Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ഭക്ഷണത്തിന് പോലും കാശില്ല, കൃത്യമായി ശമ്പളം നൽകാതെ മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി, ഷാർജയിൽ കൊടും ദുരിതത്തിൽ തൃശൂർ സ്വദേശികളായ യുവാക്കൾ, പാസ്പോർട്ട് പിടിച്ചു വെച്ചിരിക്കുന്നതിനാൽ നാട്ടിൽ പോകാനും സാധിക്കാത്ത ഗതികേടിൽ യുവാക്കൾ, വിഷയത്തിൽ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ്ഗോപി

17 DECEMBER 2024 01:13 PM IST
മലയാളി വാര്‍ത്ത

യുഎഇയിൽ ശമ്പളം കൃത്യമായി നൽകാതെ പ്രവാസികളെ ദുരിതത്തിൽ ആക്കി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി. ഷാർജയിൽ വെൽഡിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശികളായ മൂന്ന് യുവാക്കളാണ് ദുരിതം അനുഭവിക്കുന്നത്. ശമ്പളമില്ലാത്തത് മൂലം സ്വന്തമായി ഭക്ഷണം വാങ്ങി കഴിക്കാൻ പോലും കൈയ്യിൽ പണമില്ലാതെ പട്ടിണി കിടക്കേണ്ട അവസ്ഥയാണ്. ശ്രീജിത്ത് എന്ന മലയാളിയാണ് മൂവർക്കും ആഹാരം ഉൾപ്പടെ വാങ്ങി നൽകുന്നത്.

കമ്പനി ഉടമ പാസ്പോർട്ട് പിടിച്ചു വെച്ചിരിക്കുന്നതിനാൽ നാട്ടിൽ പോകാനും സാധിക്കാത്ത ഗതികേടിലാണ് ഇവർ. ഒന്നര വർഷമായി ജോലി ചെയ്യുന്നുവെന്നും ഇന്നേ വരെ കൃത്യമായി ശമ്പളം നൽകിയിട്ടില്ലെന്ന് യുവാക്കളിലൊരാൾ പറഞ്ഞു. ചില മാസങ്ങളിൽ പത്തോ ഇരുപതോ ദിവസം വൈകിയാകും ശമ്പളം തരിക. ചിലപ്പോൾ ഇത് രണ്ട് മാസം വരെ പിടിച്ചുവയ്‌ക്കാറുണ്ടെന്നും ഇവർ പറയുന്നു. ശമ്പളം ലഭിക്കാത്തതിനാൽ ഇവരെ ആശ്രയിച്ച് നാട്ടിൽ കഴിയുന്ന കുടുംബങ്ങളും ദുരിതത്തിലാണ്.

ഇവരുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ശ്രീജിത്ത് എന്ന മലയാളി വിഷയം കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ ശ്രദ്ധയിൽ പെടുത്തിയതോടെയാണ് ഇവരുടെ ദുരിത ജീവിതത്തിന് അവസാനിക്കുന്നത്. ഭയപ്പെടേണ്ടെന്നും എത്രയും വേഗം നാട്ടിലെത്താനുള്ള സംവിധാനം സജ്ജമാക്കാമെന്നും കേന്ദ്രമന്ത്രി അറിയിച്ചതായി ശ്രീജിത്ത് കൂട്ടിച്ചേർത്തു.

അടിയന്തിരമായി വിഷയത്തിലേർപ്പെട്ടതോടെ ഉടൻ നാട്ടിലേക്ക് പോകാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. ഇത്തരത്തിൽ നിരവധി പ്രവാസികൾ കമ്പനികളുടെ ചൂഷണത്താൽ ശമ്പളം കിട്ടാതെ ബുദ്ധിമൂട്ട് അനുഭവിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം യുഎഇയിലെ സ്വകാര്യ കമ്പനികൾ തൊഴിലാളികളോട് പുലര്‍ത്തേണ്ട പ്രത്യേക ബാധ്യതകള്‍ എന്തൊക്കെയെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 

