Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

ഖത്തറില്‍ ജോലിക്കുപോയ മലയാളി യുവതി പെട്ടുപോയി; അറബിയുടെ കൈയ്യില്‍ നിന്നും യുവതിയെ വിട്ടുകിട്ടാനായി പരാതി നല്‍കി

21 MAY 2016 02:44 AM IST
മലയാളി വാര്‍ത്ത.

കുവൈറ്റില്‍ ഒരു യുവതി രക്ഷെപ്പെടാനായി കേഴുകയാണ്. തേര്‍ത്തല്ലിയില്‍ നിന്നു ഖത്തറിലേക്കു ജോലിക്കുപോയ യുവതിയടക്കം നാലുപേരാണ് അറബിയുടെ വീട്ടുതടങ്കലിലായത്. തേര്‍ത്തല്ലി സ്വദേശിയായ യുവതി കണ്ണൂര്‍ സ്വദേശിയായ റഫീഖ് എന്ന ഏജന്റ് വഴി മാന്‍ പവര്‍ എന്ന ഖത്തര്‍ കമ്പനിയുടെ കീഴിലാണ് കമ്പനി അക്കൗണ്ടന്റായി ജോലി ലഭിച്ച് 30,000 രൂപയും റഫീഖിന് നല്‍കി ആറുദിവസം മുമ്പ് ഖത്തറിലേക്കു പോയത്.
ഖത്തറിലുള്ള മലയാളി തന്നെയായ ഫിറോസാണ് ഖത്തറിലെ ഇടനിലക്കാരന്‍. ഖത്തറില്‍ കമ്പനി അക്കൗണ്ട് ജോലിക്കായി വീസ ലഭിച്ച് പോയ പെണ്‍കുട്ടി പക്ഷേ വഞ്ചിതയായ വിവരം ഇന്നലെയാണ് വീട്ടുകാര്‍ അറിയുന്നത്. ഖത്തറിലെ ഒരു അറബിയുടെ വീട്ടില്‍ വീട്ടുജോലിക്കായാണ് പെണ്‍കുട്ടിയെ കൊണ്ടുപോയത്. ഇവിടെയാകട്ടെ ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ട മലയാളിയടക്കം നാലുപെണ്‍കുട്ടികള്‍ വേറെയുമുണ്ട്. ഇതില്‍ ഒരു പെണ്‍കുട്ടി രഹസ്യമായി സൂക്ഷിക്കുന്ന ഫോണില്‍നിന്നു വിളിച്ചപ്പോഴാണ് ജോലിതട്ടിപ്പിന്റെ ചുരുള്‍ അറിയുന്നത്.
വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് റഫീക്കിനെ വിളിക്കുകയും ഉടന്‍ പെണ്‍കുട്ടിയെ നാട്ടില്‍ തിരിച്ചെത്തിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തറിലെ മലയാളി അസോസിയേഷനുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും പെണ്‍കുട്ടികളെ ഇപ്പോള്‍ ഒളിവില്‍ താമസിപ്പിച്ചിരിക്കുന്ന സ്ഥലമോ ഏത് അറബിയുടെ വീട്ടിലാണ് ഇവര്‍ എത്തപ്പെട്ടതെന്നോ അറിയില്ല. ഇത് കണ്ടെത്തുവാനുള്ള ശ്രമം തുടരുകയാണ്. മാന്‍ പവര്‍ എന്ന ഖത്തര്‍ കമ്പനിയില്‍ അന്വേഷിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്നു കഴിഞ്ഞ ദിവസങ്ങളില്‍ ആരും ജോലിക്കായി എത്തിയിട്ടില്ലായെന്നും തങ്ങളുടേത് ശ്രീലങ്കന്‍ കമ്പനിയുമാണെന്നുമാണ് അവര്‍ നല്‍കിയ വിവരം. റഫീഖ് നല്‍കിയ ഫോണ്‍ നമ്പരുകളും കമ്പനി ഉള്‍പ്പെടെയുള്ള വിവരങ്ങളും വ്യാജമാണെന്നും തെളിഞ്ഞിരിക്കുകയാണ്.
ജോലിതട്ടിപ്പുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കണ്ണൂര്‍ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മോചനത്തിന് സര്‍ക്കാര്‍തലത്തില്‍ എംബസി വഴി ബന്ധപ്പെട്ടാല്‍ മാത്രമേ മോചനം സാധ്യമാകു. ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ട പെണ്‍കുട്ടിള്‍ നിരവധിപേര്‍ ഉണ്ടെന്നും പലരും തിരിച്ച് പോവാനാവാതെ അടിമപ്പണി ചെയ്തു ജീവിക്കുകയാണെന്നും ഭക്ഷണം പോലും നല്‍കുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.
വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശത്ത് ആണ് ഇപ്പോള്‍ തങ്ങളെ പാര്‍പ്പിച്ചിരിക്കുന്നതെന്നും പെണ്‍കുട്ടി അവസാനമായി വീട്ടിലേക്ക് വിളിച്ചപ്പോള്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. വീസയുടെ പിറകിലുള്ള ഖത്തര്‍ നമ്പറില്‍ വിളിച്ചപ്പോഴും അത് വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടികളെ ചതിയില്‍നിന്നു രക്ഷപ്പെടുത്താന്‍ ശക്തമായ ഇടപെടലുകള്‍ തന്നെ വേണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (6 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (7 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (7 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (7 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (7 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (10 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (10 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (11 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (11 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (11 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (11 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (12 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (13 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (13 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (13 hours ago)

Malayali Vartha Recommends