Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

അറബി സങ്കടക്കടലില്‍ നിന്നും മോചനം... അറബികല്യാണം കഴിച്ച് വീട്ടുജോലിക്കാരിയാക്കിയ ഇന്ത്യന്‍ യുവതിക്ക് പുതുജന്മം

29 MARCH 2016 01:00 AM IST
മലയാളി വാര്‍ത്ത.

അറബികല്യാണം നടത്തി നാടുകടത്തി സൗദിയില്‍ കൊണ്ടുവന്ന് വീട്ടുജോലിക്കാരിയാക്കിയ ഇന്ത്യന്‍ യുവതിക്ക് മോചനം. ശൈശവവിവാഹം നടത്തിയാണ് മുംബൈക്കാരിയായ പെണ്‍കുട്ടിയെ കൊണ്ടു പോയത്. നീണ്ട യാതനയ്‌ക്കൊടുവില്‍ ഇന്ത്യന്‍ എംബസ്സിയുടെയും, നവയുഗം സാംസ്‌കാരികവേദിയുടെയും, എംബസ്സി ദമ്മാം ഹെല്‍പ് ഡെസ്‌ക്കിന്റെയും സഹായത്തോടെ, വനിതാ തര്‍ഹീല്‍ (നാടുകടത്തല്‍ കേന്ദ്രം) വഴി യുവതി നാട്ടിലേയ്ക്ക് മടങ്ങി.
മുംബൈ സ്വദേശിനിയായ മീന ഹിലാല്‍ അല്‍ ദജാനിനാണ് ജീവിതത്തില്‍ ഏറെ പരീക്ഷണഘട്ടങ്ങളെ നേരിടേണ്ടി വന്നത്. പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒന്‍പതു വയസ്സുള്ളപ്പോഴാണ് മീന ഹിലാലിനെ, ഇന്ത്യയില്‍ വേരുകളുള്ള നാല്‍പതു വയസ്സുകാരനായ സൗദി പൗരന്‍, മുംബയില്‍ വെച്ച് വിവാഹം കഴിയ്ക്കുന്നത്. അവര്‍ക്ക് പതിനെട്ടു വയസ്സ് തികഞ്ഞപ്പോള്‍, തെറ്റായ രേഖകള്‍ ഉണ്ടാക്കി പ്രായം ഇരുപത്തി അഞ്ച് വയസ്സ് എന്ന് രേഖപ്പെടുത്തിയ പാസ്‌പോര്‍ട്ട് ഉണ്ടാക്കി, ഒരു ഹൗസ്‌മൈഡ് വിസയില്‍ സൗദി അറേബ്യയിലെയ്ക്ക് കൊണ്ടു വന്നു.
ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയ മീന ഹിലാലിന് പ്രതീക്ഷയ്ക്ക് വിരുദ്ധമായ സാഹചര്യങ്ങളാണ് നേരിടേണ്ടി വന്നത്. വേറെ ഭാര്യയും മക്കളുമുള്ള ആ അറബി, മീനയെ ശമ്പളം കൊടുക്കേണ്ട ആവശ്യമില്ലാത്ത ഒരു വീട്ടുജോലിക്കാരിയായി മാത്രമായിരുന്നു കണ്ടത്. വീട്ടുജോലികളും ചെയ്ത് അടുക്കളയില്‍ മാത്രമായി കഴിയാനായിരുന്നു അവരോട് അയാള്‍ കല്‍പ്പിച്ചത്. വിചിത്രസ്വഭാവക്കാരനായ അയാള്‍, ഭാര്യ എന്ന നിലയിലുള്ള എന്തെങ്കിലും പരിഗണനകളോ, അടുപ്പമോ ഒന്നും അവരോടു കാട്ടിയില്ല. ശാരീരികവും, മാനസികവുമായി അവര്‍ തമ്മില്‍ യാതൊരു ഭാര്യാഭര്‍ത്തൃ ബന്ധങ്ങളും ഉണ്ടായിരുന്നില്ല.
ഒരു വര്‍ഷത്തോളം അവിടെ വീട്ടുജോലിക്കാരിയായി കഴിഞ്ഞപ്പോള്‍, തന്റെ മാനസികനില തന്നെ തകരാറിലാകുമെന്ന് മീനയ്ക്ക് തോന്നി. ഒരു ദിവസം ഭര്‍ത്താവിന്റെ കണ്ണുവെട്ടിച്ചു പുറത്തു ചാടിയ അവര്‍, അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി സഹായം അഭ്യര്‍ഥിച്ചു. പോലീസുകാര്‍ അവരെ വനിതാ തര്‍ഹീലില്‍ എത്തിച്ചു. വനിതാ തര്‍ഹീലില്‍ എത്തിയ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകയും, ഇന്ത്യന്‍ എംബസ്സി വോളന്റീറോടും മീന ഹിലാല്‍ സ്വന്തം ദുരവസ്ഥ വിവരിച്ച്, നാട്ടിലേയ്ക്ക് തിരികെ പോകാന്‍ സഹായം അഭ്യര്‍ഥിച്ചു. അവര്‍ വിവരങ്ങള്‍ ഇന്ത്യന്‍ എംബസ്സിയെ ധരിപ്പിച്ച്, മീനയുടെ കേസില്‍ ഇടപെടാന്‍ സമ്മതപത്രം വാങ്ങി.
മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും പല പ്രാവശ്യം മീനയുടെ ഭര്‍ത്താവുമായി സംസാരിച്ചു. വിവാഹ സര്‍ട്ടിഫിക്കറ്റും പാസ്സ്‌പോര്‍ട്ടും അയാള്‍ തര്‍ഹീലില്‍ കൊണ്ടുവന്നു മേലധികാരിയെ കാണിച്ച്, മീന തന്റെ ഭാര്യയായതിനാല്‍ തിരികെ അയയ്ക്കില്ല എന്ന നിലപാട് ആയിരുന്നു ആദ്യം സ്വീകരിച്ചത്. എന്നാല്‍ ബാലവിവാഹം ഇന്ത്യന്‍ നിയമപ്രകാരം നിയമവിരുദ്ധമായതിനാല്‍, ആ വിവാഹ സര്‍ട്ടിഫിക്കറ്റിന് നിയമസാധുതയില്ല എന്നും, മീനയെ സൗദിയില്‍ കൊണ്ട് വന്നത് ഫാമിലി വിസയില്‍ ആല്ല, ഹൗസ്‌മൈഡ് വിസയില്‍ ആണ് എന്നുള്ള വസ്തുതയും തര്‍ഹീല്‍ മേലധികാരിയെ അറിയിച്ചു. വാദങ്ങള്‍ ബോധ്യമായ മേലധികാരി മീനയുടെ താത്പര്യം എന്താണെന്നു തിരക്കി.
തനിയ്ക്ക് ഈ ബന്ധം തുടരാന്‍ താത്പര്യം ഇല്ലെന്നും, നാട്ടിലേയ്ക്ക് തിരികെ പോകാനാണ് ആഗ്രഹമെന്നും മീന അദ്ദേഹത്തെ അറിയിച്ചു. തുടര്‍ന്ന് മീനയ്ക്ക് ഫൈനല്‍ എക്‌സിറ്റ് നല്‍കി നാട്ടിലേയ്ക്ക് തിരികെ അയയ്ക്കാന്‍ ഭര്‍ത്താവിനോട് തര്‍ഹീല്‍ മേലധികാരി ഉത്തരവിട്ടു. ഒടുവില്‍ മീന ഹിലാലിന്റെ എക്‌സിറ്റ് അടിച്ച പാസ്‌പോര്‍ട്ടും, ടിക്കറ്റും ഭര്‍ത്താവ് തര്‍ഹീലില്‍ സമര്‍പ്പിച്ചു. തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മീന ഹിലാല്‍ നാട്ടിലേയ്ക്ക് മടങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (6 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (6 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (6 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (6 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (6 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (9 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (10 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (10 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (10 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (11 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (11 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (12 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (12 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (12 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (12 hours ago)

Malayali Vartha Recommends