പുതിയ താത്കാലിക സര്‍വീസ് പ്രഖ്യാപിച്ച് വിമാനക്കമ്പനി

കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള പുതിയ താത്കാലിക സര്‍വീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 20 വരെ പ്രതിദിന സര്‍വീസ് ആണ് കൊച്ചിയില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുക. കൊച്ചിയില്‍ നിന്ന് ബെഹറിനിലെ മനാമയിലേക്കും തിരിച്ചും ദിവസവും സര്‍വീസ് ഉണ്ടാകും.
ദിവസവും രാത്രി 7.30ന് കൊച്ചിയില്‍ നിന്ന് ബെഹറിനിലേക്കും രാത്രി 10.20ന് തിരിച്ചും ആയിരിക്കും സര്‍വീസ് നടത്തുക. ജൂലായ്-ഓഗസ്റ്റ് മാസത്തിലെ സ്‌കൂള്‍ അവധി കാലയളവിലെയും ബലി പെരുന്നാള്‍ സീസണിലെയും യാത്രക്ക് ഈ സര്‍വീസ് ഏറെ ഉപകാര പ്രദമാകുനെന്നാണ് വിലയിരുത്തുന്നത്. പെട്ടന്ന് നാട്ടിലെത്തേണ്ട സാഹചര്യമുണ്ടായാല്‍ കണക്ഷന്‍ സര്‍വീസിനെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു പല ദിവസങ്ങളിലും. ഇന്‍ഡിഗോയുടെ പുതിയ സര്‍വീസ് അതിന് ഒരു ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha