Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

കസ്റ്റംസുകാരുടെ പീഡനങ്ങള്‍ ഏറ്റുവാങ്ങാന്‍ പ്രവാസികളുടെ ജീവിതം പിന്നെയും ബാക്കി.. പ്രതികരിച്ചാല്‍ പണി വരുന്നത് ഇങ്ങനെ. കഷ്ടം അല്ലാതെന്തുപറയാന്‍...

16 MARCH 2016 07:18 AM IST
മലയാളി വാര്‍ത്ത.

വലിയ വാര്‍ത്തകള്‍ കാറ്റില്‍പ്പോയി ഒപ്പം മന്ത്രിയുടെ ഉറപ്പും. കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടിനെതിരെ പരാതിപ്പെട്ടാല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന സ്ഥിതി മാറ്റുമെന്ന് പ്രവാസി മന്ത്രി കെസി ജോസഫിന്റെ വാക്ക് വിശ്വസിച്ച ഹക്കിം റൂബയ്ക്ക് പണി കിട്ടി. മുസ്ലിം ലീഗ് എംഎല്‍എ കെ എ ഷാജിക്ക് നിയമസഭയില്‍ മന്ത്രി നല്‍കിയ ഉറപ്പ് വെറുവാക്കായി. ഏകദേശം ഒരുമാസം നീണ്ട നിയമ യുദ്ധത്തിനു ശേഷം രാഷ്ട്രീയ നേതാക്കളുടെ വാക്ക് വിശ്വസിച്ച് ഹക്കീം റുബ ജോലി സ്ഥലമായ ദുബായിലേക്ക് തിരിച്ചിരുന്നു. കേസിന്റെ പുലിവാലുകള്‍ അവസാനിച്ചു എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഹക്കീം റുബയ്‌ക്കെതിരായ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഇതോടെ കോടതി ഹക്കീം റുബയോട് ഈ മാസം അവസാനം ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ കേസ് റൂബയ്ക്ക് പുലിവാലാവുകയാണ്.
ദുബായില്‍ ഐടി എഞ്ചിനീയറായ ഹക്കീം റുബ ഡിസംബറിലവാണ് കരിപ്പൂരില്‍ വിമാനമിറങ്ങിയത്. ലഗേജ് പരിശോധിക്കാതിരിക്കാന്‍ കൈക്കൂലി തരണമെന്ന ആവശ്യം നിരസിച്ചതോടെ കസ്റ്റംസ് സൂപ്രണ്ട് ഫ്രാന്‍സിസ് കോടങ്കണ്ടത്ത് ഹക്കീമിനെ മര്‍ദ്ദിക്കുകയും വിമാനത്താവളത്തില്‍ പിടിച്ചുവെക്കുകയും ചെയ്തു. തുടര്‍ന്ന് രാത്രി ഏഴരയ്ക്ക് മാത്രമാണ് ഹക്കീമിന് പുറത്തു കടക്കാനായത്. ഇത് സംബന്ധിച്ച് ഹക്കീം റുബ കരിപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നു കാണിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഹക്കീമിനെതിരെയും പരാതി നല്‍കി. എന്നാല്‍ റൂബയെ അറസ്റ്റ് ചെയ്ത് മടക്കയാത്ര മുടക്കാന്‍ പൊലീസിനുമേല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തി. ഇത് മറുനാടന്‍ തുറന്ന് കാണിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായി. പ്രവാസി സംഘടനകളും രംഗത്ത് വന്നു.
ഇതോടെയാണ് വിഷയം നിയമസഭയില്‍ കെ എം ഷാജി ഉന്നയിച്ചത്. കൈക്കൂലി നല്‍കാത്തതിന് കസ്റ്റംസ് സൂപ്രണ്ട് മര്‍ദ്ദിച്ചുവെന്നും വിമാനത്താവളത്തില്‍ തടഞ്ഞുവച്ചുവെന്നും കാസര്‍കോട് എരിയാല്‍ സ്വദേശി ഹക്കിം റുബയാണ് കരിപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ റൂബയെ കേസില്‍ കുടുക്കാനായിരുന്നു ശ്രമം. ഇതായിരുന്നു ഷാജി ഉയര്‍ത്തി വിഷയം. വര്‍ഷങ്ങളായി ഒരേ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തു വരുന്ന തൃശൂര്‍ മണലൂര്‍ സ്വദേശിയായ ഫ്രാന്‍സിസ് തണ്ടിക്കല്‍ കൊടങ്കണ്ടത്ത്് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രധാനികളുടെയും ഇഷ്ടക്കാരനായ കസ്റ്റംസ് ഉദ്യോഗസ്ഥനാണ്. ഈ ബന്ധവും സ്വാധീനവുമാണ് ഹക്കിം റൂബയ്ക്ക് വിനയായതെന്നും ഈ ഘട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു. ഏതായാലും കെ എം ഷാജിയുടെ സബ്മിഷനോട് വളരെ അനുഭാവ പൂര്‍വ്വം പ്രവാസികാര്യമന്ത്രി കെസി ജോസഫ് പ്രതികരിച്ചു.
കേരളാ പൊലീസിനെ കൊണ്ട് ചുമതിച്ച കള്ളക്കേസ് പിന്‍വലിച്ചില്ല. ഇതാണ് ഇപ്പോള്‍ കുറ്റപത്രമായി കോടതിയില്‍ എത്തുന്നത്. റൂബയുടെ പരാതിയിലും കുറ്റപത്രമായെന്നാണ് സൂചന. അതായത് രണ്ട് കേസുകളും ഒത്തുതീര്‍പ്പിലെത്തിക്കുന്ന തരത്തില്‍ പൊലീസ് പെരുമാറി. ഫലത്തില്‍ വിമാനത്താവളത്തില്‍ യാത്രക്കാരനെ അപമാനിച്ച ഉദ്യോഗസ്ഥന് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ അവസരം ഒരുങ്ങുകയും ചെയ്യും. സത്യസന്ധമായ അന്വേഷണം നടത്തി ഹക്കിം റൂബയെ കുറ്റവിമുക്തനാക്കാന്‍ പൊലീസ് നടപടിയെടുത്തില്ലെന്നതാണ് വസ്തു. ഇതോടെ കേസിലെ നൂലാമാലകള്‍ ഹക്കിം റൂബയ്ക്ക് വിനയാകും. രണ്ട് മാസത്തിലൊരിക്കലെങ്കിലും കേസിന്റെ ആവശ്യത്തിന് കോഴിക്കോട് വന്നു പോകേണ്ട അവസ്ഥയാണ് ഇതു മൂുലം ഉണ്ടാകുന്നത്.
