Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..


വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്‌സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..


രമേശ് ചെന്നിത്തലയുടെ വീട്ടിൽ സംസ്ഥാന പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥർ ക്യൂ നിൽക്കുന്നു... ചിലർ പഴയ പരിചയം പുതുക്കുന്നു..ചുരുക്കത്തിൽ രമേശ് ചെന്നിത്തലയുടെ ഗേറ്റ് തുറന്നിടാൻ കഴിയാത്ത തരത്തിലാണ് അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങൾ...


പിണറായി നേരെ വാടക വീട്ടിലേക്ക്..പലയിടത്തും വാടക വീട് നോക്കിയെങ്കിലും സൗകര്യങ്ങളില്ലാത്തതിനാല്‍ വേണ്ടെന്നു വച്ചു..ഫ്ലാറ്റ് അനുവദിച്ചിട്ടുണ്ടെങ്കിലും അവിടെ അറ്റകുറ്റപ്പണികൾ നടക്കുകയാണ്..


ആ യാത്ര അവസാന യാത്രയായി... കാറിന്റെ ചക്രം കേടായി, മാറ്റുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കൺടെയ്നർ ലോറിയിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ഭീഷണി; സൗദിയില്‍ ചില്ലറ വില്‍പ്പന മേഖല നിയന്ത്രിക്കാന്‍ നീക്കം

23 MARCH 2016 11:48 PM IST
മലയാളി വാര്‍ത്ത.

മലയാളികളടക്കം പ്രവാസികള്‍ കൂടതലായി ജോലി ചെയ്യുന്ന ചില്ലറ വില്‍പ്പന സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് സൗദി പരിഗണിക്കുന്നു. പലചരക്കു കടകള്‍(ബകാലകള്‍) അടച്ചു പൂട്ടുകയും ചെറിയ റീട്ടെയ്ല്‍ സ്ഥാപനങ്ങള്‍ നിയന്ത്രിക്കുകയുമാണ് ലക്ഷ്യമിടുന്നത്. ഇതിനു പകരം സൗദി പൗരന്‍മാര്‍ക്ക് വന്‍തോതില്‍ തൊഴില്‍ നല്‍കുന്ന വന്‍കിട സ്ഥാപനങ്ങള്‍ സ്ഥാപിക്കാനാണ് നീക്കം.

ബകാലകള്‍ അടച്ചുപൂട്ടാനായി തൊഴില്‍ മന്ത്രാലയത്തിനു നിര്‍ദേശം സമര്‍പ്പിച്ചതായി ശൂറാ കൗണ്‍സില്‍ അംഗം മുഹമ്മദ് അല്‍ ഖനെയ്‌സി അറിയിച്ചു. ഒരു പ്രദേശത്ത് ഒന്നില്‍ കൂടതല്‍ പലചരക്കുകടകള്‍ ഉണ്ടായിട്ട് ഒരു കാര്യവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം കടകള്‍ ചെറുതായിരിക്കും. അതിനാല്‍ അവിടെ വനിതാവത്ക്കരണം സാധ്യമല്ല. എന്നാല്‍ വന്‍ കിട കടകളില്‍ കൂടുതല്‍ യുവാക്കള്‍ക്കും യുവതികള്‍ക്കും തൊഴില്‍ നല്‍കാന്‍ കഴിയും. തങ്ങളുടെ ശുപാര്‍ശ മന്ത്രാലയം സ്വീകരിച്ചതായും അത് കൂടുതല്‍ പഠിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
സൗദിയിലെ ബകാല, ചില്ലറ വില്‍പ്പന മേഖലയിലായി പത്തു ലക്ഷത്തോളം പ്രവാസികള്‍ ജോലി ചെയ്യുന്നതായാണ് കണക്ക്. പ്രവാസികളെ മാത്രം ആശ്രയിച്ചാണ് ഇത്തരം കടകളുടെ പ്രവര്‍ത്തനം. ഈ അവസ്ഥ അവസാനിപ്പിച്ച് വ്യാപാര, വാണിജ്യ മേഖലയില്‍ കൂടുതല്‍ സൗദികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയാണ് പദ്ധതി. ബകാലകളില്‍ തൊഴിലടുക്കാന്‍ സ്ത്രീകളും വിദ്യാസമ്പന്നരായ യുവാക്കളും മടിക്കുന്നതായി ശൂറാ കൌണ്‍സില്‍ കണ്ടെത്തിയിരുന്നു. മിക്ക ചില്ലറ വില്‍പ്പന സ്ഥാപനങ്ങളുടെയും ലൈസന്‍സ് സ്ത്രീകളുടെ പേരിലാണെന്നും കണ്ടെത്തിയിരുന്നു. ഭര്‍ത്താക്കന്‍മാര്‍ ഉദ്യോഗസ്ഥരായതിനാല്‍ അവര്‍ക്ക് കട നടത്താന്‍ നിയമം അനുവദിക്കാത്തതിനാലാണിത്.

