Widgets Magazine
06
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


‘സ്ത്രീകളെ തൊടരുത്’ നിയമം! ഭൂചലനത്തിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ ആരുമില്ല: അഫ്ഗാനിസ്ഥാനിൽ ദുരന്തം ഇരട്ടിയായി: തിരിഞ്ഞ് നോക്കാതെ പുരുഷ രക്ഷാപ്രവർത്തകർ...


വാഹനാപകടത്തിൽ മരിച്ച പ്രിൻസിനും മക്കൾക്കും, വിട ചൊല്ലാൻ നാട്; നാളെ പൊതുദർശനം: ഭർത്താവിനെയും മക്കളെയും കാണണമെന്ന വാശിയിൽ ബിന്ധ്യ:- എന്ത് പറയണമെന്നറിയാതെ ഉറ്റവർ: സങ്കടക്കടലിൽ നാട്ടുകാർ...


പുഴയിലേക്ക് വീണ താക്കോല്‍ തിരയാനായി സുഹൃത്തുക്കള്‍ക്കൊപ്പം ഇറങ്ങി... കുറ്റ്യാടി പുഴയില്‍ യുവാവ് മുങ്ങിമരിച്ചു....


കണ്ണീര്‍ക്കാഴ്ചയായി....ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി ജവാന്‍ മരിച്ചു


ഓണ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ കൃഷി മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി....

ഹാലോവീനു ബദലായി ഷിക്കാഗോ സെന്റ് മേരീസിൽ ക്രൈസ്റ്റ് വിൻ നൈറ്റ്

25 OCTOBER 2016 02:31 PM IST
മലയാളി വാര്‍ത്ത

ഹാലോവീൻ ആഘോഷങ്ങളിൽ നിന്നും കുട്ടികളെ പിന്തിരിപ്പിച്ചു ക്രൈസ്തവമായ ആഘോഷങ്ങളിലേക്ക് കുട്ടികളെ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെസ്റ്റ് വിൻ നൈറ്റ് എന്ന പേരിൽ കൈറോസ് യൂത്ത് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 30 ന് വൈകിട്ട് സംഗീത നിശ സംഘടിപ്പിക്കുന്നു.
October 31ന് ആഘോഷിക്കപ്പെടുന്ന ഹാലോവീന്‍ യഥാര്‍ത്ഥത്തില്‍ പൈശാചികമായതിനാല്‍ മാതാപിതാക്കൾ ഈ ആഘോഷത്തിൽ നിന്നും കുട്ടികളെ മാറ്റിനിറുത്തുകയും അതിനു പകരം ‘ഹോളിവീന്‍’ ആഘോഷിക്കുകയും കുട്ടികള്‍ വിശുദ്ധരുടെ വേഷവിധാനങ്ങള്‍ അണിയുകയും വിശുദ്ധരെ അനുകരിക്കുകയും വിശുദ്ധ കുര്‍ബ്ബാനകളില്‍ പങ്കെടുക്കുകയും ജാഗരണ പ്രാര്‍ത്ഥനകളും മറ്റുമായി ആരാത്രി വിശുദ്ധരുടെ വിജയങ്ങളെയും തിന്മയുടേ മേല്‍ നന്മയുടെ വിജയത്തെയും ആഘോഷിക്കുകയും ചെയ്യാൻ വത്തിക്കാന്‍ ആഹ്വാനം ചെയ്യുന്നു.


യുവാക്കളുടെയും കുട്ടികളുടെയും ഇടയില്‍ മാന്ത്രിക വിദ്യകള്‍ അടക്കമുള്ള നിഗൂഡവിദ്യകളോളോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നതിന് ഈ ആഘോഷം കാരണമായേക്കാം എന്ന് 2014ൽ റോമില്‍ കൂടിയ ‘ഇന്റര്‍നാഷണല്‍ എക്സോര്‍സിസ്റ്റ് ആസോസ്സിയേഷന്റെ’ സമ്മേളനത്തില്‍ വച്ച് വൈദികനായ അള്‍ഡോ ബുയോനൌട്ടോ പറഞ്ഞിരുന്നു. ഹാലോവീന്‍ ആഘോഷത്തിന്റെ പ്രതിഫലനമായി സാത്താനിക ശക്തികളുടെ സ്വാധീനം ഒക്ടോബര്‍ മാസത്തില്‍ കൂടുവാനുള്ള സാധ്യതയുണ്ടത്രേ.