യുഎഇ തൊഴിൽ നിയമം അനുസരിച്ച് അനുയോജ്യമായ പാർപ്പിടം ഒരുക്കാത്ത കമ്പനി ഉടമകൾക്കെതിരെ കടുത്ത നടപടിയുണ്ടാകും. താമസസൗകര്യം ഇല്ലെങ്കിൽ താമസ അലവൻസ് നൽകണമെന്നത് നിർബന്ധമാണ്. അതുപോലെ പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐഡി, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബാങ്ക് കാർഡ് തുടങ്ങി തൊഴിലാളിയുടെ ഔദ്യോഗിക രേഖകള്‍ പിടിച്ചെടുക്കുകയോ തൊഴില്‍ ബന്ധം അവസാനിച്ചാല്‍ രാജ്യം വിടാന്‍ അവരെ നിര്‍ബന്ധിക്കുകയോ ചെയ്യരുതെന്നും പുതിയ വ്യവസ്ഥകളില്‍ പറയുന്നു.

തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് സൗജന്യമായി നൽകണം. തൊഴിലാളിയെ ദോഷകരമായി ബാധിക്കുന്നതോ അവരുടെ തൊഴിലവസരങ്ങൾ കുറയ്ക്കുന്നതോ ആയതൊന്നും തൊഴിൽ പരിചയ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്താൻ പാടില്ല. ജോലി മതിയാക്കുന്ന തൊഴിലാളി സ്വന്തം നാട്ടിലേക്കു തിരിച്ചുപോകുകയാണെങ്കിൽ ആനുകൂല്യങ്ങൾക്കൊപ്പം വിമാനയാത്രാ ടിക്കറ്റും നൽകണെന്നും ഇതിൽ പറയുന്നു.

ഒരാളെ ജോലിക്കെടുക്കുന്നതിന് മുൻപ് അയാളുടെ ജോലിയുടെ സ്വഭാവം, ഡ്യൂട്ടി സമയം, വേതനം, മറ്റു ആനുകൂല്യങ്ങൾ എന്നിവ അടങ്ങിയ ഓഫർ ലെറ്റർ നൽകണം. അതിൽ പറഞ്ഞതിനെക്കാൾ കൂടുതൽ ആനുകൂല്യം തൊഴിൽ കരാറിൽ ചേർക്കാൻ അനുമതിയുണ്ടെങ്കിലും കുറയ്ക്കാൻ പാടില്ല. തൊഴിൽനിയമത്തിന് വിരുദ്ധമായ വ്യവസ്ഥകൾ തൊഴിൽ കരാറിൽ എഴുതി ചേർക്കാനും പാടില്ല. മന്ത്രാലയം അംഗീകരിച്ച ജോബ് ഓഫർ ലെറ്ററുകളിലെ സീരിയൽ നമ്പറിലൂടെ ആധികാരികത പരിശോധിച്ചറിയാനാകും.

തൊഴില്‍ പെര്‍മിറ്റ് ഇഷ്യൂ ചെയ്യുമ്പോള്‍ അതിലെ ജോലി നേരത്തേയുള്ള ജോബ് ഓഫറിന് സമാനമായിരിക്കണം. മന്ത്രാലയം പുറപ്പെടുവിച്ച നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും അനുസൃതമായി തൊഴിലാളികളുടെ ഫയലുകളും രേഖകളും സൂക്ഷിക്കേണ്ടത് ഇതില്‍ പ്രധാനമാണ്. തൊഴിലാളിയുടെ സേവനം അവസാനിച്ച തീയതിക്ക് ശേഷം രണ്ട് വര്‍ഷം വരെ ഈ ഫയലുകള്‍ സൂക്ഷിക്കണമന്നും സ്വകാര്യ കമ്പനികൾക്കുള്ള നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (32 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (45 minutes ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (55 minutes ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (1 hour ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (1 hour ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (2 hours ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (2 hours ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (2 hours ago)

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!  (2 hours ago)

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?  (2 hours ago)

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി  (2 hours ago)

മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...  (2 hours ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (2 hours ago)

ചേട്ടനും അനിയനും ചേർന്നാലും പിണറായിയെ വിരട്ടാനാവില്ല; ഫേസ്ബുക്ക് പോസ്റ്റുമായി വീണാ ജോർജ്...  (2 hours ago)

Malayali Vartha Recommends