Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

പാകിസ്താനില്‍ നിന്നുള്ള പ്രാവുകളേയും സൂക്ഷിക്കണം

04 OCTOBER 2016 04:44 PM IST
മലയാളി വാര്‍ത്ത

മനുഷ്യനൊഴികെയുള്ള മറ്റ് ജീവികൾക്ക് അതിർത്തികളില്ലല്ലോ. അതുകൊണ്ടുതന്നെ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്കോ ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്കോ പക്ഷികളോട് പറക്കരുതെന്ന് പറയാന്‍ പറ്റില്ലല്ലോ.
കഴിഞ്ഞ ദിവസം പാകിസ്താനില്‍ നിന്ന് ഭീഷണി സന്ദേശവുമായെത്തിയ ഒരു പ്രാവിനെ കുറിച്ച് കേട്ടുകാണുമല്ലോ.പ്രാവിന്റെ കാലില്‍ ഒരു സന്ദേശമുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു അത്.
ശ്രദ്ധിക്കൂ മോദീ... പാകിസ്താസിനിലെ ചെറിയ കുട്ടികള്‍ വരെ ഇന്ത്യക്കെതിരെ പോരാടാന്‍ തയ്യാറാണ്. കശ്മീരില്‍ കാണിക്കുന്ന അതിക്രമങ്ങള്‍ക്ക് ഞങ്ങള്‍ പ്രതികാരം ചെയ്യും. 1971 ലേതുപോലെ പാകിസ്താന്‍ വെറുതേയിരിക്കില്ല- ഇതായിരുന്നു ആ സന്ദേശം. അതിനും മുൻപ് ബലൂണുകളില്‍ ആയിരുന്നു ഭീഷണി സന്ദേശങ്ങള്‍.
ഇങ്ങനെ പ്രാവുകളെ സന്ദേശവാഹകരായി യുദ്ധത്തിൽ ഉപയോഗിക്കുന്നത് ഇതാദ്യമായൊന്നും അല്ല. ഒന്നാം ലോക മഹായുദ്ധ കാലത്തും രണ്ടാം ലോക മഹായുദ്ധ കാലത്തും സൈന്യത്തിലെ സുപ്രധാന സന്ദേശവാഹകരായിരുന്നു പ്രാവുകള്‍.
എന്നാൽ ഇപ്പോൾ കാര്യങ്ങൾ കൂടുതൽ ഭയക്കേണ്ടിയിരിക്കുന്നു. ഇന്നത്തെ കാലത്ത് മറ്റ് പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാം. കാലില്‍ സന്ദേശത്തിന് പകരം ചെറു ക്യാമറ ഘടിപ്പിച്ചാല്‍ ദൃശ്യങ്ങള്‍ പകര്‍ത്തി തിരിച്ചെത്തിക്കാന്‍ കഴിയും.


ആക്രമണങ്ങള്‍ക്ക് പലപ്പോഴും ഉപയോഗിക്കപ്പെടുന്നത് മനുഷ്യ ബോംബുകളാണ്. എന്നാല്‍ മൃഗബോംബുകള്‍ പോലും വരുംകാലങ്ങളില്‍ ഉപയോഗിക്കപ്പെട്ടേക്കാം. കാരണം കൃത്യമായി പരിശീലിപ്പിക്കപ്പെട്ട മൃഗങ്ങള്‍ മനുഷ്യരേക്കാള്‍ കൃത്യമായി ഇത്തരം കാര്യങ്ങള്‍ ചെയ്തെന്നിരിക്കും. ചിലപ്പോൾ യന്ത്ര പ്രാവുകള്‍ വരെ ഇറങ്ങാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. പെട്ടെന്ന് തിരിച്ചറിയപ്പെടാതെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്താനും സ്വയം പൊട്ടിത്തെറിക്കാനും ഇവയ്ക്ക് കഴിഞ്ഞേക്കും.
ഉറി ഭീകരാക്രമണം, ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നിവയ്ക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ആന്തരിക സംഘര്‍ഷങ്ങള്‍ വർദ്ധിച്ചിട്ടുണ്ട്.പാകിസ്താനില്‍ നിന്നും പാക് അധീന കശ്മീരില്‍ നിന്നും ഭീകരവാദം വളര്‍ത്തുന്നതും പിന്തുണയ്ക്കുന്നതുമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ അപ് ലോഡ് ചെയ്യുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. നൂതന സാങ്കേതിക വിദ്യയുടെ ദുരുപയോഗം കൂടുതൽ വിപത്തുകൾ ക്ഷണിച്ചു വരുത്തും. പരിഷ്കൃതിയുടെയും വികസനത്തിന്‍െറയും അഭിമാനകരമായ യുഗത്തിലും യുദ്ധമെന്ന വിപത്തിനെ ഇല്ലായ്മ ചെയ്യാനല്ല ശ്രമിക്കുന്നത്.
ഇന്ത്യയും പാകിസ്താനും തമ്മിലൊരു യുദ്ധം പൊട്ടിപ്പുറപ്പെടുന്നപക്ഷം അതിന്‍െറ പ്രത്യാഘാതം അതിര്‍ത്തിമേഖലയില്‍ മാത്രം പരിമിതപ്പെടുമെന്ന് കരുതാനാകില്ല. അതിന്‍െറ കെടുതികള്‍ ഇന്ത്യ ഉപഭൂഖണ്ഡം മുഴുക്കെ വ്യാപിക്കുകയും ചെയ്യും.
നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, സമാധാനത്തിന്റെ അടയാളമായ പ്രാവുകളെ പോലും യുദ്ധഭൂമിയിലേക്ക് വലിച്ചിഴക്കുന്നതാണ് ഇന്നിന്റെ പ്രവണത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (29 minutes ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (44 minutes ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (1 hour ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (1 hour ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (1 hour ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (2 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (2 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (2 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (2 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (3 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (3 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (3 hours ago)

Malayali Vartha Recommends