ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരി സൗദിയില്‍ മര്‍ദനമേറ്റ് മരിച്ചു
സൗദി അറേബ്യയില്‍ ഇന്ത്യാക്കാരിയായ വീട്ടുജോലിക്കാരി ക്രൂരമായ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശിനിയായ അസിമ ഖാട്ടൂണ്‍ (25 ) ആണ് കൊല്ലപ്പെട്ടത്. കിങ് സൗദി ആശുപത്രിയില്‍ വച്ചാണ് അസിമ മരിച്ചത്. ദേഹത്ത് മര്‍ദ്ദനമേറ്റ് ശ്വാസകോശത്തില്‍ അണുബാധയുണ്ടായ അവസ്ഥയിലായിരുന്നു അസിമ. കഴിഞ്ഞ വ്യാഴാഴ്ചയാണ് അസിമ മരിച്ചതായി വിവരം ലഭിച്ചത്. പേര് വെളിപ്പെടുത്താത്ത ഒരാള്‍ ഇവരുടെ വീട്ടിലേക്ക് വിളിച്ച് മരണ വിവരം അറിയിക്കുകയായിരുന്നു. ഹൈദരാബാദിലെ ഷാ കോളനിയില്‍ താമസിക്കുന്ന അസിമ 2015 ഡിസംംബറിലാണ് റിയാദിലേക്ക് പോയത്. വീട്ടു ജോലിക്കായാണ് പോയതെങ്കിലും വിസിറ്റിങ് വിസയിലാണ് അസിമ റിയാദിലെത്തിയത്. ഏജന്റ് മുഖേനെയാണ് അസിമ റിയാദിലേക്ക് വിസ തരപ്പെടുത്തിയത്. വിസാ കാലാവധി കഴിഞ്ഞ് അസിമ രാജ്യത്ത് അനധികൃതമായി തങ്ങുകയായിരുന്നു. റിയാദിലേക്ക് പോയതിന് ശേഷം അസിമയേപ്പറ്റി വിവരങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഇവര്‍ വീട്ടിലേക്ക് വിളിക്കുകയും താന്‍ ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് മര്‍ദ്ദനവും അപമാനവും നേരിടുന്നതായി പറയുകയും ചെയ്തിരുന്നു. ജോലി ചെയ്യുന്ന വീട്ടിലെ ഉടസസ്ഥന് തന്നെ നിരന്തരം മര്‍ദ്ദിച്ചിരുന്നു എന്നും തന്നെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷിക്കണമെന്നും അവര്‍ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം അസിമയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു വീട്ടുകാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha