Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..


സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..

യാത്രക്കാർ ഒറ്റ ബാഗ് മാത്രമേ കൈവശം കരുതാവൂ, വലുപ്പത്തിനും പരിധി നിശ്ചയിച്ചു, പരിധികള്‍ കവിഞ്ഞാല്‍ അധിക ചാര്‍ജ് ഈടാക്കും, പുതിയ ഹാൻഡ് ബാഗേജ് നയം ഏര്‍പ്പെടുത്തി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി...!!!

26 DECEMBER 2024 11:17 PM IST
മലയാളി വാര്‍ത്ത

യാത്ര പുറപ്പെടാൻ തയ്യാറെടുക്കുന്ന പ്രവാസികൾ ലഗേജിലെ ഈ പുതിയ നിയമം അറിഞ്ഞിരിക്കണം. ഇല്ലെങ്കിൽ നിങ്ങൾക്ക് അധികമായി പണമടയ്ക്കേണ്ടിവരും. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ ഹാൻഡ് ബാഗേജ് നയത്തിൽ വന്നിട്ടുള്ള പുതിയമാറ്റങ്ങളാണ് ഇതിന് കാരണം. പുതിയ ഹാൻഡ് ബാഗേജ് നയം അനുസരിച്ച്, യാത്രക്കാർ വിമാനത്തിൽ കയറുമ്പോൾ ഒറ്റ ബാഗ് മാത്രമേ കൈവശം കരുതാവൂ. ഇത് ആഭ്യന്തര-അന്താരാഷ്‌ട്ര യാത്രകൾക്ക് ബാധമാണ്.

അതിന്റെ തൂക്കം പരമാവധി ഏഴ് കിലോ മാത്രമേ അനുവദിക്കൂ. ഹാന്‍ഡ് ബാഗിന്റെ വലുപ്പത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. അധിക ബാഗേജുണ്ടെങ്കിൽ നിർബന്ധമായും ചെക്ക്-ഇൻ ചെയ്യണം. വിമാനയാത്രികര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയാണ് (ബിസിഎഎസ്) പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഹാന്‍ഡ് ബാഗിന്റെ അളവ് 55 സെന്റീമീറ്റര്‍ (21.6 ഇഞ്ച്) ഉയരത്തിലും 40 സെന്റീമീറ്റര്‍ (15.7 ഇഞ്ച്) നീളത്തിലും 20 സെന്റീമീറ്റര്‍ (7.8 ഇഞ്ച്) വീതിയിലും കവിയാന്‍ പാടില്ല. ഹാന്‍ഡ് ബാഗേജ് ഭാരം അല്ലെങ്കില്‍ വലുപ്പ പരിധികള്‍ കവിഞ്ഞാല്‍ അധിക ബാഗേജ് ചാര്‍ജുകള്‍ ഈടാക്കും. അതിനാൽ യാത്രയ്ക്ക് തയ്യാറെടുക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പുതിയ ബാഗേജ് പോളിസി നടപ്പാക്കാൻ നിർദേശിച്ച് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി വിഭാഗവും സിഐഎസ്‍എഫും നേരത്തെ തന്നെ വിമാന കമ്പനികൾക്ക് അറിയിപ്പ് കൊടുത്തിരുന്നു.

എന്നാൽ 2024 മെയ് രണ്ടിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇളവുകള്‍ ലഭിക്കും. എന്നാല്‍ അതിന് ശേഷം വരുത്തിയ പുതുക്കലിനും മറ്റും യാതൊരു ഇളവും ലഭിക്കില്ല. ഇക്കോണമി, പ്രീമിയം ഇക്കോണമി ക്ലാസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 7 കിലോയും ഫസ്റ്റ് ക്ലാസ് അല്ലെങ്കില്‍ ബിസിനസ്സ് ക്ലാസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 10 കിലോ വരെയും ഭാരമുളള ബാഗുകള്‍ കയ്യില്‍ കരുതാമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു. ഇൻഡിഗോ എയർലൈൻസിൽ യാത്ര ചെയ്യുന്നവർക്ക് പരമാവധി 7 കിലോഗ്രാം ഭാരമുള്ള ക്യാബിൻ ബാഗിനൊപ്പം 3 കിലോയിൽ താഴെ ഭാരമുള്ള ചെറിയ ബാഗ് കൂടി കൈവശം കരുതാം.

ലേഡീസ് പഴ്സ്, ചെറിയ ലാപ്ടോപ് ബാഗ് എന്നവയെല്ലാം ഇത്തരത്തിൽ ഉൾപ്പെടുത്താം. 115 സെന്റ്മീറ്ററിൽ അധികമുള്ള ഹാന്റ് ബാഗുകൾ അനുവദിക്കില്ലെന്ന് ഇഡിഗോയും അറിയിച്ചിട്ടുണ്ട്. പ്രീ-എംബാർക്കേഷൻ സെക്യൂരിറ്റി ചെക്ക്‌പോസ്റ്റുകളിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനാൽ, എയർപോർട്ട് സുരക്ഷാ ചുമതലയുള്ള BCASഉം CISFഉം ചേർന്നാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്. ഇതിനെ തുടർന്നാണ് വിമാനക്കമ്പനികളും സമാന സമീപനം സ്വീകരിക്കാൻ നിർബന്ധിതരായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (1 minute ago)

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്  (18 minutes ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത  (24 minutes ago)

നിയമപരമായി നേരിടും; പി.എ. മുഹമ്മദ് റിയാസ്  (26 minutes ago)

നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഗുരുതര ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (36 minutes ago)

Elephant വീണ്ടും അമ്മയുടെ അരികിലെത്തി  (38 minutes ago)

അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം  (39 minutes ago)

TVK ഭരണം ഉറപ്പിക്കാൻ ടിവികെയുടെ പുതിയ നീക്കം  (45 minutes ago)

തൈക്കണ്ടി കുടുംബത്തിന് COUNTDOWN  (52 minutes ago)

തോന്നുംപോലെ ചെയ്യാൻ കേരളം അളിയന്റെ വകയല്ല!" ആന്റോ അഗസ്റ്റിനെയും പിണറായിയെയും പൊളിച്ചടുക്കി രാഹുൽ മാങ്കൂട്ടത്തിൽ; കുരുക്കിടാൻ വി.ഡി സതീശൻ..  (1 hour ago)

പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...  (1 hour ago)

ലഡാക്കിനെ മാറ്റിയെഴുതാൻ സോജില തുരങ്കം: യാത്രാസമയം 4 മണിക്കൂറിൽ നിന്ന് 20 മിനിറ്റിലേക്ക്...  (1 hour ago)

DELHI നടുക്കുന്ന ദൃശ്യങ്ങള്‍..  (1 hour ago)

Financial-fraud-complaint- 46 കോടി എങ്ങനെ പോയി?  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണമെഡൽ നേട്ടവുമായി ഇന്ത്യ...വനിത ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ  (2 hours ago)

Malayali Vartha Recommends