Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..


സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..

മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ തയാറെന്ന് ഇറാന്‍

02 JANUARY 2025 03:24 PM IST
മലയാളി വാര്‍ത്ത

യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തടവില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ തയാറെന്ന് ഇറാന്‍. ഡല്‍ഹി സന്ദര്‍ശനത്തിനെത്തിയ ഇറാന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. വിഷയത്തില്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും മാനുഷിക പരിഗണനവച്ചു സഹായിക്കാന്‍ തയാറാണെന്നുമാണ് അദ്ദേഹം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷക്ക് യെമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലിമി ഈയിടെയാണ് അനുമതി നല്‍കിയത്. കൊല്ലപ്പെട്ട യെമന്‍ യുവാവ് തലാല്‍ അബ്ദുല്‍ മഹ്ദിയുടെ കുടുംബവുമായും ഇദ്ദേഹത്തിന്റെ ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് ശിക്ഷ നടപ്പാക്കുന്നതിന് അനുമതി നല്‍കിയത്.

നിമിഷപ്രിയയുടെ വധശിക്ഷയെക്കുറിച്ച് അറിഞ്ഞെന്നും കുടുംബത്തിന് എല്ലാവിധ സഹായവും നല്‍കുമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ നേരത്തേ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് റാഷിദ് അല്‍ അലിമി അനുമതി നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തിലാണു കേന്ദ്രത്തിന്റെ ഇടപെടല്‍.

തലാല്‍ അബ്ദുമഹ്ദിയെന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ടു യെമന്‍ തലസ്ഥാനമായ സനായിലെ ജയിലില്‍ 2017 മുതല്‍ കഴിയുകയാണു പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ. വധശിക്ഷ ഒരു മാസത്തിനകം നടപ്പാകുമെന്നാണു വിവരം. മകളുടെ മോചനശ്രമങ്ങളുടെ ഭാഗമായി ഈ വര്‍ഷം ഏപ്രില്‍ 20നു യെമനിലേക്കു പോയ അമ്മ പ്രേമകുമാരി അവിടെ തുടരുകയാണ്. ഇതിനിടെ 2 തവണ മകളെ ജയിലില്‍ചെന്നു കാണാന്‍ സാധിച്ചു.

 

2015 ല്‍ സനായില്‍ തലാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിമിഷപ്രിയ ക്ലിനിക് ആരംഭിച്ചിരുന്നു. സഹപ്രവര്‍ത്തകയുമായി ചേര്‍ന്നു തലാലിനെ വധിച്ചെന്ന കേസില്‍ 2017 ജൂലൈയിലാണു നിമിഷ അറസ്റ്റിലായത്. 2020 ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകള്‍ വിവിധ കോടതികള്‍ തള്ളിയിരുന്നു. തലാലുമായി ചേര്‍ന്ന് യെമനില്‍ നിമിഷപ്രിയ ഒരു ക്ലിനിക് തുടങ്ങിയിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മിലുണ്ടായിരുന്ന തര്‍ക്കത്തില്‍ തലാല്‍ നിമിഷപ്രിയയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തിരുന്നു. ഇത് തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് തലാല്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (1 minute ago)

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്  (18 minutes ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത  (24 minutes ago)

നിയമപരമായി നേരിടും; പി.എ. മുഹമ്മദ് റിയാസ്  (26 minutes ago)

നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഗുരുതര ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (36 minutes ago)

Elephant വീണ്ടും അമ്മയുടെ അരികിലെത്തി  (38 minutes ago)

അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം  (39 minutes ago)

TVK ഭരണം ഉറപ്പിക്കാൻ ടിവികെയുടെ പുതിയ നീക്കം  (45 minutes ago)

തൈക്കണ്ടി കുടുംബത്തിന് COUNTDOWN  (52 minutes ago)

തോന്നുംപോലെ ചെയ്യാൻ കേരളം അളിയന്റെ വകയല്ല!" ആന്റോ അഗസ്റ്റിനെയും പിണറായിയെയും പൊളിച്ചടുക്കി രാഹുൽ മാങ്കൂട്ടത്തിൽ; കുരുക്കിടാൻ വി.ഡി സതീശൻ..  (1 hour ago)

പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...  (1 hour ago)

ലഡാക്കിനെ മാറ്റിയെഴുതാൻ സോജില തുരങ്കം: യാത്രാസമയം 4 മണിക്കൂറിൽ നിന്ന് 20 മിനിറ്റിലേക്ക്...  (1 hour ago)

DELHI നടുക്കുന്ന ദൃശ്യങ്ങള്‍..  (1 hour ago)

Financial-fraud-complaint- 46 കോടി എങ്ങനെ പോയി?  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണമെഡൽ നേട്ടവുമായി ഇന്ത്യ...വനിത ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ  (2 hours ago)

Malayali Vartha Recommends