ഗള്‍ഫിലെ അറബ് റിയാലിറ്റി ഷോയില്‍ എഴാം ക്ലാസുകാരിയായ മലയാളി വിദ്യാര്‍ത്ഥിനിക്ക് കിരീടം
ഗള്‍ഫിലെ ഏറെ ജനകീയമായ സംഗീത റിയാലിറ്റി ഷോയില്‍ അറബ് മല്‍സരാര്‍ഥികളെ പിന്നിലാക്കികൊണ്ട് മലയാളി വിദ്യാര്ഥിനി് കിരീടം നേടി. ഷാര്‍ജ ടിവിയുടെ സംഗീത റിയാലിറ്റി ഷോയിലാണ് അങ്കമാലി സ്വദേശിയായ ഏഴാം ക്ലാസുകാരി മീനാക്ഷി വിജയിച്ചത്.
മുന്‍ഷിദ് എന്ന പേരില്‍ ഷാര്‍ജ ടിവി ഒരുക്കിയ സംഗീത റിയാലിറ്റിഷോയുടെ ഗ്രാര്‍ഡ് ഫിനാലേയില്‍ മിന്നുന്ന പ്രകടനമായിരുന്നു മീനാക്ഷിയുടേത്. അറബ് ഉച്ചാരണശുദ്ധികൊണ്ടും ആലാപനമികവ് കൊണ്ടും ഈ മിടുക്കി അറബികളെ പോലും അമ്പരപ്പിച്ചു. ഫൈനലിലേക്ക് യോഗ്യത നേടിയ എട്ട് പേരില്‍ അറബിയല്ലാത്ത ഏക മല്സരാര്ഥിയും മലയാളിയായ മീനാക്ഷിയായിരുന്നു.
ഇന്നലെ രാത്രി ഷാര്‍ജ യൂണിവേഴ്സിറ്റി ഹാളില്‍ തിങ്ങിനിറഞ്ഞ നൂറുകണക്കിന് ആസ്വാദകരെ സാക്ഷിയാക്കിയാണ് ഈ അങ്കമാലിക്കാരി കൊച്ചുമിടുക്കിയെ വിധികര്‍ത്താക്കള്‍ വിജയായി പ്രഖ്യാപിച്ചത്. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമി തന്നെ മീനാക്ഷിക്ക് കിരീടം സമ്മാനിക്കാനെത്തി.
ഷാര്‍ജയില്‍ എഞ്ചിനീയറായ ജയകുമാറിന്റെയും ഡോ. രേഖയുടെയും മകളാണ് മീനാക്ഷി. ഷാര്‍ജ ജെംസ് മില്ലേനിയം സ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയാണ്. പ്രേക്ഷകരില്‍ നിന്നുള്ള വോട്ട് കൂടി പരിഗണിച്ചാണ് വിജയിയെ നിശ്ചയിച്ചത്. യു.എ.ഇ സ്വദേശികളായ ഷഹീദ് സഹീദ് അബ്ദുല്ല, നഹ്യാന് മുഹമ്മദ് അലി മുഹമ്മദ് എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. കിരീട നേട്ടത്തോടെ യു.എ.ഇ മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് മീനാക്ഷി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha