ശുഭയാത്ര പദ്ധതി പ്രഖ്യാപിച്ച് നോര്‍ക്ക...പ്രവാസി നൈപുണ്യവികസന സഹായം, വിദേശതൊഴിലിനായുള്ള യാത്രാസഹായം എന്നി ഉപപദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടും

രണ്ടുലക്ഷം രൂപവരെ വായ്പ. 36 മാസമായി തിരിച്ചടയ്ക്കണം. ധനസഹായ പദ്ധതിയുമായി നോര്‍ക്ക രംഗത്ത് . നൈപുണ്യ പരിശീലനം, യാത്രയ്ക്കുള്ള പ്രാരംഭ ചെലവ് എന്നിവയ്ക്കായി പലിശ സബ്സിഡിയോടെ വായ്പ ലഭ്യമാക്കുന്ന ശുഭയാത്ര പദ്ധതിയാണ് നോര്‍ക്ക പ്രഖ്യാപിച്ചത്.
പ്രവാസി നൈപുണ്യവികസന സഹായം, വിദേശതൊഴിലിനായുള്ള യാത്രാസഹായം എന്നി ഉപപദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടും. അംഗീകൃത റിക്രൂട്ടിങ് ഏജന്‍സി മുഖേന ലഭിക്കുന്ന ജോബ് ഓഫറിന്റെ അടിസ്ഥാനത്തിലാണ് വായ്പ ലഭിക്കുക. കൃത്യമായി തിരിച്ചടവിന് നാലു ശതമാനം പലിശ സബ്‌സിഡി 30 മാസത്തേക്ക് നല്‍കും.
ആദ്യത്തെ ആറു മാസത്തെ മുഴുവന്‍ പലിശയും നോര്‍ക്ക റൂട്ട്സ് വഹിക്കും. വിസ സ്റ്റാമ്പിങ്, എച്ച്ആര്‍ഡി/എംബസി അറ്റസ്റ്റേഷന്‍, ഇമിഗ്രേഷന്‍ ക്ലിയറന്‍സ്, എയര്‍ ടിക്കറ്റുകള്‍, വാക്‌സിനേഷന്‍ എന്നിവയ്ക്കുള്ള ചെലവുകള്‍ക്കായി വായ്പ പ്രയോജനപ്പെടുത്താവുന്നതാണ്.
നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ നോര്‍ക്ക സിഇഒ അജിത് കോളശേരിയും മലപ്പുറത്തെ സംസ്ഥാന പ്രവാസിക്ഷേമ വികസന സഹകരണസഹകരണ സംഘം ഡയറക്ടര്‍ കെ വിജയകുമാറും കരാര്‍ കൈമാറി. സഹകരണസംഘം ഡയറക്ടര്‍ ആര്‍ ശ്രീകൃഷ്ണപിള്ള, നോര്‍ക്ക റിക്രൂട്ട്‌മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ് എന്നിവര്‍ പങ്കെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha