സൗദിയില്‍ വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം

സൗദിയില്‍ വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ് വാഹനം ഓടിച്ചിരുന്നത്. റിയാദില്‍നിന്നും 100 കിലോമീറ്റര്‍ അകലെ അല്‍ഖര്‍ജില്‍ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ സംഭവത്തില്‍ മന്‍സൂര്‍ അന്‍സാരി (29) എന്ന യുവാവാണ് മരിച്ചത്.
രാവിലെ എട്ടോടെ ജോലിക്ക് പോകുന്നതിനായി അല്‍ഖര്‍ജ് ഇശാരാ 17ലുള്ള പ്ലംബിങ് ഇലക്ട്രിക്കല്‍ ഷോപ്പിന് മുന്നില്‍ ചായയും കുടിച്ചുനില്‍ക്കുകയായിരുന്ന ഇയാളുടെ നേരെ നിയന്ത്രണം വിട്ട വാഹനം ഇടിച്ചുകയറുകയായിരുന്നു.
സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു. ഇടിയുടെ ആഘാതത്തില്‍ കടയുടെ ഒരു വശം പൂര്‍ണമായും തകര്‍ന്നു. അവിടെയുണ്ടായിരുന്ന മറ്റ് രണ്ട് തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹത്തിന്റെ മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഇന്ത്യന്‍ എംബസി കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം ജോയിന്റ് കണ്‍വീനര്‍ നാസര്‍ പൊന്നാനിയെ ചുമതലപ്പെടുത്തി.
https://www.facebook.com/Malayalivartha
