ദുബായില്‍ ദൂബായില്‍ നിന്ന് കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ വന്നിറങ്ങിയ ഹക്കീം റൂബ കൂടെ കൊണ്ടുവന്നത് സ്വന്തം മകള്‍ക്ക് കാതിലിടാന്‍ ഒരു കമ്മലിന്റെ സ്റ്റഡഡ് , ഭാര്യക്ക് കയ്യില്‍ കെട്ടാന്‍ ഒരു കൈ ചെയിന്‍ എന്നിവയായിരുന്നു. രണ്ടും കൂടി 7.26 ഗ്രാം മാത്രം. ഒരു പവന്‍ തികയാന്‍ ഇനിയും വേണം ഏതാനും മില്ലി ഗ്രാം. നിയമപ്രകാരം ഒരു പുരുഷന് 50000 രൂപ വിലയുള്ള ആഭരണം കൊണ്ടുവരാം എന്നിരിക്കെ 20000 രൂപ പോലും തികയാത്ത ഈ സ്വര്ണ്ണം കൊണ്ട് വന്നതിനു അന്യായമായി നികുതിയും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഈടാക്കി. ഇത് ചോദ്യം ചെയ്തതാണ് വിനയായത്. ഹക്കീമിന്റെയും കസ്റ്റംസിന്റെയും പരാതിയെ തുടര്‍ന്ന് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ യാത്രക്കാരനെ സിസിടിവി ഇല്ലാത്ത ഭാഗത്തേക്ക് ഉദ്യോഗസ്ഥന്‍ വിളിച്ചുകൊണ്ടുപോകുന്നത് മാത്രമാണ് ദൃശ്യങ്ങളിലുള്ളത്. ഭക്ഷണം പോലും നല്‍കാതെ എട്ടു മണിക്കൂറോളം വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. കൈക്കൂലി നല്‍കാത്തതിന് മുഖത്ത് അടിക്കുകയും ചെയ്തു.
കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെയുള്ള കേസ് തെളിയിക്കുന്നതിനാവശ്യമായ രേഖകളും തെളിവുകളും നല്‍കുന്നതില്‍ എയര്‍പോര്‍ട്ട് അഥോറിറ്റിയും നിസ്സഹകരണം കാണിച്ചു. വര്‍ഷങ്ങളായി എയര്‍പോര്‍ട്ടുകളില്‍ നിലനില്‍ക്കുന്ന പിടിച്ചുപറിക്കും ലഗേജ് മോഷണത്തിനും എതിരെ പരാതി നല്‍കിയവരുടെ സ്ഥിതിയും സമാനമാണ്. ഏതെങ്കിലും യാത്രക്കാര്‍ പരാതി നല്‍കിയാല്‍ തന്നെ സമ്മര്‍ദത്താല്‍ ഇവര്‍ കേസുമായി മുന്നോട്ടു കൊണ്ടു പോകാതെ പിന്തിരിയുന്ന അവസ്ഥയാണുള്ളത്. കസ്റ്റംസ് വിഭാഗവും യാത്രക്കാരും തമ്മിലുള്ള വാക്കേറ്റം കരിപ്പൂരില്‍ പതിവു രീതിയാണ്. യാത്രക്കാരുടെ പരാതികളില്‍ നടപടിയുണ്ടാകുന്നില്ലെന്ന് ആരോപിച്ച് പ്രവാസി യാത്രക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തെ കൈയൊഴിയുന്നതായും സൂചനയുണ്ട്. കസ്റ്റംസുകാരുടെ പിടിച്ചുപറി ഭയന്ന് പലരും തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലേക്ക് യാത്ര മാറ്റുകയാണെന്നാണ് ടിക്കറ്റിങ്ങ് രംഗത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
യാത്രക്കാരെ ദേഹപരിശോധനയും ലഗേജ് പരിശോധനയും നടത്തി കാശും വിലപിടിപ്പുള്ളവസ്തുക്കളും മോഷ്ടിക്കുന്നത് ഇവിടെ നിര്‍ബാധം തുടരും... അത്രമാത്രം കാരണം നിങ്ങള്‍ ഈ നാട് വിട്ട പ്രവാസികളാണ്. നിങ്ങളെക്കൊണ്ട് എന്ത് കാര്യം മന്ത്രിമാര്‍ക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (6 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (6 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (6 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (6 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (6 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (9 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (9 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (10 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (10 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (11 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (11 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (12 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (12 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (12 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (12 hours ago)

Malayali Vartha Recommends