പ്രവാസി സമൂഹത്തെ ആശങ്കയിലാക്കുന്നതാണ് ശൂറാ കൗണ്‍സിലിന്റെ ശുപാര്‍ശ. നിതാഖത്തില്‍ ഉള്‍പ്പെടുത്തി ബകാലകള്‍ക്ക് സൗദിവത്ക്കരണ തോത് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവ പൂര്‍ണമായും അടച്ചുപൂട്ടാനുള്ള ശുപാര്‍ശ ആദ്യമായാണ്. പതിനായിരകണക്കിന് മലയാളികളാണ് സൌദിയില്‍ ബകാല അടക്കമുള്ള ചില്ലറ വില്‍പ്പന മേഖലയില്‍ തൊഴിലെടുക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്‍  (3 hours ago)

നീറ്റ് ചോര്‍ച്ചയില്‍ ബിഎഎംഎസ് വിദ്യാര്‍ഥി അറസ്റ്റില്‍  (4 hours ago)

മങ്കടയില്‍ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍  (5 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് ടി വി ഇബ്രാഹിം  (8 hours ago)

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച സംഘടിത അഴിമതിയെന്ന് രാഹുല്‍ ഗാന്ധി  (8 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്  (8 hours ago)

കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത  (9 hours ago)

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും  (10 hours ago)

പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികില്‍ പ്രതിശ്രുത വധുവിനും അന്ത്യവിശ്രമം  (10 hours ago)

സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് പല പ്രശ്‌നങ്ങളാണ് ഉദ്യോഗസ്ഥ തലത്തില്‍ ഉടലെടുക്കുന്നത്  (10 hours ago)

നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി  (10 hours ago)

സിഎമ്മിനെ 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കെ മുരളീധരന്‍  (11 hours ago)

ഹിന്ദുഫോബിയ വളർത്തുന്ന മൗദൂദിസ്റ്റ് അജണ്ട; കോൺഗ്രസ് തലയിൽ വെക്കുന്നത് ഭസ്മാസുരനെ! കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ ജമാഅത്തെ ഇസ്‌ലാമി നടപ്പിലാക്കുന്ന അപകടകരമായ ഒരു തന്ത്രമുണ്ട്; നിർണായകമായ ഫേസ്ബുക്ക് ക  (11 hours ago)

രാഹുൽ മാങ്കൂട്ടത്തെ ഒതുക്കിയ സതീശൻ മുഖ്യമന്ത്രി കസേരയിൽ വാഴണ്ട...! വിഡിയെ തോട്ടിലെറിഞ്ഞ് ഷാഫി; പിന്തുണ പാർട്ടിക്കുള്ളിൽ തന്നെ കുറയുന്നതിനുള്ള കാരണങ്ങൾ ഇതാ  (11 hours ago)

Malayali Vartha Recommends