Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

നിങ്ങൾ വ്യഭിചാരം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ?

29 OCTOBER 2016 03:08 AM IST
മലയാളി വാര്‍ത്ത

 

പണ്ടൊക്കെ ഗൾഫിൽ നിന്നും കേരളത്തിലേക്ക് വരുന്ന വിമാനങ്ങളിൽ
വെച്ച് എന്റെയൊരു സ്ഥിരം ജോലിയായിരുന്നു അടുത്തുള്ളവരുടെ ഇമിഗ്രേഷൻ ഫോറം പൂരിപ്പിച്ചു കൊടുക്കുക എന്നത്. അവർക്കൊന്നും അക്ഷരാഭ്യാസമില്ലാത്തതു കൊണ്ടല്ല മറിച്ച്, ഇമിഗ്രേഷൻ ഫോറം ഇംഗ്ളീഷിൽ മാത്രം ആയതുകൊണ്ടാണ് ഈ കുഴപ്പം വന്നത്.
എന്തിനാണ് ഈ ഫോറം ഇംഗ്ളീഷിൽ തന്നെ പൂരിപ്പിക്കണം എന്ന് നിർബന്ധം പിടിക്കുന്നത്? അല്ലെങ്കിൽ ഈ ഫോറത്തിന്റെ തന്നെ ആവശ്യമുണ്ടോ? എന്നൊക്കെ അന്നൊരിക്കൽ
ഞാൻ ചോദിച്ചിരുന്നു. ഭാഗ്യത്തിന് ഇപ്പോൾ ആ ഫോറം ഇല്ല, എന്റെ ചോദ്യം കേട്ട ആരോ ആണ് ആ തീരുമാനമെടുത്തതെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അത് കൊണ്ട് ഒരു ചോദ്യം കൂടി ചോദിക്കാം. എങ്ങാനും അടുത്ത ചക്ക ഇടുമ്പോളും മുയൽ ചത്താലോ ?
കഷ്ടം എന്തെന്നു വെച്ചാൽ ഇങ്ങോട്ടു വരുന്പോൾ ഫോറം ഇല്ലെങ്കിലും
ഇന്ത്യയിൽ നിന്നും പുറത്തേക്ക് പോകുന്പോൾ ഈ ഫോറം ഇപ്പോഴുമുണ്ട്. അതും ഇംഗ്ളീഷിൽ തന്നെ. ഇതിന്റെ രണ്ടിന്റെയും ലോജിക് എനിക്ക് പിടികിട്ടിയിട്ടില്ല. ആളുകൾ പൂരിപ്പിച്ചു കൊടുക്കുന്ന ഈ ഫോറം ആരെങ്കിലും എന്തിനെങ്കിലും ഉപയോഗിക്കുന്നുണ്ടോ?. അതുകൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും ഗുണമുണ്ടോ ?. അമേരിക്ക ഉൾപ്പടെ പല രാജ്യങ്ങളിലേക്കും പുറത്തേക്ക് പോകുന്നിടത്ത് ഇമിഗ്രേഷൻ പരിശോധന പോലുമില്ല. ചെക്ക് ഇൻ ചെയ്‌താൽ പിന്നെ നേരിട്ട് സെക്യൂരിറ്റി ചെക്ക് ആണ്, നോ ഇമിഗ്രേഷൻ.
നാട്ടിലേക്ക് വരുന്പോൾ ഇമിഗ്രേഷന്റെ ഫോറം ഇല്ലാതാക്കിയപ്പോൾ
അതിലെ മിക്കവാറും ഭാഗങ്ങളെടുത്ത് കസ്റ്റംസുകാർ അവരുടെ ഫോറത്തിന്റെ നീളം ഇരട്ടിപ്പിച്ചു. ഇതിന്റെ കാര്യം അതിലും കഷ്ടമാണ്. ഈ ഫോറം ഇപ്പോൾ പലപ്പോഴും കിട്ടാറില്ല, അഥവാ കിട്ടി നമ്മൾ പൂരിപ്പിച്ചാൽ തന്നെ കസ്റ്റംസുകാർ അത് ചോദിക്കാറുമില്ല. ഇനി അഥവാ മേടിച്ചാൽ അവർ അതെന്താണ് ചെയ്യുന്നത്. കൊച്ചിയിൽ ഒരു ദിവസം ഇറങ്ങുന്നവരുടെ എണ്ണവും കിട്ടുന്ന ഫോറങ്ങളും തമ്മിൽ ആരെങ്കിലും ഒത്തു നോക്കാറുണ്ടോ ?, അതിൽ എഴുതിയിരിക്കുന്നത് ആരെങ്കിലും വായിക്കാറുണ്ടോ ?, ഇല്ലെങ്കിൽ എന്തിന് ദിവസവും പത്തു പതിനായിരം ഫോറം കൊച്ചിയിൽ മാത്രം ഇങ്ങനെ വെറുതെ പൂരിപ്പിച്ചു കളയുന്നു? ഒരു വർഷത്തിൽ എത്ര മരത്തിന്റെ കടലാസാണ് ഇതിന് വേണ്ടിവരുന്നത്. പുറമെ നിന്നും വരുന്നവരുടെ അലവൻസ് എത്രയാണെന്ന് ഒരു ലഘുലേഖ കൊടുക്കുകയും അതിൽ കൂടുതൽ ഉള്ളവർ മാത്രം ഫോറം പൂരിപ്പിച്ച് റെഡ് ചാനൽ ഉപയോഗിക്കണം എന്നും പറയുന്നതല്ലേ കൂടുതൽ പ്രായോഗികം ?
അനാവശ്യ ഫോറം പൂരിപ്പിക്കലും പരിശോധനയുമൊക്കെ ഇന്ത്യയിൽ മാത്രമല്ല കേട്ടോ. അമേരിക്കയിലേക്ക് വിസക്ക് അപേക്ഷിക്കുന്പോൾ നീണ്ട ഒരു ചോദ്യാവലി ഉണ്ട്. "നിങ്ങൾ വ്യഭിചാരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ" എന്നത് ആ ചോദ്യാവലിയിലെ ഒരു ചോദ്യത്തിന്റെ ഭാഗമാണ്. ഒരു വർഷം എത്ര ലക്ഷം പേർ അമേരിക്കൻ വിസക്ക് അപേക്ഷിക്കുന്നു എന്നും, അതിൽ ആരെങ്കിലുമൊക്കെ ഈ ചോദ്യത്തിന് "ഉണ്ട്" എന്ന് ഉത്തരം എഴുതാറുണ്ടോ എന്നും എനിക്കറിയില്ല.,

മുരളി തുമ്മാരുകുടി 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ  (2 minutes ago)

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു  (19 minutes ago)

അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു  (37 minutes ago)

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (2 hours ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (2 hours ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (2 hours ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (3 hours ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (3 hours ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (3 hours ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (11 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (11 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (11 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (11 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (11 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (12 hours ago)

Malayali Vartha Recommends