Widgets Magazine
06
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചരിത്ര പൈതൃകങ്ങളുടെ അറിവുകള്‍ പകരാനായിതാ ഒമാന്‍ ദേശീയ മ്യൂസിയം 

27 JULY 2016 03:30 PM IST
മലയാളി വാര്‍ത്ത

സുല്‍ത്താനേറ്റ് ഓഫ് ഒമാന്റെ സമ്പന്നമായ ചരിത്ര പൈതൃകങ്ങളുടെ അറിവുകള്‍ പുതുതലമുറക്ക് പകര്‍ന്നു നല്‍കുന്ന ഒമാന്‍ ദേശീയ മ്യൂസിയം ഈമാസം 30ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. പഴയ മസ്‌കത്തില്‍ അല്‍ ആലം കൊട്ടാരത്തിന് എതിര്‍വശത്തായാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്.

നൂറ്റാണ്ട് പഴക്കമുള്ള മനുഷ്യവാസത്തിന്റെ കഥപറയുന്ന ചരിത്രശേഷിപ്പുകള്‍ മുതല്‍ ആധുനിക കാലത്തിന്റെ അടയാളപ്പെടുത്തലുകള്‍ വരെ 14 ഗാലറികളിലായാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ദേശീയ ദിന സമ്മാനമായി ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ആണ് മ്യൂസിയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്.
തുടര്‍ന്ന് മിനുക്കുപണികള്‍ക്കായി മ്യൂസിയം അടച്ചിട്ടിരിക്കുകയായിരുന്നു. സ്വദേശികള്‍ക്കും ജി.സി.സി പൗരന്മാര്‍ക്കും ഒരു റിയാലാണ് പ്രവേശ ഫീസ്. ഒമാനില്‍ താമസക്കാരായ വിദേശികള്‍ക്ക് രണ്ടു റിയാലും വിദേശ സഞ്ചാരികള്‍ക്ക് അഞ്ചു റിയാലുമായിരിക്കും പ്രവേശ ഫീസ്. 25 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍, വികലാംഗര്‍, 59 വയസ്സിന് മുകളില്‍ പ്രായമുള്ള സ്വദേശികള്‍ എന്നിവര്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ മാത്രമായിരിക്കും മ്യൂസിയത്തില്‍ പ്രവേശം അനുവദിക്കുക. രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം മൂന്നുവരെ ആയിരിക്കും പ്രവേശ സമയം. 13,700 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള മ്യൂസിയത്തില്‍ നാലായിരം സ്‌ക്വയര്‍ മീറ്ററിലാണ് പ്രവേശ ഹാളുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. 
പുരാതന കാലത്ത് വേട്ടക്ക് ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍, ചെമ്പു പീരങ്കികള്‍, യുദ്ധോപകരണങ്ങള്‍, പുരാതന കാല്‍ ഗോപുരങ്ങള്‍, പുനരാവിഷ്‌കരിക്കപ്പെട്ട നൗകകള്‍, പുരാതന കാലം മുതലുള്ള പരമ്പരാഗത വസ്ത്രങ്ങള്‍ തുടങ്ങി ഏഴായിരത്തോളം അപൂര്‍വ വസ്തുക്കള്‍ സന്ദര്‍ശകര്‍ക്ക് മുന്നില്‍ തുറക്കുക ചരിത്രത്തിന്റെ അറിയപ്പെടാത്ത ഏടുകളായിരിക്കും. പ്രദര്‍ശനഹാളുകള്‍ക്ക് പുറമെ പഠനകേന്ദ്രം, പരിപാലന കേന്ദ്രം, കഫേ, ഗിഫ്റ്റ്‌ഷോപ് എന്നിവയും ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഒമാനിലെ ആദ്യ അള്‍ട്രാ ഹൈഡെഫിനിഷന്‍ സിനിമാ ഹാളും മ്യൂസിയത്തിന്റെ ഭാഗമാണ്.
ഇവിടെ സന്ദര്‍ശകര്‍ ഒമാന്റെ ചരിത്രാതീതകാലം മുതലുള്ള പൈതൃകപ്പെരുമ പറയുന്ന ഹ്രസ്വചിത്രങ്ങള്‍ കാണാം. അറബിക്കിന് പുറമെ ഇംഗ്‌ളീഷ്, ജര്‍മന്‍, ഫ്രഞ്ച് ഭാഷകളിലും കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കുന്നതിന് ഗൈഡുമാരുടെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര മ്യൂസിയം കൗണ്‍സിലിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുള്ള കണ്ണു കാണാത്തവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അറബിക് ബ്രെയില്‍ സിസ്റ്റം ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളിളക്കം സൃഷ്ടിച്ച അനവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ ഫോറന്‍സിക് സര്‍ജനാണ് ഡോ. ഷെര്‍ലി വാസു  (9 minutes ago)

വിറളി പൂണ്ട് യൂ എസ്  (17 minutes ago)

യു.എസ് ഓപണ്‍ പുരുഷ സിംഗ്ള്‍സ് ഫൈനലില്‍  (25 minutes ago)

മൂന്നാക്കല്‍ സ്വദേശി അബ്ദു റഷീദ് അബൂദബിയില്‍ നിര്യാതനായി...  (35 minutes ago)

മകള്‍ക്കായി തെരച്ചില്‍ തുടരുന്നു  (1 hour ago)

ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന  (1 hour ago)

പുതിയ വാഹനമോ, വീടോ സ്വന്തമാക്കാനുള്ള ആഗ്രഹങ്ങൾ  (1 hour ago)

മുന്‍ സൈനികന്‍ സ്‌കൂട്ടറിടിച്ച് മരിച്ചു  (1 hour ago)

റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ.  (2 hours ago)

60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (2 hours ago)

കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം...  (2 hours ago)

കൊല്ലം സെയ്‌ലേഴ്‌സും കൊച്ചി ബ്ലൂ ടൈഗേഴ്‌സും ഏറ്റുമുട്ടും...  (2 hours ago)

....കേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ഗ്രഹണം പൂര്‍ണമായി ആസ്വദിക്കാനാകും  (2 hours ago)

പി പ്രസാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍.....  (3 hours ago)

അധിക തീരുവ പ്രഹരം മറികടക്കാനായി ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക്  (3 hours ago)

Malayali Vartha Recommends