Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

സുമനസ്സുകള്‍ക്ക് നന്ദി പറഞ്ഞ് പരമേശ്വരന്‍ നാട്ടിലേക്കു പറന്നു; മഴ നനയണം, പുഴയില്‍ മുങ്ങിക്കുളിക്കണം..

24 SEPTEMBER 2016 04:08 PM IST
മലയാളി വാര്‍ത്ത

എന്റെ നാടാണ് സ്വര്‍ഗ്ഗം ഇനി ഇങ്ങോട്ടില്ല മതിയായി. ഖത്തറിന്റെ മരുഭൂമിയുടെ ചൂടില്‍ നാടു കാണാതെ 16 കൊല്ലം കഴിഞ്ഞ പരമേശ്വരേട്ടന് വിമാനം കയറുമ്പോള്‍ പറയാനുണ്ടായിരുന്ന ഏറ്റവും വലിയ ആഗ്രഹം നാട്ടിലെ പെരുമഴയൊന്ന് നനയണമെന്നതായിരുന്നു. പിന്നെ പുഴയിലൊന്ന് മുങ്ങി നിവരണം. ഇതു പറയുമ്പോള്‍ ദുരിത കാലം സമ്മാനിച്ച ദൈന്യതയ്ക്കു പകരം അദ്ദേഹത്തിന്റെ മുഖത്ത് സ്വപ്‌നങ്ങളുടെയും പുതുമോഹങ്ങളുടെയും പുഞ്ചിരിയുണ്ടായിരുന്നു.
അടുത്ത കൂട്ടുകാര്‍ പലരും മരിച്ചു പോയി. വീട്ടുകാരും മക്കളുമൊക്കെ എങ്ങനെയാണ് സ്വീകരിക്കുകയെന്ന ആശങ്കയുണ്ട്. നാട്ടിലെത്തിയാല്‍ ഉപജീവനത്തിന് ബാംഗ്ലൂരിലോ മറ്റോ പോണം. 18 കൊല്ലം മുമ്പ് ഭാര്യ മരിച്ചിരുന്നു. ഇത്രയും കാലം മക്കള്‍ക്ക് വേണ്ടി ജീവിച്ച തനിക്ക് അവസാന കാലത്ത് ഒരു കൂട്ടു വേണം വിമാനത്താവളത്തിലേക്കുള്ള കാര്‍ യാത്രയ്ക്കിടെ കൂടെയുണ്ടായിരുന്ന ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹെല്‍പ്പ് ഡസ്‌ക് പ്രവര്‍ത്തകരോട് ആദ്ദേഹം ആഗ്രഹങ്ങള്‍ നിരത്തി. 2000ല്‍ ഖത്തറിലെത്തിയ പരമേശ്വരേട്ടന്‍ പിന്നീട് വിസ പുതുക്കാനാകാതെ ഖത്തറില്‍ കുടുങ്ങുകയായിരുന്നു. കഫ്റ്റീരിയകളിലും മറ്റു ജോലി നോക്കി കുടുംബം പോറ്റിയിരുന്ന അദ്ദേഹം പൊതുമാപ്പ് പ്രയോജനപ്പെടുത്തിയാണ് നാട്ടിലേക്കു പോകുന്നത്.
ജന്മ നാടായ പാനൂര്‍ സെന്‍ട്രല്‍ പൊയ്‌ലൂരിലെ വീടിന്റെ രൂപം ഒരു മങ്ങിയ ചിത്രം പോലെ മനസ്സിലുണ്ട്. വീടിന് മുന്നില്‍ പുതുതായി ഒരു റോഡ് വന്നു. ചുറ്റുപാടുകള്‍ മാറിപ്പോയി. അതു കൊണ്ട് തന്നെ സ്ഥലം കണ്ടാല്‍ ഇപ്പോള്‍ തിരിച്ചറിയാനാവുമോ എന്നറിയില്ല. നേരിട്ട് കാണാത്ത ഏഴ് പേരക്കുട്ടികളുണ്ട്. അവര്‍ക്കൊക്കെ വേണ്ടി ചോക്കലേറ്റും മൂത്ത പേരക്കുട്ടിക്ക് അവന്റെ ആഗ്രഹ പ്രകാരം വാങ്ങിയ വാച്ചും പെട്ടിയിലുണ്ട്. പ്രതീക്ഷിച്ച സ്ഥലത്തു നിന്നൊന്നും തനിക്ക് സഹായം ലഭിച്ചിരുന്നില്ല. എന്നാല്‍, അപ്രതീക്ഷിത വഴികളില്‍ കൂടി ഒരു പാട് സഹായം കിട്ടിയിട്ടുണ്ട്. ഇന്നലെ പോകാന്‍ നേരത്തും ഒരാള്‍ വന്ന് സാമ്പത്തിക സഹായം നല്‍കി. പൊതുമാപ്പിന് നാട്ടിലേക്കു മടങ്ങുന്ന തനിക്ക് സോഷ്യല്‍ ഫോറം ഹെല്‍പ്പ് ഡസക് നല്‍കിയ സഹായം ഒരിക്കലും മറക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകുന്നേരം 3.10ന് കോഴിക്കോട്ടേക്കുള്ള ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ നാട്ടിലേക്കു മടങ്ങിയ അദ്ദേഹത്തെ യാത്ര അയക്കാന്‍ സോഷ്യല്‍ ഫോറം ഹെല്‍പ്പ് ഡസ്‌ക് കേരള ഘടകത്തിന്റെ ചുമതലയുള്ള സുബൈര്‍ വല്ലപ്പുഴ, ഓഫിസ് സെക്രട്ടറി ഷൗക്കത്ത് നാദാപുരം, ഷക്കീല്‍ കണ്ണൂര്‍ എന്നിവര്‍ എത്തിയിരുന്നു. കോഴിക്കോട് വിമാനത്താവളത്തില്‍ തന്നെ സ്വീകരിക്കാന്‍ മരുമക്കളെത്തുമെന്ന് പരമേശ്വരന്‍ പറഞ്ഞു.
എസ്ഡിപിഐ കോഴിക്കോട് ജില്ലാ ഭാരവാഹികളും അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തുന്നുണ്ട്. സോഷ്യല്‍ ഫോറം ഹെല്‍പ് ഡസ്‌കിന്റെ സഹായം ആവശ്യമുള്ളവര്‍ക്ക് 70516482, 33688941(വനിത ഹെല്‍പ്പ് ഡസ്‌ക്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (29 minutes ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (44 minutes ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (1 hour ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (1 hour ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (1 hour ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (2 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (2 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (2 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (2 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (3 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (3 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (3 hours ago)

Malayali Vartha Recommends