Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

ആ മടങ്ങിപ്പോക്ക് ജയിലിലേക്കാവല്ലേ... ഗള്‍ഫില്‍ പോകുന്ന മലയാളികള്‍ക്ക് അറിയാമെങ്കിലും സൗകര്യപൂര്‍വം വിടുന്നത് വേദനയാകുന്നതിങ്ങനെ

17 OCTOBER 2016 10:18 AM IST
മലയാളി വാര്‍ത്ത

ഓരോ ഗള്‍ഫ് യാത്രയും പ്രവാസിയെ സംബന്ധിച്ച് വലിയ പ്രാധാന്യം തന്നെയാണ്. ഓരോ യാത്രയിലും പ്രവാസികളെ കാത്ത് ഒരപകടം പതിഞ്ഞിരിക്കാം. സന്തോഷത്തോടെ തിരിച്ചു പോകണമെങ്കില്‍ കുറച്ച് ജാഗ്രത പാലിക്കേണ്ടതാണ്. കൈനിറയെ സാധനങ്ങളുമായിട്ടാണ് എല്ലാവരും ഗള്‍ഫില്‍ നിന്നും നാട്ടിലെത്തുന്നത്.

അവധി ആഘോഷിച്ച് ഗള്‍ഫിലേക്ക് മടങ്ങുമ്പോഴും കൈനിറയെ സാധനങ്ങള്‍ കാണാം. എന്നാല്‍, നിങ്ങള്‍ എന്തൊക്കെയാണ് കൊണ്ടു പോകുന്നതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. തിരികെ മടങ്ങുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്കോ, അല്ലെങ്കില്‍ അവിടെ ജോലി ചെയ്യുന്ന മറ്റു അപരിചിതര്‍ക്കോ നല്‍കാനായി തന്നു വിടുന്ന പൊതികളില്‍ നിരോധിത മയക്കു മരുന്നുകളും കഞ്ചാവും പോലുള്ളവ ഒളിപ്പിച്ചു വയ്ക്കുന്നു. നന്നായി പൊതിഞ്ഞു സീല്‍ ചെയ്താവും മിക്കവരും ഓരോ സാധനങ്ങള്‍ ഏല്‍പ്പിക്കുന്നത്.

നാട്ടിലെ വിമാനത്താവളത്തില്‍ വെച്ചോ ചെന്നിറങ്ങുന്നിടത്തോ വെച്ച് പിടിച്ചാല്‍ കുടുങ്ങുന്നത് അവരവര്‍ മാത്രം. പിടിച്ചില്ലങ്കില്‍ അതിന്റെ ലാഭം മറ്റുള്ളവര്‍ക്ക്. നിങ്ങളറിയാതെ നിങ്ങള്‍ക്ക് ഒരു പ്രയോജനവുമില്ലാത്ത കള്ളക്കടത്തുകാരായി മാറുന്നു. മറ്റുള്ളവരെ സഹായിച്ച് ഒടുക്കം ജയിലില്‍ പോകേണ്ടി വരുന്ന അവസ്ഥയിലേക്കെത്തരുത്

അല്‍പം ശ്രദ്ധിച്ചാല്‍ വെറുതേ പുലിവാലില്‍ ചാടേണ്ടി വരില്ല. അപരിചിതരില്‍ നിന്നും ഇത്തരം പാഴ്‌സല്‍ സര്‍വീസ് ഏര്‍പ്പാട് ഒരു കാരണവശാലും നടത്തരുത്. അപരിചിതര്‍ക്ക് വേണ്ടി ഒരു സാധനവും വിദേശങ്ങളിലേക്ക് കൊണ്ടുപോകരുത്. എത്ര പരിചയക്കാരാണെങ്കിലും കൊണ്ടുപോകുന്ന സാധനങ്ങള്‍ പാക്ക് ചെയ്യാതെ കൊണ്ട് വരാന്‍ പറയണം. പാക്ക് ചെയ്ത സാധനങ്ങള്‍ ആയാലും നിങ്ങള്‍ പൊട്ടിച്ച് ബോധ്യപ്പെട്ട് വീണ്ടും പാക്ക് ചെയ്യുക. മരുന്ന് ആണ് പാക്കിലെങ്കില്‍ അതിന്റെ ബില്ല്, ഡോക്ടറുടെ കുറിപ്പടി എന്നിവ ഒപ്പം വയ്ക്കാന്‍ ആവശ്യപ്പെടുക. ആഹാര സാധനങ്ങള്‍ കഴിവതും ഒഴിവാക്കുക. ആയുധങ്ങളുടെ ഗണത്തില്‍ വരാവുന്ന ഒരു ഉല്പന്നവും കൊണ്ട് പോകരുത്. വളര്‍ത്തു മൃഗങ്ങള്‍, പക്ഷികള്‍ എന്നിവ ഒഴിവാക്കുക. ഫെങ്ഷൂയി വിശ്വാസങ്ങളില്‍ ഉള്ള മുള പോലുള്ള ചെടികള്‍ എന്നിവ ഒഴിവാക്കുക. അന്ധവിശ്വാസം ആകുന്ന യന്ത്രങ്ങള്‍, തകിടുകള്‍ എന്നിവ കൊണ്ട് പോകരുത്. വസ്ത്രങ്ങള്‍ ആണെങ്കില്‍ അതിലെ തയ്യലുകള്‍ക്കിടയില്‍ ഒന്നും ഒളിപ്പിച്ചിട്ടില്ലന്ന് ഉറപ്പു വരുത്തുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (29 minutes ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (44 minutes ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (1 hour ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (1 hour ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (1 hour ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (2 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (2 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (2 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (2 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (3 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (3 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (3 hours ago)

Malayali Vartha Recommends