പലരും പറയുന്നു ഹാലോവീന്‍ ഒരു ലളിതമായ ഉത്സവമാണെന്ന്, പക്ഷെ യാഥാര്‍ത്ഥ്യത്തില്‍ നിഷ്കളങ്കതയുടേയോ ഉല്ലാസത്തിന്റെതോ ആയ യാതൊന്നും ഇതിലില്ല – അതിലുമേറെ വലിയ അപകടം പതിയിരിക്കുന്ന ഒരു ആഘോഷമാ ണിതെന്ന് അദ്ദേഹം പറഞ്ഞു.
ധാരാളം പൈശാചിക ആചാരങ്ങള്‍, മൃഗബലികള്‍, കല്ലറ അശുദ്ധമാക്കല്‍ കൂടാതെ വിശുദ്ധ അസ്ഥികളുടെ കളവുകളും മറ്റും ഒക്ടോബര്‍ 31 വരെ കൂടിയിട്ടുണ്ട്. ഹാലോവീന്‍ ആഘോഷത്തില്‍ പങ്കെടുക്കുക എന്നാല്‍ പൈശാചിക ആചാരങ്ങളില്‍ പങ്കുചേരുക എന്നാണ് – അദ്ദേഹം കൂട്ടിചേര്‍ത്തു.
ഈ അപകടകരമായ ആഘോഷത്തിനു പകരമായി ഇറ്റലിയിലെ കത്തോലിക്കാ സഭ 'ഹോളിവീന്‍' എന്ന ആഘോഷത്തിനു തുടക്കം കുറിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റുള്ളവരെപോലെ പൈശാചിക പ്രതിരൂപങ്ങളിലും ഭീകരതയിലും മുഴുകുന്നതിനു പകരം 'ഹോളിവീന്‍' ആഘോഷത്തിൽ കുട്ടികൾ വാതിലുകളിലും ജനലുകളിലും വിളക്കുകള്‍ക്കും വിശുദ്ധരുടെ ചിത്രങ്ങള്‍ക്കും സ്ഥാനം നല്‍കും.


വത്തിക്കാന്റെ ആഹ്വാനം ഹൃദയത്തിൽ സ്വീകരിച്ചുകൊണ്ട് ഷിക്കാഗോയിലെ എല്ലാ യുവതീ യുവാക്കൾക്കും കുട്ടികൾക്കും വേണ്ടി ഒരുക്കുന്ന വിശുദ്ധ സംഗീത നിശയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കൈറോസ് യൂത്ത് മിനിസ്ട്രിക്ക് വേണ്ടി ബബ്ലൂ ചാക്കോ അറിയിച്ചു. യുവതീ യുവാക്കളിലും കുട്ടികളും പൈശാചികമായ ചിന്തകൾക്ക് പകരം ദൈവീകമായ ചിന്തകൾ ഉണർത്തുവാനുള്ള ആവശ്യകത മനസ്സിലാക്കി എല്ലാ എല്ലാ മാതാപിതാക്കളും കുട്ടികളെ ഈ പരിപാടിയിലേക്ക് അയച്ച് ഒരു പുതിയ അധ്യായത്തിനു തുടക്കം കുറയ്ക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘സ്ത്രീകളെ തൊടരുത്’ നിയമം! ഭൂചലനത്തിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ ആരുമില്ല: അഫ്ഗാനിസ്ഥാനിൽ ദുരന്തം ഇരട്ടിയായി: തിരിഞ്ഞ് നോക്കാതെ പുരുഷ രക്ഷാപ്രവർത്തകർ...  (10 minutes ago)

വാഹനാപകടത്തിൽ മരിച്ച പ്രിൻസിനും മക്കൾക്കും, വിട ചൊല്ലാൻ നാട്; നാളെ പൊതുദർശനം: ഭർത്താവിനെയും മക്കളെയും കാണണമെന്ന വാശിയിൽ ബിന്ധ്യ:- എന്ത് പറയണമെന്നറിയാതെ ഉറ്റവർ: സങ്കടക്കടലിൽ നാട്ടുകാർ...  (22 minutes ago)

കേരളത്തില്‍ അടുത്ത ഘട്ടത്തിലാകും വന്ദേഭാരത് സ്ലീപ്പര്‍ എത്തുക....  (1 hour ago)

അജ്ഞാതന്റെ വെടിയേറ്റ് രണ്ടുമരണം....  (1 hour ago)

വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സമൂഹ്യ പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

റിപ്പോർട്ട് പുറത്ത്  (2 hours ago)

തര്‍ക്കത്തിനൊടുവില്‍ കൊലപാതകം....  (2 hours ago)

നോയിഡയിൽ അറസ്റ്റിൽ  (2 hours ago)

സ്വര്‍ണവില 80,000ത്തിലേക്ക്....  (2 hours ago)

കലശം' മോഷ്ടിച്ച സിസിടിവി ദൃശ്യങ്ങൾ പുറത്ത്  (2 hours ago)

അഭ്യൂഹങ്ങൾ പടരുന്നു  (2 hours ago)

.വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥന് സാരമായ പരുക്ക്  (3 hours ago)

ട്രംപിനെ കാണില്ല ഉറപ്പിച്ച് മോദി..! ചവിട്ടി എറിഞ്ഞു..! അമേരിക്കയിൽ ഇനി കാലുകുത്തില്ല..! മോദിയുടെ ശപഥം  (3 hours ago)

സെപ്റ്റംബർ ഇരുപത്തിയാറിന്  (3 hours ago)

Malayali Vartha Recommends