പ്രമുഖ പ്രവാസി വ്യാവസായിക്ക് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
പ്രമുഖ പ്രവാസി വ്യാവസായിയും ഷിഫ അല്‍ ജസീറ ഗ്രൂപ്പ് ചെയര്‍മാനുമായ കെ ടി റബിയുള്ളയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മലപ്പുറം കോടൂര് കറ്റവാന് തൊടി റബിയുള്ളയ്ക്കെതിരെ പോലീസ് ലുക്് ഔട്ട് നോട്ടീസ് പുറത്തിറക്കിയത് എറണാകുളം കാക്കനാട്ട് കോളജ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോയ കേസിലാണ്.വിദേശത്ത് ബിസിനസ് പാര്‍ട്ണര്‍ ആയിരുന്നു തട്ടിക്കൊണ്ടു പോയ ഫിറാസത്തിന്റെ പിതാവും റബിയുള്ളയും. വിഷയം കോടതിയില്‍ എത്തുകയും കേസില്‍ റബിയുള്ള പരാജയപ്പെടുകയും ചെയ്തത് ഇവര്‍ തമ്മില്‍ പിണങ്ങിയതോടെയാണ്. റബിയുള്ള കൊട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഫിറാസത്തിനെ തട്ടിക്കൊണ്ട് പോയത് ഇതില്‍ പകപോക്കാനും തനിയ്ക്ക് നഷ്ടമായ പണം ഈടാക്കാനുമാണ്.
റബിയുള്ള ഗുണ്ടാ സംഘാംഗങ്ങളായ അഫ്സല്, ലത്തീഫ് തങ്ങള്‍, മുഫാസ് എന്നിവര്‍ക്ക് ക്വട്ടേഷന്‍ നല്കി. റബിയുള്ള ഇവര്‍ക്ക് ക്വട്ടേഷന്‍ തുകയായി വാഗ്ദാനം ചെയ്തിരുന്നത് മൂന്ന് കോടി രൂപയാണ്.16 കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെടാന്‍ നിര്‍ദേശിക്കുകയായിരുന്നു.ഫിറാസത്തിനെ ബോധം കെടുത്തി കാറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു.കേരളത്തിലുള്ള റബി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളത് കൊണ്ടാണ് നോട്ടീസ് പുറപ്പെടുവിച്ചതെന്ന് പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha