സൗദിയില്‍ മാസപ്പിറവി കണ്ടു;ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍

സൗദിയില്‍ മാസപ്പിറവി കണ്ടതിനാല്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെരിയ പെരുന്നാള്‍ ആഘോഷിക്കും. മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഒമാനില്‍ റംസാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാള്‍ ആഘോഷം നടക്കുക.
സൗദിയില്‍ റംസാന്‍ 29 പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. രാവിലെ 6.30ന് മക്കയില്‍ പെരുന്നാള്‍ നമസ്‌കാരം നടക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ മസ്ജിദുകലിലും ഈദ് ഗാഹുകളിലുമായി പെരുന്നാള്‍ നമസ്‌കാരത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും ഈദ് ഗാഹുകള്‍ സംഘടിപ്പിക്കും.
https://www.facebook.com/Malayalivartha