികൾക്ക് 20 വർഷത്തേക്കു ശിക്ഷയിളവ് നൽകരുതെന്നു ഫെബ്രുവരിയിൽ ഹൈക്കോടതി വിധിച്ചിരുന്നു. എന്നാൽ 2023 ജനുവരി 30നു പട്ടിക തയാറാക്കുമ്പോഴും, 2024 മേയ് 30ന് ഇതു പരിഷ്കരിച്ചപ്പോഴും ടി.പി കേസ് പ്രതികൾ ഉൾപ്പെട്ടു.

സസ്പെൻഷനിലായ ഉദ്യോഗസ്ഥർ ഈ സമയത്തു ചുമതലയുണ്ടായിരുന്നവരല്ല.90 ദിവസത്തിനപ്പുറം സസ്പെൻഷൻ നീട്ടാറില്ലെന്നിരിക്കെയാണ് 6 മാസമായിട്ടും തിരിച്ചെടുക്കാത്തത്. തിരിച്ചെടുക്കണമെന്ന് അഭ്യർഥിച്ച് ഉദ്യോഗസ്ഥർ ജയിൽവകുപ്പ് മേധാവിക്കു സമർപ്പിച്ച അപേക്ഷ സർക്കാരിനു കൈമാറിയപ്പോഴാണ്, കടുത്ത നടപടിക്കു നിർദേശിച്ചത്. ഇൻക്രിമെന്റും സ്ഥാനക്കയറ്റവും തടഞ്ഞേക്കും. ടി.പി കേസ് പ്രതികൾക്കു ലഭിക്കില്ലെന്നു വന്നതോടെ, ശിക്ഷയിളവ് പട്ടിക അപ്പാടെ ആഭ്യന്തരവകുപ്പ് മരവിപ്പിച്ചിരുന്നു.ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ വിട്ടയയ്ക്കാനുള്ള നീക്കം ഹൈക്കോടതി വിധിയെ മറികടക്കുന്നതാണെന്നാണ് വിമർശനം ഉയർന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (40 minutes ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (49 minutes ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (59 minutes ago)

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത  (1 hour ago)

നിയമപരമായി നേരിടും; പി.എ. മുഹമ്മദ് റിയാസ്  (1 hour ago)

നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഗുരുതര ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

Elephant വീണ്ടും അമ്മയുടെ അരികിലെത്തി  (1 hour ago)

അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം  (1 hour ago)

TVK ഭരണം ഉറപ്പിക്കാൻ ടിവികെയുടെ പുതിയ നീക്കം  (1 hour ago)

തൈക്കണ്ടി കുടുംബത്തിന് COUNTDOWN  (1 hour ago)

തോന്നുംപോലെ ചെയ്യാൻ കേരളം അളിയന്റെ വകയല്ല!" ആന്റോ അഗസ്റ്റിനെയും പിണറായിയെയും പൊളിച്ചടുക്കി രാഹുൽ മാങ്കൂട്ടത്തിൽ; കുരുക്കിടാൻ വി.ഡി സതീശൻ..  (1 hour ago)

പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...  (2 hours ago)

ലഡാക്കിനെ മാറ്റിയെഴുതാൻ സോജില തുരങ്കം: യാത്രാസമയം 4 മണിക്കൂറിൽ നിന്ന് 20 മിനിറ്റിലേക്ക്...  (2 hours ago)

DELHI നടുക്കുന്ന ദൃശ്യങ്ങള്‍..  (2 hours ago)

Malayali Vartha Recommends