ഉടുതുണിക്ക് മറുതുണിയില്ല ; പാസ്പോട്ടും രേഖകളും കത്തിയമർന്നു ഫ്രാൻസിൽ കുടുങ്ങി മലയാളി വിദ്യാർത്ഥികൾ

വീടിന് തീപിടിച്ചതറിയാതെ മണിക്കൂറുകൾ. മഴ പോലെ തോന്നിയ ശബ്ദം എന്തെന്ന് നോക്കാൻ ഇറങ്ങി നോക്കിയ വിദ്യാർത്ഥികൾ ഞെട്ടി. 13 വിദ്യാർത്ഥികൾ താമസിച്ച വീടിന് തീ പിടിച്ചു. ഫ്രാൻസിലെ ബ്ലോ മെനിലിലാണ് തീപിടിത്തം ഉണ്ടായത്. മലയാളി വിദ്യാർത്ഥികൾ താമസിച്ച വീടാണ് കത്തി നശിച്ചത്. വിദ്യാർത്ഥികളുടെ പാസ്പോർട്ട് അടക്കം രേഖകളും വസ്ത്രങ്ങളും പുസ്തകങ്ങളും നശിച്ചു.
മാറി ധരിക്കാൻ പോലും വസ്ത്രം ഇല്ല, എംബസിയും കേരള സർക്കാരും സഹായിക്കണമെന്നും വിദ്യാർത്ഥികൾ അഭ്യർത്ഥിച്ചു. അടുത്ത വെള്ളിയാഴ്ച നാട്ടിൽ പോകാൻ ഇരിക്കുന്നതിനിടെയാണ് അപകടമെന്നും നാട്ടിൽ പോകാൻ പാസ്പോർട്ട് പോലും ഇല്ലെന്നും എറണാകുളം സ്വദേശികളായ വിദ്യാർത്ഥികൾ പറയുന്നു.
സർക്കാർ ഇടപെടുമെന്ന പ്രതീക്ഷയിൽ ഫ്രാൻസിൽ കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾ. അതേ സമയം സമാന രീതിയിൽ ഒരു പ്രശ്നം ഇതിന് മുമ്പ് പാരീസിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു. പാരീസിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ താമസിച്ചിരുന്ന കെട്ടിടത്തിൽ തീപിടുത്തം ഉണ്ടായത്. അന്ന് സർക്കാർ ഇടപെടുകയും വിദ്യാർത്ഥികളെ തൽക്കാലത്തേക്ക് മറ്റൊരു സ്ഥലത്തേക്ക് മാറ്റിത്താമസിപ്പിക്കുകയും പിന്നീട് നിയമ സാധുതകൾ മനസ്സിലാക്കി നടപടി സ്വീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha