Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

മലബാർ മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് ആശ്വാസം, യുഎഇയിലേക്ക് ഇനി എല്ലാ ദിവസവും കുറഞ്ഞ നിരക്കിൽ പറക്കാം, നീണ്ട ഇടവേളയ്ക്ക് ശേഷം നിർത്തിവെച്ചിരുന്ന സർവീസ് വീണ്ടും പുനരാരംഭിക്കാനൊരുങ്ങി ഇൻഡി​ഗോ...!!

21 DECEMBER 2024 01:36 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാജ്യങ്ങളിലേക്ക് പ്രതിദിനം നിരവധി സർവീസുകളാണ് ഇന്ത്യയുടെ ബജറ്റ് എയർലൈനായ ഇൻഡിഗോ നടത്തുന്നത്. മറ്റ് എയർലൈനുകളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ നിരക്കായതിനാൽ പ്രവാസികളിലേറെ പേരും യാത്രക്കായി ഇൻഡിഗോയെ ആശ്രയിക്കുന്നവരാണ്. യുഎഇ പ്രവാസികൾക്ക് പ്രത്യേകിച്ച് മലബാർ മേഖലയിൽ നിന്നുള്ളവർക്ക് കോഴിക്കോട് നിന്ന് ഇനി എല്ലാ ദിവസവും ഇൻഡിഗോയിൽ അബുദാബിയിലേക്ക് കുറഞ്ഞ നിരക്കിൽ പറക്കാം.നീണ്ട ഇടവേളയ്ക്ക് ശേഷം നിർത്തിവെച്ചിരുന്ന സർവീസ് വീണ്ടും പുനരാരംഭിക്കുകയാണ് വിമാനകമ്പനി.

ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിൽ മലബാർ മേഖലയിൽ നിന്നുള്ളവരുടെ എണ്ണം വളരെ കൂടുതലാണ്. അതിനാൽ ഇവിടെ നിന്നുള്ള യാത്രക്കാർക്ക് സർവീസ് പുനരാരംഭിച്ചത് ഗുണം ചെയ്യും. ഈ മാസം 21 മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. പുതിയ സര്‍വീസിന് ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് കഴിഞ്ഞു. തിരക്കുള്ള സീസൺ സമയമായതിനാൽ, നിരക്ക് പരിശോധിക്കുകയാണെങ്കിൽ കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് 468 ദിർഹവും അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് 391 ദിർഹമുമാണ് ഈ കാലയളവിലെ നിലവിലെ ഏറ്റവും കുറഞ്ഞ നിരക്ക്.

കോഴിക്കോട് നിന്ന് പുലര്‍ച്ചെ 1.55ന് പുറപ്പെടുന്ന വിമാനം അബുദാബിയില്‍ പുലർച്ചെ 4.35ന് എത്തും. തിരികെ രാവിലെ 5.35ന് അബുദാബിയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 10.50ന് കോഴിക്കോടും എത്തും വിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. നിലവില്‍ ഈ സര്‍വീസ് ജനുവരി 16 വരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ റൂട്ടില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ സര്‍വീസ് നീട്ടാനും സാധ്യത ഏറെയാണ്.

നിലവില്‍ ദുബൈയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഇന്‍ഡിഗോ സര്‍വീസുകള്‍ നടത്തുന്നുണ്ട്. പുതിയ സര്‍വീസ് വരുന്നതോടെ ഈ റൂട്ടിലെ യാത്രക്കാര്‍ക്ക് ആശ്വാസമാകും. നേരത്തെ അബുദാബിയിൽ നിന്നും ഷാർജയിൽ നിന്നും കോഴിക്കോട്ടേക്കുള്ള നേരിട്ടുള്ള സർവീസ് നടത്തിയിരുന്നു.എന്നാൽ കൊവിഡിനെ തുടർന്നാണ് ഈ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചത്. നിലവില്‍ ദമ്മാം, ജിദ്ദ, ദുബൈ എന്നിവിടങ്ങളിലേക്കാണ് എയര്‍ലൈന്‍സ് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാര്‍ ചെമ്പിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം  (24 minutes ago)

കോട്ടയത്തെ ആകാശപ്പാത ഉന്നതതല യോഗം സെപ്റ്റംബര്‍ 23ന്  (35 minutes ago)

പോലീസ് തലപ്പത്ത് അഴിച്ചുപണി  (43 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (1 hour ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (1 hour ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (1 hour ago)

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത  (2 hours ago)

നിയമപരമായി നേരിടും; പി.എ. മുഹമ്മദ് റിയാസ്  (2 hours ago)

നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഗുരുതര ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (2 hours ago)

Elephant വീണ്ടും അമ്മയുടെ അരികിലെത്തി  (2 hours ago)

അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം  (2 hours ago)

TVK ഭരണം ഉറപ്പിക്കാൻ ടിവികെയുടെ പുതിയ നീക്കം  (2 hours ago)

തൈക്കണ്ടി കുടുംബത്തിന് COUNTDOWN  (2 hours ago)

തോന്നുംപോലെ ചെയ്യാൻ കേരളം അളിയന്റെ വകയല്ല!" ആന്റോ അഗസ്റ്റിനെയും പിണറായിയെയും പൊളിച്ചടുക്കി രാഹുൽ മാങ്കൂട്ടത്തിൽ; കുരുക്കിടാൻ വി.ഡി സതീശൻ..  (2 hours ago)

Malayali Vartha Recommends