ഒമാനില്‍ രാത്രി ഉറങ്ങാന്‍ കിടന്ന പ്രവാസിയെ രാവിലെ മരിച്ച നിലയില്‍...

ഒമാനില്‍ രാത്രി ഉറങ്ങാന്‍ കിടന്ന പ്രവാസിയെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ചെറുവാടി സ്വദേശി അസരികണ്ടി വീട്ടില്‍ ബീരാന്‍ കുട്ടി എന്ന മുഹമ്മദ് (58) ആണ് ഒമാനിലെ സലാലയില്‍ മരിച്ചത്.
ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നു സുഹൃത്തുക്കള്‍ അറിയിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. വര്‍ഷങ്ങളായി സലാല സെന്ററില്‍ അല്‍ മിയാദ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു ബീരാന്‍ കുട്ടി.
മുപ്പത് വര്‍ഷത്തിലധികമായി സലാലയില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്നു. ഭാര്യ സറീന. മക്കള്‍: മിന്‍ഹാജ്, മിയാദ, മാഹിര്‍, അക്ബര്‍.
സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടില്‍ എത്തിക്കും.
https://www.facebook.com/Malayalivartha